ബംഗ്ലൂരിലെ തിരക്കേറിയ ഒരു സായാഹ്നം ...പതിവില്ലാതെ അന്ന് ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറേണ്ടി വന്നു .ബസ്സിലാണെങ്കില്‍ തിരക്കോട് തിരക്ക് ..ഒരു കാലിലായിരുന്നു കുറെ ദൂരം യാത്ര ..ഒന്ന് രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ദുര്‍ഗന്ധം അവിടെയൊക്കെ വ്യാപിച്ചു ..ചിലര്‍ മൂക്ക് പൊത്തുന്നു ചിലര്‍ മൂക്ക് ശരീരത്തില്‍ പൂഴ്ത്തുന്നു ..എല്ലാവര്ക്കും ഒരു തരം അസ്വസ്ഥത ..ആ സ്മെല്‍ എനിക്കും കിട്ടിയപ്പോള്‍ ഞാനും വല്ലാതെയായി..ബസ് നിര്‍ത്തിയപ്പോള്‍ ആളുകള്‍ ഇറങ്ങേണ്ട സ്ഥലം അല്ലാഞ്ഞിട്ടു കൂടി ഇറങി തുടങ്ങി ..സ്റ്റോപ്പില്‍ നിന്നും ആരും ബസ്സിലേക്ക് കയറാതെയുമായി .കയറിയവര്‍ തിരിച്ചിറങ്ങി ..ഓരോ സ്റ്റോപ്പ് എത്തുമ്പോഴും ആളുകള്‍ കൊഴിഞ്ഞു ..ബസ് കാലിയായി തുടങ്ങി ..അപ്പോഴാണ് ശ്രദ്ധിച്ചത് ..വിയര്‍ത്തു കുളിച്ചു മുഷിഞ്ഞ വേഷം ധരിച്ച ഒരാളില്‍ നിന്നാണ് സഹിക്കാന്‍ പറ്റാത്ത ആ മണംവരുന്നത്...കഴുകാതെയും കുളിക്കാതെയും ഒക്കെ ഉള്ള വാടയാണോ അതോ പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചതു കൊണ്ടോ ..എന്തോ ..ഒന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല . എന്തായാലും അയാള്‍ യാചകനല്ല...ബംഗ്ലൂരില്‍ കൂടുതല്‍ പേരും ഒന്നിച്ചു കൂട്ടുന്ന ലഞ്ച് കിറ്റ് കയ്യിലുണ്ട്
ഇനിയും സഹിക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും വേറെ ചിലരും കൂടി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടക്ടര്‍ വന്നു തടഞ്ഞു ...പിന്നെ അയാളോട് അവിടെ ഇറങ്ങാന്‍ പറഞ്ഞു ...
ഇനിയും സഹിക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും വേറെ ചിലരും കൂടി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടക്ടര്‍ വന്നു തടഞ്ഞു ...പിന്നെ അയാളോട് അവിടെ ഇറങ്ങാന്‍ പറഞ്ഞു ...
ഞാന്‍ ടിക്കെറ്റ് സിറ്റിക്ക് ആണ് എടുത്തത് ..ഇവിടെ ഇറങ്ങാന്‍ പറ്റില്ല '.
"നിങ്ങളെ കൊണ്ട്ഈ ട്രിപ്പിന്റെ കളക്ഷന്‍ പോയി ..അതറിയോ "
"അതെന്റെ കുറ്റമല്ല ..പണം തന്നാല്‍ യാത്ര ചെയ്യാം ..ഞാന്‍ പണം തന്നു "
"വല്ല ഓട്ടോ പിടിച്ചു പോ ...എന്നാല്‍ ഒരാള്‍ക്കല്ലേ നിങ്ങളെ സഹിക്കണ്ടൂ .."
എന്ന് പറഞ്ഞു അയാളുടെ പണം തിരികെ നല്‍കി കണ്ടക്ടര്‍ അയാളെ തള്ളി പുറത്തിറക്കി .കുറെ ശാപവാക്കുകള്‍ പറഞ്ഞു അയാള്‍ ആള്‍കൂട്ടത്തില്‍ ലയിച്ചു.
എന്ന് പറഞ്ഞു അയാളുടെ പണം തിരികെ നല്‍കി കണ്ടക്ടര്‍ അയാളെ തള്ളി പുറത്തിറക്കി .കുറെ ശാപവാക്കുകള്‍ പറഞ്ഞു അയാള്‍ ആള്‍കൂട്ടത്തില്‍ ലയിച്ചു.
യാത്ര തുടര്‍ന്നു ....പക്ഷെ കുറെ ചോദ്യങ്ങള്‍ എന്നില്‍ അവശേഷിച്ചു ...
ഒരു പബ്ലിക് ട്രാന്‍സ്പോര്‍ട്ടില്‍ യാത ചെയ്യുമ്പോള്‍ നമ്മളെ കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുന്നതല്ലേ ശരിയായ നടപടി ?...അതുകൊണ്ട് ഇങ്ങിനെ ഉള്ള അവസരത്തില്‍ കൂടുതല്‍പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഓട്ടോയോ മറ്റോ പിടിച്ചല്ലേ പോകേണ്ടത് ?

ചിലപ്പോള്‍ അയാള്‍ അന്നന്ന് അധ്വാനിച്ചു കഴിയുന്നവന്‍ ആണെങ്കില്‍ ഓട്ടോക്ക് അത്രയും ദൂരം പോകാന്‍ സാമ്പത്തികം അനുവദിക്കില്ല എന്നതും നമ്മള്‍ ചിന്തിക്കണം...
അങ്ങിനെ എങ്കില്‍ അയാള്‍ക്ക് ജോലിസ്ഥലത്ത് നിന്ന് തന്നെ ശരീരം കഴുകി വൃത്തിയായി വന്നുകൂടെ ...?ജോലി സമയത്ത് ഇടുവാന്‍ മറ്റൊരു വസ്ത്രം കൂടി കരുതികൂടെ ?
ഒരാളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം അയാള്‍ക്ക് സ്വയം മനസ്സിലാക്കുവാന്‍ കഴിയില്ല എന്നതും നമ്മള്‍ ചിന്തിക്കേണ്ടതല്ലേ ?അത് മറ്റുള്ളവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുക എന്നതും നാം മനസ്സിലാക്കണ്ടേ ?

എല്ലാവര്ക്കും പലതരത്തിലുള്ള പരിമിതികള്‍ ഉണ്ടാകും ..അതിന്‍റെ ഭവിഷ്യത്തുകള്‍ മറ്റുള്ളവര്‍ കൂടി അനുഭവിക്കണമോ ?
ടികെറ്റ് എടുത്ത ഒരു യാത്രകാരനെ കണ്ടക്ടര്‍ ഇറക്കിവിട്ടത് ശരിയായ നടപടിയാണോ ?ടിക്കെറ്റ് എടുത്ത മറ്റു യാത്രകാര്‍ ഇറങ്ങി പോയത് കൊണ്ട് അയാള്‍ ചെയ്തതു ന്യായീകരിക്കവുന്നതല്ലേ ?
ഒരാളെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായി എങ്കിലും ഒന്നും പ്രതികരികാതെ കുറെപേര്‍ ഇറങ്ങി പോയത് ഈ കാലത്ത് ആരും ഒന്നിച്ചു നില്‍ക്കുവാന്‍ താല്പര്യപെടുനില്ല എന്നതിന്‍റെ തെളിവല്ലേ ?
ഒരാളെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായി എങ്കിലും ഒന്നും പ്രതികരികാതെ കുറെപേര്‍ ഇറങ്ങി പോയത് ഈ കാലത്ത് ആരും ഒന്നിച്ചു നില്‍ക്കുവാന്‍ താല്പര്യപെടുനില്ല എന്നതിന്‍റെ തെളിവല്ലേ ?
ബസ്സിറങ്ങുന്നതുവരെ ശരിയായി ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മാത്രം എന്നില്‍ അവശേഷിച്ചു .എങ്കിലും ഫേസ് ബുക്കില്‍ കണ്ട ഒരു പോസ്റ്റ് കുറെയേറെ ഉത്തരങ്ങള്‍ എനിക്ക് തന്നു .
"ചിലര്‍ അങ്ങിനെയാണ് സ്വന്തം കാര്യം മാത്രം നോക്കും .അവര്‍ക്ക് വേണ്ടിമാത്രം ജീവിക്കും ..അവരെ കൊണ്ട് അന്യര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടെന്നു നടിക്കില്ല ..അതിന്റെ പ്രതിവിധിയും ചിന്തിക്കില്ല.. അത് ഇല്ലാതാക്കുവാനും ശ്രമിക്കില്ല ..നമ്മളെ മറ്റുള്ളവര്‍ സഹിക്കട്ടെ എന്ന് ചിന്തിക്കും .....
നമുക്ക് ചുറ്റും കുറച്ചു ആളുകള്‍ കൂടി ഉണ്ടെന്നു നമുക്ക് എപ്പോഴും ഒരു ചിന്ത വേണം ..നമ്മള്‍ മൂലം അവര്‍ക്ക് വിഷമം ഉണ്ടാവാതെ നോക്കണം .അവരെ ആവുന്നതും ബുദ്ധിമുട്ടിക്കാതെ നമ്മള്‍ ജീവിക്കണം..... അവരാണ് യദാര്‍ത്ഥ മനുഷ്യര്‍ ..അല്ലെങ്കില്‍ മനുഷ്യരും മൃഗവും തമ്മില്‍ സ്പെല്ലിങ്ങില്‍ മാത്രമേ വ്യത്യാസം കാണൂ "
-പ്രമോദ് കുമാര്‍ .കെ.പി
പാവത്തം പലപ്പഴും
ReplyDeleteതുണയാകണമെന്നില്ല...rr
ചില സന്ദര്ഭങ്ങളില്‍ സഹാനുഭൂതി കൂടി മടിച്ചു നില്ല്ക്കും
Deleteനമുക്ക് ചുറ്റും കുറച്ചു ആളുകള്‍ കൂടി ഉണ്ടെന്നു നമുക്ക് എപ്പോഴും ഒരു ചിന്ത വേണം ..നമ്മള്‍ മൂലം അവര്‍ക്ക് വിഷമം ഉണ്ടാവാതെ നോക്കണം .അവരെ ആവുന്നതും ബുദ്ധിമുട്ടിക്കാതെ നമ്മള്‍ ജീവിക്കണം.....
ReplyDeleteഅങ്ങിനെയല്ലേ വേണ്ടത് ?
Deleteതീര്‍ച്ചയായും....
ReplyDeleteചിലരങ്ങിനെയാണ് അവനവന്‍റെ കാര്യം മാത്രം!
ReplyDeleteഅപ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരുന്നത്......
ആശംസകള്‍
അവനവന്റെ കാര്യം മാത്രംമാണ് ഇപ്പോള്‍
Deleteഒരാളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം അയാള്‍ക്ക് സ്വയം മനസ്സിലാക്കുവാന്‍ കഴിയില്ല എന്നതും നമ്മള്‍ ചിന്തിക്കേണ്ടതല്ലേ ?അത് മറ്റുള്ളവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുക എന്നതും നാം മനസ്സിലാക്കണ്ടേ ?
ReplyDeleteഒരാളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം അയാള്‍ക്ക് സ്വയം മനസ്സിലാക്കുവാന്‍ കഴിയില്ല എന്നതും നമ്മള്‍ ചിന്തിക്കേണ്ടതല്ലേ ?അത് മറ്റുള്ളവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുക എന്നതും നാം മനസ്സിലാക്കണ്ടേ ?
ചിലര്‍ അങ്ങിനെയാണ് സ്വന്തം കാര്യം മാത്രം നോക്കും .അവര്‍ക്ക് വേണ്ടിമാത്രം ജീവിക്കും ..അവരെ കൊണ്ട് അന്യര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടെന്നു നടിക്കില്ല ..അതിന്റെ പ്രതിവിധിയും ചിന്തിക്കില്ല.. അത് ഇല്ലാതാക്കുവാനും ശ്രമിക്കില്ല ..നമ്മളെ മറ്റുള്ളവര്‍ സഹിക്കട്ടെ എന്ന്
ഇതും കോപ്പി പേസ്റ്റ് ആക്കി അല്ലെ
Delete