Monday, September 23, 2013

കേരളം -സുകുവേട്ടന്‍ പറഞ്ഞ ചില സത്യങ്ങള്‍

പൂജ അവധി അടുത്തു വരുന്നു.ബംഗ്ലൂർ കൂട്ടുകാര്‍ ഒക്കെ ചേര്‍ന്ന് ഒരു യാത്ര പ്ലാന്‍ ചെയ്തതുമാണ്.ഈ പ്രാവശ്യം കേരളത്തിലേക്ക് ആക്കാം എന്ന് പലരും നിര്‍ദേശം വെച്ചിരുന്നു.കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മറുനാടന്‍ കൂട്ടുകാര്‍ക്ക് നമ്മുടെ നാടിനെ കുറിച്ച് പലതും അറിയാം."ഗോഡ്സ്‌ ഓണ്‍ കണ്ട്രി "എന്നാ വിളിപേര്  വന്നത് മുതല്‍ അവര്‍ കേരളത്തെ വീക്ഷിക്കുന്നുണ്ട്.ബേക്കല്‍ കോട്ടയും ,ഡ്രൈവിംഗ് ബീച്ചും ,കാപ്പാടും ,വയനാടും ,മുന്നാരും ,ആലപുഴയും ,കൊച്ചിയും ,കോവളവും ഒക്കെ അവരുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നു.നാല് ദിവസത്തെ  പ്രോഗ്രാം ആണ് സാധാരണ.അത് കൊണ്ട് തന്നെ അടുത്തു കിടക്കുന്ന വയനാടില്‍ തുടങ്ങി കാസര്‍ഗോഡ്‌ അവസാനിപ്പിക്കാം എന്നാണ് കരുതിയിരുന്നത്.മലബാർ  മാത്രം ഇത്തവണ ..അടുത്ത അവസരത്തിൽ മറു ഭാഗവും .കേരളം മുഴുവന്‍ ചുറ്റി അടിക്കണം എങ്കില്‍ ഇത്ര ദിവസം പോര എന്ന് അവരെ ധരിപ്പിക്കുകയും ചെയ്തു.പകുതി മലയാളി ആണെങ്കിലും കേരളവുമായി കുറെ കാലമായി അത്ര നല്ല കുടുംബ ബന്ധം ഇല്ലാത്ത  സുകുചേട്ടനോട് ചർച്ച ആരംഭിച്ചു .സുകു ചേട്ടനാണെങ്കിൽ കേരളത്തെ കുറിച്ച് മുഴുവനും അറിയാം.നാട്ടിൽ ഇപ്പോൾ ആരും ഇല്ലെങ്കിലും സുകുചേട്ടൻ കേരളത്തിന്റെ ഓരോ മുക്കും മൂലയിലും പോയിട്ടുണ്ട്.മുൻപ് ജോലി  ചെയ്ത കമ്പനി കൊണ്ട് കിട്ടിയ ഗുണം.



"ചേട്ടാ നമ്മുടെ പ്ലാൻ അറിയിചിരുന്നല്ല്ലോ ..അല്ലെ ?"

"കേരളത്തിലെക്കല്ലേ ..."

"അതെ ..ചേട്ടൻ നമ്മുടെ റൂട്ട് ഒന്ന് പ്ലാൻ ചെയ്യണം ..മലബാർ മാത്രം മതി ഈ തവണ .."

"അതെന്താ അങ്ങിനെ ?നീ മലബാറി ആയതു കൊണ്ടാണോ ?"

"അതാവുമ്പോൾ വയനാട് വഴി ഇറങ്ങി കൊഴികോട് ,കണ്ണൂര് ,കാസറഗോഡ്  ഒക്കെ പോകുമ്പോഴേക്കും സമയം കഴിയും ...."

"നിനക്ക്  തമിൾനാട് വഴി തിരുവനതപുരത്ത് എത്തി അവിടുന്ന് കണ്ണൂരിലേക്ക് പ്ലാൻ ചെയ്തു കൂടെ ..?അതാവുമ്പോൾ ഒരുവിധം കേരളം മുഴുവൻ കാണാം ."

"അത്ര സമയം ഉണ്ടോ ..?"

"സമയം തീരുമ്പോൾ മടങ്ങാം.അതിനു  പാലകാട്ട് ,കൊഴികോട് ,തലശ്ശേരി ,കണ്ണൂർ ഒക്കെ ഉപയോഗപെടുത്താം .കൂടാതെ കണ്ണൂരും ,കാസർഗോടും ഉള്ളതിൽ കൂടുതൽ കാഴ്ചകൾ മറു ഭാഗത്തല്ലേ ?"

"എങ്ങിനെ വേണമെങ്കിലും ആകാം.മലബാർ ഭാഗം ആകുമ്പോൾ  കുറച്ചുകൂടി കേരളീയത അനുഭവപ്പെടും ....കുറെ നാട്ടിൻ പുറങ്ങൾ അല്ലെ ?"

"എടാ ..ഇവന്മാര്  ബംഗ്ലൂരിൽ വന്നു താണു  എന്നെ ഉള്ളൂ ..പലരും നാട്ടിൻപുറത്തുകാര് തന്നെയാ..കൃഷിയും കന്നുകാലി വളർത്തലും കുലതൊഴിലായിട്ടുള്ള കുടുംബങ്ങളിൽ നിന്നും വരുന്നവർ ...നിന്റെ നാടിനെകാളും ശുദ്ധവായുവും ജലവും കിട്ടുന്ന നാട്ടിൽ  നിന്നും വരുന്നവർ "

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.നമ്മുടെ നാട് മാത്രമാണ്  നല്ലതെന്ന് വിശ്വസിച്ച എനിക്ക് കിട്ടിയ ചെറിയ ഒരു പ്രഹരം.നമ്മൾ കേരളീയർ അങ്ങിനെയാണ് നാടിനെ പറ്റി വേറെ നാട്ടുകാരോട് പറയുമ്പോൾ പറയുമ്പോൾ സ്വന്തം നാടും ,മറു ജില്ലകാരോട് പറയുന്നത് ജില്ലയെ കുറിച്ചാണെങ്കിൽ സ്വന്തം ജില്ലയും  ആയിരിക്കും ഓരോരുത്തർക്കും വലുത്.നാട് വിട്ടാൽ പിന്നെ കേരളമായി നല്ലത്.

"എടാ നിങ്ങളുടെ മഹോത്സവം കഴിഞ്ഞോ ?" സുകുവേട്ടന്റെ ചോദ്യം ചിന്തകളിൽ നിന്നുമുണർത്തി .

"ഓണമോ ...അതൊക്കെ കഴിഞ്ഞു ..വാരഘോഷവും ഇന്നലെ കൊണ്ട് തീർന്നു "

"അതല്ല ..എല്ലാ മഴകാലത്തും നിങ്ങളുടെ നാട്ടിൽ പടർന്നു പിടിക്കുന്ന "പനി മഹോത്സവം "ഉണ്ടോ എന്നാണ് ചോദിച്ചത്..ഇപ്പോഴും മഴയല്ലേ അവിടെ ....." അതാ മറ്റൊരു പ്രഹരം .

"അതൊക്കെ ആഗസ്റ്റ്‌ വരെയേ ഉള്ളൂ ..." വാടിയ മുഖത്തോടെ ഞാൻ പറഞ്ഞു.

"നീ വിഷമിക്കണ്ട....ഈ പനി എല്ലാ സ്ഥലത്തുമുണ്ട് ...കുറെ ആളുകൾ ചാവാരുമുണ്ട് ..പക്ഷെ വൃത്തിയും വെടിപ്പുമുള്ള നിങ്ങളുടെ നാട്ടിൽ അത് കുറവായിരുന്നു .നിങ്ങളും വൃത്തിഹീനർ ആയി മാറിയപ്പോൾ മരണം നിങ്ങളെയും പിടി കൂടി.ഇവിടെ ഒക്കെ ഗവർമെന്റ് ഇത് പുറംലോകത്തു ആരും അറിയാതിരിക്കുവാൻ ശ്രമിക്കുന്നു.കണക്കുകൾ മൂടി വെക്കുന്നു.വേണ്ടത് ചെയ്തു കൊണ്ട് പല വായും അടപ്പിക്കുന്നു.നിങ്ങൾ ആകട്ടെ അത് രാഷ്ട്രീയവല്കരിച്ചു എല്ലാവരെയും അറിയിക്കുന്നു.ചാനലുകളിൽ എക്സ് ക്ലുസിവ് ആയി കാര്യങ്ങൾ വിസ്തരിക്കുന്നു.എന്നാലോ മരണം അതില്ലാതാക്കുവാൻ ,അതിന്റെ തോത് കുറയ്ക്കുവാൻ രാഷ്ട്രീയഭെദ്യമെന്നെ പ്രവർത്തിക്കാതെ മുന്നണികൾ പരസ്പരം ചെളി വാരിയെറിയുന്നു.അവിടെ ആര് മന്ത്രിയായാലും മഴ രോഗങ്ങൾ വരും അതിനു ഇടതെന്നോ വലതെന്നോ ഇല്ല...അതിന്റെ കാഠിന്യം കുറയ്ക്കുവാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം ..നമ്മൾ വൃത്തി ഉള്ളവർ  ആകണം നമ്മുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷികണം നമ്മുടെ നാടും ശുദ്ധം ആയിരിക്കണം..അപ്പോൾ രോഗങ്ങൾ അതുവഴി വരില്ല.പക്ഷെ നിങ്ങൾ ഇതൊക്കെ ചെയ്യും സ്വന്തം നിലയിൽ  മാത്രം.അഴുക്കുകൾ മുഴുവൻ അന്യന്റെ സ്ഥലത്ത് തള്ളി കൊണ്ട് ....നിങ്ങളുടെ ഗവർമെന്റ് എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ അത് രാഷ്ട്രീയമുപയോഗിച്ചുകൊണ്ടു  തടസ്സപെടുത്തും.മാറി മാറി വരുന്നവരൊക്കെ കാലാകാലമായി ഇത് തന്നെ ചെയ്യുന്നു.എത്ര അനുഭവിച്ചാലും പഠിക്കാത്ത ജനം അത് കണ്ടതായി ഭാവിക്കുകയുമില്ല.ഇത്ര വിദ്യാസമ്പന്നരായ നിങ്ങളുടെ നാട് മാത്രമാ രാഷ്ട്രീയ ചെളികുണ്ടിൽ കിടന്നു സ്വയം ചിന്തിക്കാതെ രാഷ്ട്രീയകാർക്ക് വേണ്ടി മാത്രം  കളിക്കുന്നത് "

"മുഷിഞ്ഞ മുണ്ടിൽ ചെളി പറ്റിയാൽ ആരുമറിയില്ല ശ്രദ്ധയിൽ പെടുകയുമില്ല ..പക്ഷെ അലക്കി തേച്ച വെള്ള മുണ്ടിൽ ചെറിയ ഒരു അഴുക്കു വീണാൽ മതി അത്  എല്ലാവരും കാണും കുറ്റവും പറയും ..അതാണ്‌ ഇപ്പോൾ കേരളത്തിന്റെ അവസ്ഥ ..വൃത്തിയുടെ രാജാക്കന്മാരുടെ വലിയ ഒരു വീഴ്ച ..അതും സ്വയം വരുത്തിവെച്ചത് ..."

ഞാൻ ഒന്നും മിണ്ടിയില്ല ..പറയുന്നത് മുഴുവൻ ശരിയാണ്.നമ്മുടെ കേരളത്തെ നാശത്തിലേക്ക് കൊണ്ട് പോകുന്നത് രാഷ്ട്രീയകാർ തന്നെയാണ്.സ്വന്തം നിലനിൽപ്പിനുവേണ്ടി അവർ എന്തൊക്കെയോ ചെയ്യുന്നു .നല്ലത് ചെയ്താലും രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം എതിർക്കുന്ന മുന്നണികൾ..അവർ ചെയ്യുന്നതോ വലിയ  വലിയ തെറ്റുകൾ ..സമൂഹത്തോട്  കൊഞ്ഞനം കുത്തികൊണ്ട് നേതാക്കൾ പാർട്ടികളെ  നയിക്കുന്നു.എന്തിനും ഏതിനും അനുസരിച്ചു കൊണ്ട് മാത്രം പിന്നാലെ നടക്കുന്ന അണികൾ അവർക്ക്  വളമാകുന്നു.അത് ഇല്ലാതാക്കുന്നത് വികൃതമാക്കുന്നതു കേരളത്തിന്റെ സുന്ദര മുഖമാണ്.

എന്തുകൊണ്ട് സുകുവേട്ടൻ കേരളത്തിന്റെ ദേശീയഉത്സവമായ ഹർത്താലിനെ കുറിച്ച് പരാമർശിച്ചില്ല എന്ന് ചിന്തിക്കുപോഴെക്കും ചോദ്യം വന്നു ...

"എടാ പെട്ടെന്ന് മുളച്ചു പൊന്തുന്ന  ഈ ഹർത്താൽ കൂടി നമ്മൾ പരിഗണിക്കണം ....അത് കൊണ്ട്  നല്ല ഹോട്ടലും ലോഡ്ജ്‌  ഒക്കെ ഉള്ള ഭാഗത്ത്‌  മാത്രം പോയാൽ മതി...."

തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ചിന്തിച്ചത്  "ദൈവത്തിന്റെ സ്വന്തം നാടാണോ" കേരളം അതോ അസുരന്മാരുടെ കേളിഗൃഹം മാത്രമാണോ  കേരളം  എന്ന് മാത്രമാണ്.

-പ്രമോദ് കുമാർ .കെ.പി

ഫോട്ടോ കടപ്പാട് :കേരള വാട്ടർ കളർ സോസേറ്റി
                              (ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ )


16 comments:

  1. കേരളത്തെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ക്കുന്നതില്‍ എല്ലാവര്‍ക്കും ഇപ്പൊ പങ്കില്ലേ ?? അവരൊക്കെ തുടക്കമിട്ടു നമ്മള്‍ വിജയിപ്പിച്ചു എന്ന് വേണം പറയാന്‍ .പ്രതികരിക്കാന്‍ ആര്‍ക്കും താല്പര്യമില്ലാതെ ഒതുങ്ങി കൂടിയതാണ് പലതിനും കാരണം.

    ReplyDelete
  2. നമ്മള്‍ ഓരോ കേരളീയനും ഇതില്‍ പങ്കുണ്ട് ...സമയവും മാനവും പോകുന്നത് ഭയന്ന് നമ്മള്‍ പലതും സഹിക്കാന്‍ തുടങ്ങിയിടത്തു അവരുടെ പടയോട്ടം ആരംഭിക്കുന്നു...പ്രതികരണ ശേഷിയില്ലാത്തവര്രായി നമ്മള്‍ ഓരോരുത്തരും മാറിയതോടെ അവര്‍ വിജയിക്കുന്നു.അവര്‍ എന്താണ് ആഗ്രഹിച്ചത് അത് നടക്കുന്നു.

    ReplyDelete
  3. സുന്ദരകേരളം

    ReplyDelete
    Replies
    1. വിരൂപമാക്കി കളഞ്ഞില്ലേ

      Delete
  4. സിബി ഇലവുപാലംSeptember 23, 2013 at 8:56 PM

    'ആര് മന്ത്രിയായാലും മഴ രോഗങ്ങൾ വരും അതിനു ഇടതെന്നോ വലതെന്നോ ഇല്ല...അതിന്റെ കാഠിന്യം കുറയ്ക്കുവാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം....'

    ReplyDelete
    Replies
    1. പക്ഷെ രാഷ്ട്രീയ മുതലെടുപ്പല്ലേ ലക്‌ഷ്യം.പിന്നെ എങ്ങിനെ നന്നാവും നാട്

      Delete
  5. A fact which nobody want to say
    A face which nobody want to reveal
    A story which tells everything about today

    Congrats

    ReplyDelete
    Replies
    1. താങ്ക്സ് ഫോര്‍ കമിംഗ്

      Delete
  6. "ഒര് മുഴ്ത്ത കോഴ്യെട് നാളെ ഹര്‍ത്താലാ......"
    ആശംസകള്‍

    ReplyDelete
    Replies
    1. ഇതാണ് നമ്മുടെ സ്ഥിതി ....അതവര്‍ മുതലാക്കുന്നു

      Delete
  7. സുകുവേട്ടൻ ഒരു തനി കേരളീയൻ തന്നെ തന്നെ...

    ReplyDelete
  8. പകുതി മലയാളി അല്ലെ അതിന്റെ ഗുണം ഉണ്ടാവില്ലേ ?

    ReplyDelete
  9. ente keralam etra sundaram,,,ennu paadiya Usha uthuppine onnude konduvaranam...

    ReplyDelete
    Replies
    1. അവര്‍ ഇടയ്ക്കു വരാറുണ്ട് ..പക്ഷെ മറിച്ചൊന്നും പാടിയിട്ടില്ല നമ്മുടെ ഭാഗ്യം

      Delete