"ഇന്നത്തെ കണി വളരെ മോശം തന്നെ ..രാവിലെ ആരെയാണ് ആവോ കണ്ടത് ..ഭക്ഷണം കഴിഞ്ഞു സ്റ്റാന്‍ഡില്‍ വന്നിട്ട് ഒരു മണികൂര്‍ ആയി ,ഇത് വരെ ഒരു ഓട്ടം കിട്ടിയിട്ടില്ല..രാവിലെയും വളരെ മോശം ആയിരുന്നു. ഒന്ന് രണ്ടു ചെറിയ ഓട്ടം മാത്രം.വിഷു അടുത്ത് വരുന്നു .കാര്യമായി ഒന്നും ഇല്ല കയ്യില്‍ ,വണ്ടിയുടെ അടവും മറ്റും കഴിഞ്ഞാല്‍ പിന്നെ എന്തുണ്ടാവാന്‍ ?മക്കള്‍ക്കും അവള്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കണം ,അതാണ് വിഷുവിനു പതിവ്.പക്ഷെ ഈ പ്രാവശ്യം വളരെ പോക്കാണ്.എല്ലാറ്റിന്റെയും വിലകൂടി ജനത്തിന്റെ നടുവ് ഓടിഞ്ഞിരിക്കുന്നു ..ഓട്ടോവില്‍ യാത്ര ചെയ്യുന്നവര്‍ ഒക്കെ ഒന്നുകില്‍ ബസ്സില്‍ അല്ലെങ്കില്‍ നടത്തം ..എന്റെ മാത്രം അല്ല പലരുടെയും ഇപ്രാവശ്യത്തെ വിഷു ഗോവിന്ദ ..."
അയാള്‍ കോട്ടുവായിട്ടു ...ഉറക്കം കണ്ണുകളെ ചിമ്മിപ്പിക്കുന്നു.പതിവില്ലാത്തതാണ് ..വേരുതെയിരിക്കുന്നത് കൊണ്ടാവാം .ഏതായാലും പിന്നില്‍ കിടന്നു ഒന്ന് മയങ്ങാം ,ആരെങ്കിലും വന്നാല്‍ വിളിക്കും.അയാള്‍ പിന്‍ സീറ്റിലേക്ക് കയറിയിരുന്നു.പിന്നെ മെല്ലെ സീറ്റിലേക്ക് ചാഞ്ഞു .പെട്ടെന്ന് എന്തോ കാലുകളില്‍ തട്ടിയത് പോലെ തോന്നി .അയാള്‍ എഴുനേറ്റു നോക്കി.തടിച്ചു വീര്‍ത്ത ഒരു പേഴ്സ് കിടക്കുന്നു.വിറയ്ക്കുന്ന കൈകളോടെ അയാള്‍ അതെടുത്ത് തുറന്നു.ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അടുക്കി വെച്ചിരിക്കുന്നു.പത്തു പതിനഞ്ചു ആയിരം എങ്കിലും കാണും...
"ഹലോ ചേട്ടാ ..പി.എം താജ് റോഡില്‍ പോകുമോ ?"
അയാള്‍ ഞെട്ടി ,ആരോ സവാരിക്ക് വന്നതാണ്.അയാള്‍ പുറത്തിറങ്ങി ,മറുപടിക്ക് മുന്‍പേ ആഗതന്‍ ഓട്ടോക്കുള്ളില്‍ കയറിയിരുന്നു.ഓട്ടോ ഡ്രൈവര്‍ പേഴ്സ് പോക്കറ്റില്‍ തിരുകി.പിന്നെ വണ്ടിഎടുത്തു.
"ആരുടേതായിരിക്കും ഈ പേഴ്സ് ?രാവിലെ ഒരാള്‍ റെയില്‍വേ സ്റ്റേഷനില്‍ പോകാന്‍ കയറിയിരുന്നു.പിന്നെ അവിടുന്ന് ഒരു കുടുംബത്തെ കല്ലായിയില്‍ എത്തിച്ചു...ഇവരില്‍ ആരുടെതും ആവാം.വേറെ ആരും കയറിയിട്ടില്ല.കല്ലായികാരുടെത് ആവാനാണ് സാധ്യത.അല്ലെങ്കില്‍ അവര്‍ ഈ പേഴ്സ് കാണേണ്ടതല്ലേ ?"
'ഹലോ സര്‍ എനിക്ക് പി.എം .താജ് റോഡില്‍ ആണ് പോകേണ്ടത് ..കല്ലായി ഭാഗം അല്ല."
'സോറി ഞാന്‍ വേറെ എന്തോ ആലോചിച്ചു "
'നിങ്ങള്‍ ഓട്ടോ ഓടിക്കുമ്പോള്‍ അതും ഇതും ആലോചിച്ചു നമ്മളെ കുഴപ്പത്തില്‍ ആക്കരുത് .."അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
അയാളെ ഇറക്കി.ഇനി വീട്ടിലേക്കു പോയാലോ ?കയ്യില്‍ നല്ല ഒരു സംഖ്യ ഉണ്ട്.അത് തിരിച്ചു കൊടുക്കണമോ ?വേണ്ടയോ ?എന്റെ കഷ്ട്ടപാട് കണ്ടു ദൈവം തന്നതെന്ന് വിശ്വസിക്കം.അയാള്‍ വിയര്‍ത്തു.മനസ്സ് ഒരു തീരുമാനം എടുക്കുനില്ല.ഇതുവരെ ഇങ്ങിനത്തെ ഒരു അവസ്ഥയില്‍ പെട്ടിട്ടില്ല..മുന്‍പ് കിട്ടിയ കുട ,കമ്മല്‍ ,പണം ഒക്കെ തിരിച്ചു നല്‍കി മാതൃക കാട്ടി.പക്ഷെ ഇന്ന് നട്ടം തിരിയുന്ന ഒരു അവസ്ഥയില്‍ ഒന്നും തീരുമാനിക്കുവാന്‍ കഴിയുനില്ല.പാന്റിന്റെ പോക്കറ്റിലെ പേഴ്സ് അവിടെ കിടന്നു തിളക്കുന്നു.ആ ചൂട് ദേഹതൊക്കെ പടരുന്നത് മാതിരി...ഒരു തരാം അസ്വസ്ഥത ...
"എവിടെ നോക്കിയാ വണ്ടി ഓടിക്കുന്നത് "...തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ഒരു ബൈക്ക് ...അയാള്‍ എന്തൊക്കെയോ പുലമ്പി ..മനസ്സ് പോക്കറ്റിലെ പേഴ്സ് കൊണ്ടുപോയി ..അത് കൊണ്ട് തന്നെ ഒന്നും ശരിയായി വരുനില്ല ..എന്ത് ചെയ്യണം ?എല്ലാം യാന്ത്രികമായി സംഭവിക്കുകയാണ് ."
പിന്നെയും ഒന്ന് രണ്ടു സവാരികള്‍ കിട്ടി .താല്പര്യം ഇല്ലായിരുന്നു ..പക്ഷെ അടുത്ത് പോലീസ് ഉണ്ടായതിനാല്‍ പോകില്ല എന്ന് പറയുവാനും പറ്റിയില്ല.അതൊക്കെയും യാത്രകാരുടെയും മറ്റു ഡ്രൈവര്‍മാരുടെയും തെറികള്‍ കേള്പ്പിക്കുവാന്‍ ഇടയാക്കി.ഒരു തീരുമാനത്തില്‍ എത്തണം അല്ലെങ്കില്‍ ഞാന്‍ നീറി നീറി മരിക്കും.ഉച്ചക്ക് തുടങ്ങിയ നീറ്റലാണ് അത് ഇപ്പോള്‍ സന്ധ്യക്കും തുടരുന്നു.ഇനിയും തുടര്‍ന്നാല്‍ ടെന്‍ഷന്‍ കാരണം ഞാന്‍ മരിച്ചുപോകും.മനസ്സിനെ എന്തെങ്കിലും ഒന്ന് പറഞ്ഞു പഠിപ്പിക്കണം.മനസ്സ് ഒന്ന് തണുപ്പിക്കണം .ഏതായാലും തീരുമാനിച്ചു .
പിന്നെ കിട്ടിയ സവാരികള്‍ വേണ്ടെന്നു വെച്ച് അയാള്‍ വീട്ടിലേക്കു പുറപ്പെട്ടു.ഭാര്യ അറിഞ്ഞാല്‍ വഴക്ക് പറയും ,അത് കൊണ്ട് അവളെ അറിയിക്കേണ്ട.പെട്ടെന്ന് കണ്ണില്‍ ഒരു ബോര്‍ഡ് ഉടക്കി.വണ്ടി തിരിച്ചു അവിടേക്ക് വിട്ടു..
അവിടെ നിന്നും ഇറങ്ങുമ്പോള്‍ വലിയ ഒരു ഭാരം ശരീരത്തില്‍ നിന്നും ഇറങ്ങിയതുപോലെ തോന്നി.മനസ്സും ശരീരവും ഒക്കെ ശുദ്ധമായതുപോലെ ...മണിക്കൂറുകള്‍ അനുഭവിച്ച ടെന്‍ഷന്‍ വെറും കാല്‍മണി നേരം കൊണ്ട് ഇല്ലാതായി.എവിടെ നിന്നോ പുതു ശ്വാസം വന്നത് പോലെ .ആദ്യമായല്ല പോലീസ് സ്റ്റേഷനില്‍ കയറുന്നത് ..എന്നിട്ടും ഭയമായിരുന്നു അയാള്‍ക്ക് ..അപരാധിയല്ലെങ്കില്‍ പോലും ഓരോ തവണയും അതയാള്‍ അനുഭവിച്ചു കൊണ്ടിരുന്നു..
അയാള്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു വീട്ടിലേക്കു വണ്ടി വിട്ടു.ഒരു മൂളി പാട്ട് അയാളുടെ സഞ്ചാരത്തെ അനുഗമിച്ചു കൊണ്ടിരുന്നു.എന്ത് പ്രശ്നം ഉണ്ടായാലും അന്യരുടെ മുതല്‍ ആഗ്രഹിക്കരുതെന്ന സത്യം അയാളില്‍ ഇപ്പോഴും നിലകൊണ്ടിരുന്നു,
കഥ ; പ്രമോദ് കുമാര്‍.കെ.പി

നല്ല കഥ
ReplyDeleteനല്ല മെസ്സേജ്, നല്ല കഥ
ReplyDeleteകഥയെന്ന് പറയാനാകുന്നില്ല. എങ്കിലും നല്ലൊരു സന്ദേശം പകര്‍ന്നൊരു കൊച്ചു സംഭവം. മന:സാക്ഷി എരിഞ്ഞുതീരാതിരിക്കണമെങ്കില്‍ നേരിന്റെ വഴിയില്‍ മാത്രം സഞ്ചരിക്കുക.
ReplyDelete