e Sanjeevani OPD
ചെറിയ ഒരു തുമ്മലിനു വരെ ആശുപത്രിയിൽ പോയി കൊണ്ടിരുന്ന മലയാളികൾ ഒന്നൊന്നര വർഷമായി വലിയ പനി വന്നാൽ പോലും ആശുപത്രിയുടെ പരിസരത്ത് പോകാറില്ല.
കാരണം കൊറോണ തന്നെ..ആശുപത്രിയിൽ ഏതൊക്കെ ആൾകാർ ആണ് വരുന്നത് എന്ന് നിശ്ചയം കാണില്ല.കൂടാതെ പലതരം രോഗങ്ങളും ഉള്ള ആൾകാർ വരുന്നത് കൊണ്ട് തന്നെ അത് നമ്മിലേക്ക് പകരും എന്നൊരു ഭീതി മുന്നത്തേക്കാൾ ഇന്ന് ജനങ്ങൾക്ക് ഉണ്ട്.മുൻപ് സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സിക്കുന്നത് ഗമയായി കണ്ടവർ പോലും ഇന്ന് വീട്ടിൽ ഒതുങ്ങി കൂടുകയാണ്.
അഡ്മിറ്റ് ആകുമ്പോൾ നെഗറ്റീവ് ആയിരുന്ന ആൾ മരിക്കുമ്പോൾ അല്ലെങ്കിൽ ചികിത്സക്ക് ഇടയിൽ പോസിറ്റീവ് ആകുന്ന കുറെ കേസുകൾ വന്നത് കൊണ്ട് കൂടി ജനങ്ങൾക്ക് ആശുപത്രിയെ അകറ്റി നിർത്താൻ പ്രേരകമായി.
ഇങ്ങിനെ പേടിക്കുന്ന ഒരു കൂട്ടം ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടത് കൊണ്ടാവാം കേന്ദ്ര സർകാർ
e Sanjeevani OPD
എന്ന പേരിൽ ഒരു ആപ്പ് തുടങ്ങിയിട്ടുണ്ട്.തുടങ്ങിയിട്ട് കുറച്ചായി എങ്കിലും പലർക്കും അതിനെ കുറിച്ച് അറിയുകപോലും ഇല്ല.
പ്ലേ സ്റ്റോറിൽ പോയി e Sanjeevani എന്ന് ടൈപ്പ് ചെയ്താൽ ആപ് കിട്ടും അത് ഡൗൺ ലോഡ് ചെയ്ത് അതിൽ പറയുന്ന പ്രകാരം മുന്നോട്ട് പോയി രജിസ്റ്റർ ചെയ്താൽ ഏതു രോഗത്തിനും ചികിത്സാ വീട്ടിൽ ഇരുന്നു തന്നെ നടത്താം. അതും ഡോക്റ്ററുടെ കൃത്യമായ ഉപദേശത്തിൽ...
ഇത് വായിക്കുന്നത് മലയാളികൾ ആയത് കൊണ്ട് തന്നെ "വിവരം" ഉള്ളത് കൊണ്ട് ആപ് ഡൗൺ ലോഡ് ചെയ്താൽ തന്നെ കാര്യങ്ങൽ മനസ്സിലാക്കി പ്രവർത്തിക്കും.എന്നാലും ചിലത് പറയാം.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു OTP വരും..പിന്നെ നിങ്ങൾക്കുള്ള രോഗം തിരഞ്ഞെടുക്കുക. അപോൾ ഒരു ടോക്കൺ നമ്പർ തരും.സമയം ആകുമ്പോൾ വീഡിയോ കോളിൽ കൂടി ഡോക്ടറുമായി നേരിട്ട് സംസാരിക്കാം.നമ്മൾ രെജിസ്റ്റർ ചെയ്യുമ്പോൾ നമ്മുടെ സംസ്ഥാനം കൊടുത്താൽ ഇവിടുത്തെ ഡോക്ടറെ തന്നെ ലൈനിൽ കിട്ടും.മലയാളത്തിൽ തന്നെ നമുക്ക് അവരുമായി സംസാരിച്ചു ആവശ്യമുള്ള ചികിത്സ ആവശ്യപ്പെടാം.
ചികിത്സിച്ചു കഴിഞ്ഞാൽ അവർ മരുന്ന് കുറിച്ച് തരും.സാധാരണ ഡോക്ടർ തരുന്നതുപോലെ ആർക്കും മനസ്സിലാകാത്ത ഭാഷയിൽ അല്ല നല്ല ഇംഗ്ലീഷ് പ്രിൻറ് ഔട്ട് ..അതും ഡോക്ടറുടെ പേരും ആശുപത്രിയും ഒപ്പും അടക്കം.അത് മെഡിക്കൽ ഷോപ്പിൽ കൊടുത്തു മരുന്ന് വാങ്ങി കഴിച്ചു രോഗം വേഗം സുഖപ്പെടുത്താൻ പറ്റും.
ആവശ്യമുള്ളവർ ആപ്പ് ഡൗൺ ലോഡ് ചെയ്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി രോഗശമനം നേടുക.തികച്ചും സൗജന്യമായ സേവനമാണ്.
കൃത്യമായി പറഞ്ഞു തരുവാൻ പറ്റിയോ എന്ന് നിശ്ചയമില്ല..ആപ്പിനെ കുറിച്ച് ആൾക്കാരെ അറിയിക്കുവാൻ വേണ്ടിയാണ് ഇൗ കുറിപ്പ്. ഇത്ര നല്ല ആപ്പ് ആയിട്ടും പലരും ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് തോന്നുന്നില്ല...പലർക്കും അറിയില്ല എന്നത് മറ്റൊരു കാര്യം.
എല്ലാവർക്കും പ്രയോജനപ്പെടുന്ന ഇൗ ആപ്പ് വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ എല്ലാവരും ശ്രമിക്കുക.
പ്ര .മോ .ദി .സം
No comments:
Post a Comment