Friday, September 20, 2013

ആരാണ് മണ്ടന്‍ -6

ഷംസു എന്ന കഥാപാത്രം നാട്ടുകാരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം.അവന്റെ മാമന് കമ്പനിയില്‍ തിരക്കായതിനാല്‍ പണിതുകൊണ്ടിരിക്കുന്ന ബില്‍ഡിംഗ് പണി നോക്കുവാന്‍ ഷംസു വിനെ ഏല്പിച്ചു .കാര്യമായി ഒരു പണിയും ഉണ്ടായിരുനില്ല .പണികാർ വരുമ്പോള്‍ ഷെഡ്‌ തുറന്നു അവർക്ക് സാധനം എടുത്തു കൊടുക്കണം.വൈകുന്നേരം ബാക്കി ഉള്ളത് വാങ്ങി തിരിച്ചും സൂക്ഷിക്കണം.ഷെഡ്‌ താല്കാലികമായി ഉണ്ടാക്കിയതാണ്.അതിനുള്ളിലാണ് സിമെന്റ് ,പെയിന്റ് ,വിറകുകൾ  ,പലകകൾ തുടങ്ങിയ  സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഒരിക്കൽ ഷംസു മാത്രം ഉള്ള സമയത്ത് ഷെഡ്‌ തീ പിടിച്ചു.ചെറിയ ഒരു തീ പിടുത്തം.പണിക്കാർ ആരോ അലസമായി വലിച്ചെറിഞ്ഞ ബീഡി തുണ്ട് പെയിന്റ് ബോട്ടിലിൽ കയറി പിടിച്ചതാണ്...അല്ലെങ്കിൽ അവിടെ കൂട്ടിയിട്ടിരുന്ന വിറകുകളിൽ ...ഷംസു ഒന്നും ചിന്തിച്ചില്ല അവൻ അവിടുള്ള പൈപ്പ്  തുറന്നു വെള്ളം കോരി ഒഴിച്ച് തീ കെടുത്തി.പിന്നെ തന്റെ വീര്യ കൃത്യം മാമനെ വിളിച്ചു പറഞ്ഞു.
മാമൻ വന്നു നോക്കുമ്പോൾ പത്തിരുപതു സിമെന്റ് ചാക്ക് ഷംസു വെള്ളമടിച്ചു നശിപ്പിച്ചിരുന്നു.

"എടാ നിന്നോടാരാ പറഞ്ഞത് സിമെന്റ് ഉള്ള സ്ഥലം വെള്ളമൊഴിച്ച് തീ കെടുത്തുവാൻ ..?"

"കഴിഞ്ഞ കൊല്ലം വീട്ടിലെ വിറകുപുര തീ പിടിച്ചപ്പോൾ മാമനല്ലേ പറഞ്ഞത് ...വെള്ളം ഒഴിച്ച് തീ കെടുത്തുവാൻ ...അത് ചെയ്യാത്തതിന് എന്നെ വഴക്കും പറഞ്ഞില്ലേ ...."

"മോനെ ...ഇത് പോലുള്ള ചെറിയ തീ പിടുത്തം ഒക്കെ മണ്ണും മണലും എറിഞ്ഞു കെടുത്തണം...ഇപ്പോൾ വെള്ളം കയറി എത്ര സിമന്റ് ചാക്ക് നശിച്ചു എന്നറിയോ ...ചിന്തിക്കണം മോനെ ചിന്തിച്ചു ചെയ്യണം...."

പിന്നീടൊരിക്കൽ മാമന്റെ തന്നെ വെളിച്ചണ്ണ കമ്പനിക്കു ചെറുതായി  തീ പിടിച്ചപ്പോൾ ഷംസു കൂടുതലായി ഒന്നും ചിന്തിച്ചില്ല കുറെ മണ്ണും മണലും വാരിയിട്ട് തീ കെടുത്തി.ഉപയോഗ്യ ശൂന്യമായ ലിറ്റർ കണക്കിന് വെളിച്ചണ്ണ ഒഴുക്കികളയുമ്പോൾ ഒന്നും മനസ്സിലാവാതെ ഷംസു നോക്കി നില്ക്കുന്നണ്ടായിരുന്നു...ഒന്നും പറയുവാനാകാതെ മാമനും.

കഥ: പ്രമോദ് കുമാർ .കെ.പി

ഷംസുവിനെ കൂടുതൽ അറിയുവാൻ :
http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html
http://promodkp.blogspot.in/2013/07/3.html
http://promodkp.blogspot.in/2013/08/4.html
http://promodkp.blogspot.in/2013/09/5.html

14 comments:

  1. 'പഠിച്ചതേ പാടു'അത്തരക്കാരോട്‌ എന്തുപറഞ്ഞിട്ടാ കാര്യം അല്ലേ?
    നന്നായി നര്‍മ്മം
    ആശംസകള്‍

    ReplyDelete
    Replies
    1. പഠിച്ചത് ഷംസു ഒരിക്കലും പാടില്ല .അവന്‍ അങ്ങിനത്തെ ജീവിതമാ..അവനു എല്ലാം അറിയാം എന്നാല്‍ ഒന്നും അറിയില്ല

      Delete
  2. അത് ഷംസു മാമന് പണികൊടുത്തതല്ലേ?

    ReplyDelete
    Replies
    1. ആയിരിക്കും അല്ലെ ?

      Delete
  3. ശുപ്പാണ്ടി ഷംസു...

    ReplyDelete
    Replies
    1. ഇങ്ങിനെ ഓരോരോ ആള്‍കാര്‍ ഓരോരോ സ്ഥലത്തും കാണും.ബുദ്ധിമാന്‍ ആയ മണ്ടന്മാര്‍

      Delete
  4. സിബി ഇലവുപാലംSeptember 20, 2013 at 8:09 PM

    നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. എന്ത് ഷംസു മാമനോട് ചെയ്തതോ ?ഹ ഹ ഹ

      Delete
  5. ശരിയാണ് പഴയ ശുപ്പാണ്ടി കഥപ്പോലെ ഷംസുവിന്റെ കഥ തുടരുന്നു.

    ReplyDelete
    Replies
    1. ഷംസു ചെയ്തുവേച്ചത് ഇതിലും കൂടുതലുണ്ട് ...അറിഞ്ഞും അറിയാതെയും

      Delete
  6. ഈ ഷംസു മണ്ടന്‍ എന്ന് ഞാന്‍ പറയില്ല ..പാവം ഷംസു

    ReplyDelete
    Replies
    1. ഞാനും പറയില്ല ..അതുകൊണ്ടാണ് ആരാണ് മണ്ടന്‍ ?എന്ന് സംശയം ബാക്കി കിടക്കുന്നത്

      Delete
  7. സത്യത്തില്‍ ഷംസുവിന്റെ മാമന് എത്ര കമ്പനികള്‍ ഉണ്ട്.. ഹി ഹി ..

    ReplyDelete
    Replies
    1. ഒരു ഓയില്‍ കമ്പനി ഉള്ളതായിട്ടു എനിക്കറിയാം .....കൂടുതല്‍ വേറെ ഉണ്ടോ എന്ന് തി രക്കിയിട്ടില്ല ....

      Delete