ഒരേ സീറ്റില്‍ ആണെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്.കുറച്ചു നാളുകള്‍ക്കുള്ളില്‍ മനസ്സില്‍ കടന്നു കൂടിയ വിടവ് തന്നെ കാരണം.കുറെ നാളുകള്‍ക്കു ശേഷമുള്ള ഒരുമിച്ചുള്ള യാത്രയാണ്.അതും വളരെ കഷ്ട്ടപെട്ടു നിര്‍ബന്ധിച്ചു കൂട്ടി കൊണ്ടുവന്നത്. ഭര്‍ത്താവും ഭാര്യയും ആണെന്ന് പറഞ്ഞിട്ടെന്താണ് കാര്യം.കുറച്ചായി താമസം വേറെ വേറെയാണ്.കാണുന്നത് തന്നെ വിരളം.കുട്ടികള്‍ രണ്ടിടത്തുമായി നില്‍ക്കുന്നു.അവരുടെ ആഗ്രഹത്തിനനുസരിച്ചു .. രണ്ടും പെണ്‍ കുട്ടികള്‍ ആണ് .അത് കൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കണം .രണ്ടു വീട്ടിലും അവര്‍ സുരക്ഷിതര്‍ തന്നെ.അവരില്‍ നിന്നും വിശേഷം പരസ്പരം അറിയുന്നു എന്ന് മാത്രം.കഴിഞ്ഞ ദിവസം പിരിയുവാനുള്ള ആവശ്യം കാണിച്ചു വക്കീലിന്റെ കത്ത് കിട്ടിയപ്പോള്‍ അവസാനമായി ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി.ഈ പിണക്കം ഒക്കെ കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ തീരും എന്ന് കരുതിയതാണ്.പക്ഷെ ലെറ്റര്‍ വന്നപ്പോള്‍ അവള്‍ അകലാന്‍ തന്നെയാണ് തീരുമാനിച്ചത് എന്ന് മനസ്സിലായി.അതൊരു ഷോക്ക് ആയിരുന്നു.അതിനാണ് യാത്രക്ക് വിളിച്ചത്.അവസാനമായി ഒരു ശ്രമം.ആദ്യം കുറെ എതിര്‍ത്തുവെങ്കിലും മക്കള്‍ സമ്മതിപ്പിക്കുകയായിരുന്നു അവളെ..സ്വന്തം ഇഷ്ട പ്രകാരമല്ല യാത്ര എന്നത് കൊണ്ട് തന്നെ ഒരു തരം മൌനം തുടക്കം മുതല്‍ അവളെ പിടി കൂടിയിരുന്നു.ഞാന്‍ ചോദിക്കുന്ന കാര്യങ്ങളില്‍ ഉത്തരം മൂളലില്‍ ഒതുക്കി അവള്‍ ഇരുന്നു.അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയിലെ മൌനം തുടര്‍ന്ന് കൊണ്ടിരുന്നു.
പുറത്തു നല്ല നല്ല കാഴ്ചകള്‍ ഉണ്ടായിരുന്നിട്ടു കൂടി അത് ആസ്വദിക്കുവാന്‍ കഴിയാതെ ആ യാത്ര തുടര്‍ന്ന് കൊണ്ടിരുന്നു.
രണ്ടു പേര്‍ക്കും പരിചയം ഇല്ലാത്ത ദൂരെ ഒരു സ്ഥലംആണ് തിരഞ്ഞെടുത്തത്.കാരണം പറയുവാനുള്ളത് പറയാന്‍ കേള്‍ക്കുവാന്‍ ഉള്ളത് കേള്‍ക്കുവാന്‍ ഇത്തരം സ്ഥലം ആണ് നല്ലത്.ഇന്ന് അവിടെ ചെന്നാല്‍ സന്ധ്യ കഴിഞ്ഞാല്‍ പിന്നെ തിരിച്ചു വരാന്‍ പറ്റില്ല.നാളെ രാവിലെ മാത്രമേ മടക്കം നടക്കൂ.അത് കൊണ്ട് ഇന്ന് പറയുവാന്‍ ഉള്ളത് പറഞ്ഞാല്‍ തന്നെ കേള്‍ക്കുവാന്‍ ഇഷ്ടമല്ലാത്തത് ആണെങ്കില്‍ പോലും മനസ്സിന് തീരുമാനം എടുക്കാന്‍ സമയം ഉണ്ട്.കേള്‍വിക്കിടയില്‍ ഒരു ഒളിച്ചോട്ടം അസാധ്യമാണ്.അവരുടെ പല തര്‍ക്കങ്ങളും പാതിവഴിക്ക് അവസാനിക്കുക ഇത്തരം ഒളിചോട്ടത്തില്‍ കൂടിയായിരുന്നു.പരസ്പരം പറയുവാനുള്ളത് കേള്‍ക്കാതെ ഞാന്‍ ചെയ്തതാണ് ശരി എന്നു ഭാവിച്ചുള്ള പിന്തിരിയാല്‍.പലപ്പോഴും പരസ്പരം മനസ്സിലാക്കുവാന്‍ സാധിക്കാത്തതും അത് കൊണ്ട് തന്നെ.
ആ ഹില്‍ സ്റ്റേഷനില്‍ ഒരു സുഹൃത്ത് ഉണ്ട്.താമസവും മറ്റു സൌകര്യങ്ങളും അവന്‍ ഒരുക്കും.ഇന്ന് ഒരു രാത്രിയും നാളെ ഒരു പകലും മാത്രമാണ് ഉള്ളത്.അതിനുള്ളില്‍ പറയുവാന്‍ ഉള്ളത് പറയണം.വീണ്ടും ഒന്നിക്കുവാന്‍ ഒരു അവസാന ശ്രമം ഞാന്‍ നടത്തും.എന്റെ തെറ്റ് കുറ്റങ്ങള്‍ സമ്മതിക്കാം .മാപ്പ് പറയാം.ബസ് അവസാന സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സന്ധ്യയായി.സ്റ്റാന്‍ഡില്‍ തന്നെ സുഹൃത്ത് ഉണ്ടായിരുന്നു.
അവന്‍ ഒരുക്കിയ താമസസ്ഥലം ഗംഭീരം ആയിരുന്നു.അവനു അന്ന് രാത്രി ജോലി ആയതിനാല്‍ രാവിലെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.അവിടെ ഒരു ജോലിക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആ വീട് വൃത്തിയാക്കിയിടുവാന്‍ നമ്മള്‍ക്ക് ഭക്ഷണവും ഒക്കെ പാകം ചെയ്യുവാന്‍ അവന്‍ അവിടുന്ന് തന്നെ തരപെടുത്തിയതാവാം.വന്നത് മുതല്‍ ഭാര്യ അവളുമായി വര്‍ത്തമാനം ആണ്.അവര്‍ എന്തൊക്കെയോ പറഞ്ഞു പൊട്ടിചിരിക്കുന്നു.യാത്രയുടെ ക്ഷീണം കൊണ്ട് കണ്ണുകളില്‍ ഉറക്കം തളം കെട്ടിനിന്നു.പാടില്ല ഇന്ന് ഒരു ദിവസം ആണ് എന്റെ ഭാവി തീരുമാനിക്കുക.ഇന്ന് പറയുവാന്‍ ഉള്ളതൊക്കെ പറയണം.ക്ഷീണം അകറ്റുവാന്‍ കുളി തന്നെ ശരണം ...ഞാന്‍ കുളിമുറിയിലേക്ക് കയറി.
കുളി കഴിഞ്ഞു വെറുതെ അവരുടെ അടുക്കലേക്ക് പോയി.ആ സംസാരത്തില്‍ പങ്കു ചേര്‍ന്നു.വേലക്കാരി ഭവ്യതയോടെ പറഞ്ഞു.
"സാറേ വിശക്കുന്നുണ്ടോ ?ഇപ്പോള്‍ തയ്യാറാകും .. ഭാര്യ പറഞ്ഞു നിങ്ങള്‍ നേരത്തെ തിന്നുന്ന കൂട്ടത്തിലാനെന്നും വേഗം ഉറങ്ങുന്ന ആള്‍ ആണെന്നും ... "
അവിശ്വസനീയതയോടെ ഞാന്‍ അവളെ നോക്കി.പക്ഷെ അവള്‍ മുഖം തിരിച്ചു കളഞ്ഞു.എങ്കിലും മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തതുപോലെ ....
"ചേച്ചിയുടെ പേര് എന്താ ?"ഞാന്‍ ചോദിച്ചു
"രേണുക .."
"ആരൊക്കെയുണ്ട് വീട്ടില്‍ ?"
"രണ്ടു പെണ്‍മക്കളും ഞാനും .... പിന്നെ ഭര്‍ത്താവും ..അയാളെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.എപ്പോഴും കുടിയാണ് സാറേ .കൂടാതെ ഉപദ്രവവും . സഹിക്കാന്‍ പറ്റാതായപ്പോള്‍ കുറെ മുന്‍പ് ഞാന്‍ ഇറക്കി വിട്ടു.കുറേകാലം വേറെ ആയിരുന്നു.പക്ഷെ മോള്‍ക്ക് ആലോചന വന്നു തുടങ്ങിയപ്പോള്‍ വരുന്നവര്‍ ഒക്കെ അച്ഛനെ കുറിച്ച് അറിയണം അവര്‍ കാരണം അന്വേഷിക്കുവാന്‍ തുടങ്ങി.സത്യം പറഞ്ഞിട്ടും എല്ലാവരും എന്റെ കുറ്റമായി അതിനെ വിലയിരുത്തി..വീട്ടിലെ പെണ്ണിന്റെ കുഴപ്പം കൊണ്ട് ആണ് പോലും ആണുങ്ങള്‍ മോശം ആകുന്നതും മദ്യത്തിന് പിറകെ പോകുന്നതും അവര്‍ അവിടെ വാഴാത്തതും .കൂടാതെ എന്റെ കുട്ടികളുടെ അച്ഛന്‍ പോലും അയാള്‍ അല്ല എന്ന് വരെ കഥകള്‍ ഇറങ്ങി.അവസാനം അയാളെ വിളിച്ചു കൊണ്ട് വന്നു .ഇപ്പോഴും കുടി പണ്ടത്തെ പോലെ തന്നെ ഉണ്ട് ഉപദ്രവം മാത്രം ഇല്ല..ചിലവിനും തരുന്നുണ്ട്. പക്ഷെ ഒന്നുണ്ട് സാറേ .. മുന്പത്തെ പോലെ പാതിരാത്രി വീടിനു മുട്ടലില്ല.അത് കൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ തലയണക്കിടയില്‍ അരിവാളും സൂക്ഷിക്കാറില്ല... വീട്ടില്‍ ഒരു ആണ്‍ തരിവേണം സാറേ.അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല.. പ്ര ത്യേകിച്ചും പെണ്‍ മക്കള്‍ ഉള്ള വീടുകളില്‍ . നമ്മളുടെ നാട്ടില്‍ പെണ്ണുങ്ങള്‍ എത്ര പുരോഗമിച്ചു എങ്കിലും ആണ്‍ പിന്തുണ ഇല്ലാതെ അവര്‍ക്ക് രക്ഷയില്ല.... അതാണ് സത്യം... "
എനിക്കൊന്നും പറയുവാന്‍ തോന്നിയില്ല.അവളും ഒന്നും രേണുകയോട് ചോദിച്ചുമില്ല.ഭക്ഷണം കഴിഞ്ഞു .. പാത്രങ്ങള്‍ ഒക്കെ കഴുകി വൃത്തിയാക്കി രേണുക പോയി.നമ്മള്‍ രണ്ടുപേര്‍ മാത്രം ആയി.എങ്ങിനെ തുടങ്ങണം എന്നറിയാതെ ഞാന്‍ ഉരുകി നിന്നു. അവള്‍ എന്റെ അടുക്കല്‍ വന്നു എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
"നിങ്ങള്‍ ഇന്ന് രാത്രി മുഴുവന്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന കാര്യം രേണുക പത്തു മിനിട്ട് കൊണ്ട് എനിക്ക് മനസ്സിലാക്കി തന്നു.നമ്മള്‍ രണ്ടു പേരും തെറ്റുകള്‍ ചെയ്തു.പരസ്പരം മനസ്സിലാക്കാതെ ജോലി ,പണം എന്നിവയുടെ പിറകെ ജീവിതം മറന്നു ഓടിക്കൊണ്ടിരുന്നു.നമ്മളുടെ മനസ്സില്‍ ഉണ്ടായിരുന്ന അഹംഭാവം നമ്മളെ തമ്മില്‍ തിരിച്ചറിയുന്നതില്‍ നിന്നും വിലക്കി.ഇനി അതുണ്ടാവാന്‍ പാടില്ല.അത്രക്ക് ഉപദ്രവിചിട്ടു രേണുകക്ക് അവളുടെ ഭര്‍ത്താവിനെ സഹിക്കാമെങ്കില്‍ ഇതൊന്നും എന്നോട് ചെയ്യാത്ത നിങ്ങളെ ഞാന്‍ എങ്ങിനെ ഉപേക്ഷിക്കും.?...നമ്മള്ടെ ഇഗോ മാത്രം പറിച്ചു കളഞ്ഞാല്‍ മതി . "
ഒരു തണുത്ത കാറ്റ് ഞങ്ങളെ തഴുകി കൊണ്ട് കടന്നു പോയി.പുതിയ ഒരു ജീവിതത്തിനു അവിടെ തുടക്കം കുറി ക്കപെടുകയായിരുന്നു.... വീടിനുള്ളിലേക്ക് കടന്നു വന്ന കുളിര്‍ നമ്മളുടെ മനസ്സിലേക്കും പടര്‍ന്നു.
കഥ :പ്രമോദ് കുമാര്‍.കെ.പി

ഇനിയവര്‍ സസുഖം ജീവിക്കട്ടെ
ReplyDeleteനല്ല കഥ
നന്ദി ...
Deleteകൊള്ളാം .................. രേണുക പറഞ്ഞത് ശരിയാണ് ... ശ്രദ്ധ വേണ്ടിയിരിക്കുന്നു .
ReplyDeleteനന്ദി
Deleteമലയാളികളുടെ നഷ്ടപ്പെട്ട് പോയ വായനാശീലം തിരിച്ചു കൊണ്ട് വരുന്നതിലെക്കായി എന്റെയും ഒരു ആശംസകൾ
ReplyDeleteഅങ്ങിനെ ഒന്ന് സംഭവിക്കുന്നു എങ്കില്‍ നന്നായി ...ഇവിടെ വന്നതില്‍ നന്ദി ,സന്തോഷം
Deleteകൊച്ചു കൊച്ചു കാര്യങ്ങള്‍ക്ക് അടി കൂടുന്ന ദമ്പതികള്‍ക്ക് ഒരു ഗുണപാഠം. നന്നായിട്ടുണ്ട്.
ReplyDeleteപിന്നെ, മുമ്പ് പറഞ്ഞപോലെ, "നമ്മള്‍" മാറീട്ടില്ലല്ലോ. ചിലയിടത്തില്‍ "ഞങ്ങള്‍" ന്നാക്കിയാല്‍ നന്നായിരുന്നൂന്നു തോന്നി.
ആശംസകള്‍.
എന്ത് ചെയ്യാം ..ശീലിച്ചത് അല്ലെ പാലിക്കൂ
Deleteതണുത്ത കാറ്റ് വീശട്ടെ...............
ReplyDeleteനന്ദി
Deleteനല്ല വായന. ഇഷ്ടം :)
ReplyDeleteനന്ദി വന്നതിനു
Deleteദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് നന്നായി പറഞ്ഞു വെച്ചിരിക്കുന്നു. എന്നാല്‍ ചില വാക്കുകള്‍ കൂട്ടിയെഴുതിയാല്‍ വായിക്കുമ്പോഴും നന്നായിരിക്കും എന്ന് തോന്നി. 'പിണക്കം ഒക്കെ'എന്നത് 'പിണക്കമൊക്കെ' എന്ന് കൂട്ടിയെഴുതിയാല്‍ നന്നായിരിക്കും എന്ന്.. അതുപോലെ തന്നെ ഫുള്‍സ്റ്റോപ്പ് ഉപയോഗിച്ച് കഴിഞ്ഞാല്‍ ഒരു സ്പേസ് ഇട്ടതിനു ശേഷം അടുത്ത വരി എഴുതി തുടങ്ങിയാലും നന്നായിരിക്കും എന്ന് തോന്നി. :)
ReplyDeleteനന്ദി ,,സംഗീത് വന്നതിനും അഭിപ്രായം പറഞ്ഞതിനും ...അടുത്തത് മുതല്‍ പരമാവധി ശ്രമിക്കാം
ReplyDeleteനല്ലൊരു കഥ ..ആശംസകള്‍
ReplyDeleteഇംതിയാസ് ഭായ് വന്നതില്‍ സന്തോഷം
ReplyDelete