പോലിസ്..എല്ലാവർക്കും അവരെ പേടിയാണ്..പോലിസ് സ്റ്റേഷനിൽ കയറുക എന്ന് പറഞ്ഞാല് മുമ്പൊന്നും പലർക്കും ചിന്തിക്കുവാൻ പോലും പറ്റാത്ത കാര്യമായിരുന്നു.അത് കൊണ്ട് തന്നെ നീതി ലഭിക്കേണ്ട പല കാര്യങ്ങളും സാധാരണക്കാരന് അക്കാലത്ത് കിട്ടിയില്ല.
സമൂഹത്തിൽ പലതരം മാറ്റങ്ങൾ വന്നു തുടങ്ങിയപ്പോൾ പോലീസിനെയും പബ്ലിക്കിനെയും ചങ്ങാത്തത്തിൽ ആക്കണമെന്ന് സർക്കാരിന് തോന്നി..പേടിയില്ലാതെ സ്റ്റേഷനിൽ പോയി പരാതി പറയുവാനും പരിഹാരം ചെയ്യുവാനും വേണ്ടി ജനമൈത്രി പോലിസ് സ്റ്റേഷൻ നാട്ടിൽ അങ്ങോളം ഇങ്ങോളം ഉണ്ടായി.ജനമൈത്രി പോലീസ് സ്റ്റേഷൻ ഉണ്ടായിട്ടു കാര്യമില്ലല്ലോ അവിടെ ഉള്ള പോലീസുകാർക്ക് നാട്ടുകാരോട് "മൈത്രി" തോന്നണ്ടേ.. അങ്ങിനെ ഒരു മൈത്രി ഇല്ലെങ്കിൽ പിന്നെ ഇത് കൊണ്ട് എന്ത് ഗുണം.
അങ്ങിനെ ജനങ്ങൾക്ക് പോലിസ് "സുഹൃത്ത്" ആകേണ്ട തമിൾ കഥ പറയുകയാണ് ആർഡിഎം എന്ന സംവിധായകൻ.സുരേഷ് രവി, രവീണ രവി,മൈമെ ഗോപി എന്നിവർ അഭിനയിച്ച ത്രില്ലർ ആണ് "കാവൽ തുറെ ഊന്കൾ നൻപൻ"
വീട്ടുകാരെ വെറുപ്പിച്ചു ഒളിച്ചോടി കല്യാണം കഴിച്ചു സന്തോഷത്തോടെ വലിയ സ്വപ്നങ്ങൾ കണ്ട് ജീവിക്കുന്ന ദമ്പതികളുടെ ഇടയിൽ ആകസ്മികമായി പോലിസ് കടന്നു വരുന്നതും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് സിനിമയുടെ കാതൽ.
അവിചാരിതമായ സംഭവങ്ങൾ മനസ്സിനെ പിടിച്ചുലച്ച് സമനില തെറ്റി നിൽക്കുമ്പോൾ നമ്മുടെ പെരുമാറ്റം പലപ്പോഴും തെറ്റായ രീതിയിൽ ആയിരിക്കും..അത് സ്വയം മനസ്സിലാക്കുവാൻ നമുക്കോ നമ്മൾ കണ്ടുമുട്ടുന്ന ആൾക്കാർക്കോ ഒന്നും ഉൾക്കൊള്ളുവാൻ കഴിഞ്ഞു എന്ന് വരില്ല.അത് പോലിസ് ഉദ്യോഗസ്ഥർ ആണെങ്കിൽ പ്രത്യേകിച്ചും...
പിന്നെ അവർ അവരുടെ ഡിപ്പാർട്ട്മെന്റ് വഴിയിലുള്ള പെരുമാറ്റവും അധികാരം ഉപയോഗിച്ചുള്ള കളികളും ആയിരിക്കും. മനോനില ഒക്കെ മാറി പ്രസന്റും ഫ്യുച്ചറും ഒക്കെ ചിന്തിക്കുന്ന ആളുകൾ എന്ത് സംഭവിച്ചാലും മാക്സിമം ക്ഷമിച്ചു കൊണ്ട് പിടിച്ചു നിൽക്കും..എങ്ങിനെ എങ്കിലും ഇതിൽ നിന്നും ഊരിപോരുവാൻ വേണ്ടി കിണഞ്ഞു ശ്രമിക്കും.
പക്ഷേ ഒരിക്കലും വിടാതെ ഉടുമ്പിനെ പോലെ പിടിച്ചു വെക്കുകയും ഉപദ്രവം തുടരുകയും ചെയ്യുക ആണെങ്കിൽ ആരുടേത് ആയാലും കൺട്രോൾ തെറ്റി പോകും..അന്നേരം പോലിസ് ആണോ പട്ടാളം ആണോ എന്നൊന്നും ചിന്തിക്കുവാൻ ആരും മിനക്കെട്ടെന്ന് വരില്ല. പക്ഷേ അതിന്റെ അന്തിമ ഫലം മിക്കപ്പോഴും ഭയാനകം ആയിരിക്കും.
നമ്മുടെ പോലീസിൽ നല്ലവരും ചീത്തവരും ഉണ്ട്..നല്ല ആളുകൾക്ക് പോലീസിൽ വലിയ പ്രാധാന്യം ഒന്നും ഉണ്ടാകില്ല .മനസാക്ഷി എന്നത് പല പോലീസുകാർക്കും ഉണ്ടെന്ന് തോന്നാത്ത പ്രവർത്തികൾ നമ്മുടെ കൺമുന്നിൽ ദിനം പ്രതി നടക്കുമ്പോൾ നമ്മൾ പ്രതി കൂട്ടിലാക്കുന്നത് മുഴുവൻ ഡിപ്പാർട്ട്മെന്റ്നേ തന്നെ ആയിരിക്കും.നല്ലവർക്കും മനസാക്ഷി ഉള്ളവർക്കും പലപ്പോഴും അവരുടെ കൂട്ടത്തിൽ നിലനിൽക്കുക പ്രയാസം ആയിരിക്കും.
പണം ഉള്ളവന്റെ കയ്യിലെ പാവ എന്ന ചീത്ത പേര് പോലീസുകാർ മാറ്റാത്ത് കാലത്തോളം എത്ര ജനമൈത്രി സ്റ്റേഷൻ ഉണ്ടായിട്ടും വലിയ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.
പ്ര .മോ. ദി .സം
No comments:
Post a Comment