Wednesday, September 20, 2023

ഡിജിറ്റൽ വില്ലേജ്

 



ഈ സിനിമ തുടങ്ങുമ്പോൾ കുറെപേർക്ക് നന്ദി പറയുനുണ്ട്..അതിൽ പ്രധാനമായി പറയുന്നത് ഈ ചിത്രത്തിൻ്റെ തിരക്കഥ റിജെക്റ്റ് ചെയ്തവരോടാണ്.ശരിക്കും നമ്മൾ കൂടി അവരോട് നന്ദി പറയണം..ഇത്തരം ഒരു സിനിമ അവർക്ക് മുൻപ് തന്നെ മനസ്സിലായി ഉപേക്ഷിച്ചത് കൊണ്ട്...

ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ വിളിച്ച കൂട്ടുകാരിയോട് സിനിമയുടെ പേര് പറഞ്ഞപ്പോൾ തന്നെ ചോദിച്ചു..ഇതൊക്കെ എങ്ങിനെ സഹിക്കുന്നു എന്ന്...



സന്തോഷ് പണ്ഡിറ്റ് സിനിമക്ക് പോലും ചില പ്രത്യേകത ഉണ്ടായിരുന്നു...പക്ഷേ ഇത് എങ്ങിനെ തട്ടിക്കൂട്ടിയത് എന്ന് തോന്നി പോകും..സ്മാർട് ഫോൺ നന്നായി ഉപയോഗിക്കുവാൻ കഴിയുന്ന നഴ്സറി കുട്ടികൾ പോലും ഇത്രക്ക് അറുമ്പോർ ആയി ഒരു റീൽ പോലും എടുക്കാൻ മിനക്കെടില്ല.




കേരള കർണാടക അതിർത്തിയിൽ ഉള്ള ഗ്രാമത്തിൽ ആണ് കഥ നടക്കുന്നത്..ഒരു "വികസനവും "വരാത്ത അവിടെ നാട്ടുകാരുടെ തലയിലും വികസനം ഇല്ലെന്ന് പറയുന്നത് വിശ്വസനീയമായ സംഗതിയല്ല.





സത്യം പറഞാൽ അവരുടെ ചെയ്തികളെ റിവ്യൂ ചെയ്ത ആൾ പറയുന്നത് സിനിമയിലെ രംഗം ആയിട്ടല്ല ഈ സിനിമയെ കുറിച്ച് തന്നെ ആണെന്ന് സംശയം ഇല്ല.


പ്ര .മോ.ദി.സം

No comments:

Post a Comment