Wednesday, September 25, 2013

എനിക്ക് കിട്ടിയ വലിയ അംഗീകാരം

സൌഹൃദ തണലിലെ സുകൃതങ്ങള്‍ -
പ്രമോദ് കുമാര്‍ കൃഷ്ണപുരം
===============
ഈ ആളിനെ ഞാനറിയില്ല.

എനിക്ക്
പ്രിയപ്പെട്ടു പോകുന്നുണ്ട്
ഇയാളുടെ പ്രകാരങ്ങളെ.

ഒരു രീതിക്ക്
ഇന്നയിന്ന തലങ്ങളിലേ
മാനം തോന്നൂ എന്നില്ല
എന്ന്‍
ഈ അനിയന്റെ രചനകള്‍
നമ്മെ ബോധിപ്പിക്കുന്നു.

സമകാലിക സമസ്യകളെ
ഇങ്ങനെ വട്ടം ചുഴറ്റി
പ്രിയവും പ്രീതവും
ആക്കി വായനക്ക്
സാധ്യമാക്കുക
അത്ര എളുപ്പമല്ല.

ശ്രേഷ്ടങ്ങളാണ്‌
മിക്ക കുറിപ്പുകളും.

അവയിലെ കാലികമായ
വെന്തുരുക്കങ്ങളും
ഊഷ്മള കാലങ്ങളും
ഊഷര സന്ധികളും
സമാസമം ചേര്‍ത്തു
പിടിച്ചു കുലുക്കുന്നു
നമ്മുടെ മനസ്സിനെ.

നഷ്ടം ദുരിതത്തിന്റെ
ശയ്യ വിരിച്ചിട്ട
ഒരു
കുട്ടിക്കാല സ്മരണയിലേ
ഇമ്മാതിരി
ആശയങ്ങള്‍ വിടരൂ.

നനുത്ത പ്രഭാതങ്ങളില്‍
നനഞ്ഞ കണ്ണുകളുമായി
തന്റെ നേരം തുടങ്ങുന്ന
ഔചിത്യബോധം
മറന്ന ഒരു ബാല്യം
ഇയാളുടെ ആന്തരിക
തലങ്ങളില്‍
എവിടെയോ
പറ്റിപിടിച്ചിട്ടുണ്ട് .

എനിക്ക്
എന്നെ മനസ്സിലാക്കുന്ന
ചില സമയങ്ങള്‍
പ്രമോദ് തരാറുണ്ട് .

മനസ്സിന് ചില നേരത്ത്
അപഭ്രംശം
വരാറുണ്ട്
ആപേക്ഷികമായി.

ഇത്തരം സന്ദര്‍ഭങ്ങളില്‍
ഈ കൃഷ്ണപുരത്തുകാരന്‍
സാക്ഷാല്‍ കൃഷ്ണന്‍
ആയി തന്നെ നമ്മെ തഴുകുന്നു.

നല്ല ആരോഗ്യത്തോടെ
ഒരുപാട് കാലം ഈ
സുകൃതം നമ്മുടെ തണലില്‍
നമുക്കു തണലായി
അങ്ങനെ കാക്കട്ടെ.

പ്രാര്‍ത്ഥനയോടെ
ഇഷ്ടത്തോടെ .....

-ശിവശങ്കരന്‍ കരവില്‍
 

21 comments:

  1. പ്രചോദനം വലിയ പ്രചോദനം.

    ReplyDelete
    Replies
    1. നന്ദി അനീഷ്‌ ഭായ്

      Delete
  2. തീര്‍ച്ചയായും ..അഭിമാനിക്കാം സുഹൃത്തേ ..ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി കൂട്ടുകാരി

      Delete
  3. ജ്വലിക്കുന്ന ദീപമാകാന്‍ ഇത്തരം പ്രചോദനപരമായ കുറിപ്പുകള്‍ സഹായിക്കട്ടെ.
    അഭിവാദ്യങ്ങള്‍; ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ

      Delete
    2. സ്നേഹം ... ശിവശങ്കരൻ കരവിൽ

      Delete
  4. മുഖപുസ്തക താളില്‍ കണ്ടിരുന്നു..
    സന്തോഷം.. നന്മകള്‍ ജയിക്കട്ടെ...

    ReplyDelete
    Replies
    1. സന്തോഷം ...നന്ദി സുഹൃത്തേ

      Delete
  5. പ്രചോദനാത്മകം

    ReplyDelete
    Replies
    1. നന്ദി
      അജിത്തു ചേട്ടാ

      Delete
  6. അഭിമാനിക്കാവുന്ന കാര്യം തന്നെ

    ReplyDelete
  7. നല്ല ആരോഗ്യത്തോടെ
    ഒരുപാട് കാലം ഈ
    സുകൃതം നമ്മുടെ തണലില്‍
    നമുക്കു തണലായി
    അങ്ങനെ കാക്കട്ടെ.

    പ്രാര്‍ത്ഥനയോടെ
    ഇഷ്ടത്തോടെ .....

    ReplyDelete
  8. പ്രമോദ്, അദ്ദേഹം പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു--- നിങ്ങള്‍ നല്ലൊരു, തുറന്ന , കാപട്യം ഇല്ലാത്ത മനസ്സിന്റെ ഉടമയായി എപ്പോഴും തോന്നിയിട്ടുണ്ട്. ഞാനത് വീട്ടില്‍ പറഞ്ഞിട്ടും ഉണ്ട്--- ആശംസകളും കൂടെ പ്രാര്‍ഥനയും----

    ReplyDelete
  9. Replies
    1. നന്ദി പ്രദീപ്‌ ചേട്ടന്‍

      Delete