"ഇന്നത്തെ പോസ്റ്റിനും ഇവിടെ ലൈക് ,കമന്‍ഡ് ഒക്കെ കുറവ് ..ഇങ്ങിനെ പോയാല്‍ ഈ ഗ്രൂപ്പില്‍ എനിക്ക് നിലനില്പില്ല .ഞാന്‍ പോസ്റ്റ് ചെയ്യുന്നതിലും മോശം പോസ്റ്റുകള്‍ക്കും കഥകള്‍ക്കും കവിതകള്‍ക്കും ഒക്കെ നല്ല പ്രതികരണം കിട്ടുന്നുണ്ട്.ചിലരുടെ രചനക്ക് അഡ്മിന്‍ അടക്കം പലരും നല്ല സപ്പോര്‍ട്ട് കൊടുക്കുന്നുണ്ട്.കൂടാതെ സംഘടിതരായ കുറേപേര്‍ അതിനെ ഒക്കെ പുകഴ്ത്തി എഴുതുന്നും ഉണ്ട് .ഒരു തരം കൂലി എഴുത്ത് കാരെപോലെ....ഇന്നത്തോടെ ഇവരുമായുള്ള സഹവാസം അവസാനിപ്പിക്കണം.എന്നെയും എന്റെ പോസ്റ്റുകളെയും അവഗണിക്കുന്നവര്കൊപ്പം ഞാന്‍ ഇല്ല. .. അയാള്‍ തീരുമാനിച്ചു.അയാള്‍ ആ ഗ്രൂപ്പില്‍ നിന്നും ലീവ് ചെയ്തു.അയാള്‍ മറ്റു ഗ്രൂപ്പില്‍ കയറി നോക്കി ,അവിടെയും ഇത് തന്നെ സ്ഥിതി.ഈ ഫേസ് ബുക്കില്‍ ഒരു സംഘടിത വര്‍ഗം ഉണ്ട് ഓരോ ഗ്രൂപ്പിലും എന്നാണ് തോന്നുന്നത്.... അവര്‍ അവരുടെ ഇഷ്ടകാരെ മാത്രം താങ്ങുന്നു. അവരുടെ രചനകള്‍ മാത്രം പരിഗണിക്കുന്നു.എന്നിട്ട് മഹാകാവ്യം എഴുതിയതുപോലത്തെ അഭിപ്രായങ്ങളും .... ....
അയാള്‍ക്ക് വലിയ വിഷമം ആയി . ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ആയിരം പേര്‍ എങ്കിലും ഉണ്ട് . അതില്‍ എന്റെ പോസ്റ്റുകള്‍ പത്തു പേര്‍ പോലും ലൈക് ചെയ്യുനില്ല. കമന്‍ഡ് ആകട്ടെ ചിലപ്പോള്‍ കിട്ടും പലപ്പോഴും ഇല്ല.. പെണ്‍പ്രൊഫൈല്‍ ആണെങ്കില്‍ ലൈക്, കമാന്‍ഡ് എന്നിവയുടെ ഒഴുക്കാണ്.അങ്ങിനത്തെ കുറെ ഞരമ്പ് രോഗികളുടെ താവളം ആണിപ്പോള്‍ ഫേസ് ബുക്ക്...ഇത് ഇനി അനുവദിച്ചു കൂടാ ... സ്വന്തമായി ഒരു ഗ്രൂപ്പ് തുടങ്ങുക. ഇപ്പോള്‍ നല്ല കമാന്‍ഡ് കിട്ടുന്നവരെ അതില്‍ ചേര്‍ക്കുക.കൂട്ടത്തില്‍ ഒരു കൂലി എഴുത്തുകാരെയും കണ്ടെത്താം.മനസ്സ് മരവിച്ച "എഴുത്തുകാരനായ "അയാള്‍ക്ക് അതാണ് ബുദ്ധിയില്‍ ഉദിച്ചത് . പല ഗ്രൂപുകളും ഉണ്ടാവുന്നത് എങ്ങിനെയെന്ന് അയാള്‍ മനസ്സിലാക്കി.
പുതിയ ഗ്രൂപ്പ് കൊണ്ടും അതിന്റെ മുതലാളി ആയത് കൊണ്ടും വലിയ പ്രയോജനം ഒന്നും ഇല്ല എന്ന് അയാള്‍ താമസിയാതെ മനസ്സിലാക്കി.പെണ്ണുങ്ങളുടെ പേരില്‍ പ്രൊഫൈല്‍ തുടങ്ങിയാലോ ?അത് വേണ്ട നപുംസകങ്ങള്‍ കുറെയേറെ ഇപ്പോള്‍ തന്നെ ഉണ്ട് ..അതില്‍ ഒന്ന് കൂടി കൂട്ടുന്നതിലൊന്നും അയാള്‍ താല്പര്യം പ്രകടിപ്പിച്ചില്ല. സ്വന്തം പേരില്‍ നിന്ന് കൊണ്ട് ആള്‍ക്കാരെ ആകര്ഷിക്കണം.അതാണ് വേണ്ടത്.ജനങ്ങളുടെ താല്പര്യമുള്ള വിഷയം കണ്ടുപിടിക്കണം ... പിന്നെ അത് വെച്ച് പോസ്റ്റ് ഇടണം.എന്താണ് ഫേസ് ബുക്കിലെ ഇഷ്ട വിഷയം എന്ന് അയാള്‍ തിരക്കി.മാസങ്ങളുടെ നിരീഷണത്തില്‍ അയാള്‍ കാര്യം മനസ്സിലാക്കി.ഫേസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ ചിലവാകുക മതവും രാഷ്ട്രീയവും ആണ്.കൂടുതല്‍ ചിലവഴിക്കപെടുന്ന മതവും രാഷ്ട്രീയവും അയാള്‍ തിരഞ്ഞു പിടിച്ചു.വര്‍ഗീയതയില്‍ കൈ വെക്കുന്നത് ആണ് കൂടുതല്‍ നല്ലതെന്നു അയാള്‍ മനസ്സിലാക്കി.
പിന്നെ അയാളുടെ എഴുത്ത് അതിലേക്കു തിരിഞ്ഞു വര്‍ഗീയമായ പോസ്റ്റുകള്‍ക്ക് ലൈക് ,കമാന്‍ഡ് പ്രളയം ആയി.രാഷ്ട്രീയമായതിനും നല്ല വരവേല്‍പ് ലഭിച്ചു.അയാള്‍ ഫേസ് ബുക്കില്‍ "പോപ്പുലര്‍ "ആയി .മതവും രാഷ്ട്രീയവും ഇല്ല എന്ന് നൂരാവര്‍ത്തി പറഞ്ഞു നടക്കുന്നവരും മറ്റും അവരുടെ മനസ്സിലിരുപ്പ് അവരുടെ അഭിപ്രായങ്ങളില്‍ വ്യക്തമാക്കി തുടങ്ങി.അയാള്ക്ക് അത് പ്രചോദനമായി കൊണ്ടിരുന്നു. കൂടുതല്‍ വര്‍ഗീയമായി തുടങ്ങിയപ്പോള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കുറെ പേരും...ഇതൊക്കെ നേരത്തെ മനസ്സില്‍ വരാത്തതിനെ അയാള്‍ സ്വയം പഴിച്ചു.മാസങ്ങള്‍ കഴിഞ്ഞു പോയി അയാളുടെ വാക്കുകള്‍ക്കു മൂര്‍ച്ച കൂടി വന്നു ... ശത്രുക്കളെ സ്വയം ഉണ്ടാക്കികൊണ്ടിരുന്നു..ഫേസ് ബുക്കില്‍ അയാളുടെ എതിരായി നിന്നവരെയൊക്കെ വാക്കുകള്‍ കൊണ്ട് തുരത്തി.
നിരീക്ഷിക്കപെടുയാണെന്ന് അയാള്‍ അറിഞ്ഞില്ല . കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ പോസ്റ്റുകള്‍ വരാതെയായി.ആദ്യം കുറച്ചുപേര്‍ അന്വേഷിച്ചു പിന്നെ പിന്നെ ആരും അയാളെ അന്വേഷിച്ചില്ല. നൂറായിരം പുതു പോസ്റ്റുകള്‍ വരുന്ന സ്ഥലത്ത് ഒന്ന് രണ്ടു ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അയാള്‍ വിസ്മൃതിയില്‍ ആയി.
പിന്നെപ്പോഴോ ആരോ പോസ്റ്റ് ചെയ്ത അജ്ഞാതജഡത്തിന്റെ ചിത്രത്തിന് അയാളുടെ മുഖമായിരുന്നോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു.ആ ചിത്രം ഫേസ് ബുക്കിലെ പല ഗ്രൂപ്പിലും കറങ്ങി നടന്നു.അയാള്‍ക്ക് അതുവരെ ഒരു പോസ്റ്റിനും കിട്ടാതത്ര ലൈക്കും കമന്ടും ആ ഒരൊറ്റ ചിത്രത്തിന് ലഭിച്ചു കൊണ്ടിരുന്നു....
കഥ :പ്രമോദ് കുമാര്‍.കെ.പി.
കടപ്പാട് :ഇപ്പോള്‍ ഈ ഗ്രൂപ്പില്‍ കാണാറില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ "ഈ ഗ്രൂപ്പില്‍ കമന്‍ഡുകള്‍ കുറവ് മാത്രമേ കിട്ടുന്നുള്ളൂ അത് കൊണ്ട് വരാറില്ല എന്ന് വിലപിച്ച സുഹൃത്തിനു....

അസംഭവ്യം അല്ലെങ്കിലും ക്ലൈമാക്സ് ഒഴിച്ച് ബാക്കിയൊക്കെ ഇഷ്ടമായി.
ReplyDelete(ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വടിയാകാമല്ലോ അല്ലെ. :))
നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും .....
Delete:)
ReplyDeleteപുതിയ യുദ്ധമുഖങ്ങള്‍
ReplyDeleteഇന്ന് പലരും സോഷ്യല്‍ സൈറ്റുകള്‍ അവരുടെ മനസ്സിലെ ആശയങ്ങള്‍ പങ്കുവെക്കുവാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.മറ്റു ചിലര്‍ ആകട്ടെ അത് ദുരുപയോഗം ചെയ്യുവാനും.അവരുടെ മതവും പാര്‍ട്ടിയും വളര്‍ത്തുവാന്‍ ഒരു പ്ലാറ്റ്‌ഫോം .
ReplyDeleteപുതിയ തന്ത്രങ്ങള്‍ ....
ReplyDeleteഈയടുത്താണ് ഞാനും എന്റെ സുഹൃത്തും കൂടി ഒരു ഗ്രൂപ് തുടങ്ങിയത്. ഞങ്ങള്‍ ഉണ്ടായിരുന്ന ഗ്രൂപ് പെട്ടന്ന് പിരിച്ചു വിട്ടപ്പോള്‍ അനാഥരായ പോലെ തോന്നി. എന്നാല്‍ പിന്നെ പുതിയ ഗ്രൂപ് തുടങ്ങിയേക്കാം എന്ന് വിചാരിച്ചു. ഇപ്പോളത് വല്യ തെറ്റില്ലാതെ പോകുന്നു. ഞാന്‍ എഴുതാറില്ല, വായിക്കുക കമന്റ് ഇടുക മാത്രമാണ് എന്റെ പണി. ഇതില്‍ വായിച്ച പോലെ എല്ലാ പോസ്റ്റുകളും എല്ലാവരും കാണാറുണ്ട്, ചിലര്‍ ലൈക് അടിച്ചാല്‍ ആയി, വളരെ കുറച്ചുപേര്‍ മാത്രം കമന്റ് ഇടുന്നു. അല്ലെങ്കില്‍ അട്മിനില്‍ ഉള്ളവരുടെ മാത്രം കമന്റുകള്‍ ഉള്ള പോസ്റ്റുകള്‍ വരെ ഞാന്‍ കണ്ടിട്ടുണ്ട്. ഈ വിഷയം ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു, അയാള്‍ക്ക് ചിരി. എന്തായാലും എനിക്ക് കാര്യം മനസ്സിലായി, എഴുത്തുകള്‍ നല്ലതായാലും മോശമായാലും ഞാന്‍ വായിക്കാറുണ്ട് കമന്റ് ഇടാറുണ്ട്. ആരെയും നിരുല്സാഹപ്പെടുത്തരുതെന്നാണ് എന്റെ ആഗ്രഹം. എനിക്കെല്ലാവരും മിത്രങ്ങള്‍ മാത്രം...:)ഒരു ക്ലിക്ക് കൊണ്ട് ഒരു ലൈക് ഉണ്ടാവും. അതും വേണ്ട എന്ന് വെക്കുന്നവര്‍ എത്രയോ....................
ReplyDeleteപ്രസാദ്‌ജി ഞാന്‍ കുറെ ഗ്രൂപ്പില്‍ അംഗം ആണ് .ഒരു ഗ്രൂപ്പിന്റെ അട്മിനും ആണ്.ഞാന്‍ കുറച്ചായി ഗ്രൂപ്പില്‍ വരാത്ത ആളോട് കാര്യം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ,നിങ്ങളുടെ ഗ്രൂപ്പില്‍ ലൈക് ,കമാന്‍ഡ് കുറവാണ് എന്നും അത് കൊണ്ട് വരാറില്ല എന്നുമാണ്.അതിനെ രസകരം ആക്കി എഴുതി.കമാന്‍ഡ് വേണം എങ്കില്‍ വര്‍ഗീയതയില്‍ കൈവെച്ചാല്‍ മതി അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ .എന്റെ നിരീക്ഷണം തെറ്റാണോ എന്നറിയില്ല ..എങ്കിലും ഞാന്‍ മനസ്സിലാക്കി.പല ഗ്രൂപ്പിലും കോക്കസ് ഉണ്ട്.ഇഷ്ടപെടുന്ന ആള്‍ എഴുതിയാല്‍ അതവര്‍ മോശം ആണെങ്കിലും മഹാകാവ്യം ആക്കും.അതിനെയും ഒരു ഒളിയമ്പ് കൊടുത്തു.അത്രമാത്രം.ആശംസകള്‍ ഗ്രൂപ്പ് നന്നായി പോകുവാന്‍ ഞാനും കൂടെയുണ്ട്
ReplyDeleteപ്രമോദ്,
ReplyDeleteനന്നായിട്ടുണ്ട്. ആനുകാലിക പ്രസക്തം.
പിന്നെ, ഇതിനേക്കാള്‍ വിറ്റു പോകുന്ന മറ്റൊരു വിഷയം, എന്നത്തേയും ചൂടേറിയ വിഷയം- ഒന്നുണ്ടല്ലോ. ഇപ്പോള്‍ “ബൂലോക” ത്തില്‍ എന്നും അത്തരം പരസ്യതോടെ ലിങ്ക് കാണാം .
അത് അറിഞ്ഞു കൊണ്ട് തന്നെ ഒഴിവാക്കിയതാണ്...അതുകൊണ്ട് തന്നെ ബൂലോകം എന്നാ മഞ്ഞപത്രത്തിന്റെ പിറകെ പോകാറില്ല.മുന്‍പ് ഒരുപാട് അവരോപ്പം സഹകരിച്ചിരുന്നു എങ്കിലും ...ഇതില്‍ നിന്നും അവരുടെ ലിങ്ക നീക്കം ചെയ്തിട്ടില്ല.ചില്കപ്പോള്‍ നീക്കം ചെയ്യേണ്ടിവന്നെക്കം..അവരോടു സഹകരിക്കാത്ത ബ്ലോഗ്ഗര്‍ ഒക്കെ പൊട്ടന്മാര്‍ ആണ് പോലും
Delete:) കൊള്ളാം
ReplyDeleteനന്ദി ഭായ്
DeleteNALLA EZHUTH.. KALIKA PRASAKTHAM
ReplyDeleteNALLA EZHUTH.. KALIKA PRASAKTHAM
ReplyDelete