Monday, April 15, 2013

പ്രയാണം

"മാഷെ  മാഷേ.... പോകണ്ടേ .... ? ."
"ആ പോകണം ... "
"എന്നാല്‍ പെട്ടെന്ന്  എഴുനെല്‍ക്കൂ ... "
"അതിനു സമയം ആയോ ?... "
 "ഇപ്പോള്‍ വെളുപ്പിന് നാലര ആയി .."
"അതല്ല ചോദിച്ചത് ഇന്ന് തന്നെ പോകണമോ ?'"
"ഇന്നാണ് അവസാന ദിവസം ... അത് കൊണ്ട് വെളുപ്പിനെ വിളിക്കാമെന്ന് കരുതി . വേണമെങ്കില്‍ കുറച്ചു കൂടി ഉറങ്ങിക്കോളൂ ... ഞാന്‍ രാവിലെ വന്നു വിളിക്കാം .അടുത്തുള്ള ഒന്ന് രണ്ടു പേരെ കൂടി കൂട്ടുവാനുണ്ട് "
"വേണ്ട ഇപ്പോള്‍ തന്നെ പോകാം . അല്ലെങ്കില്‍ ഭാര്യയും മക്കളും ഒക്കെ അറിയും അവരെ വിഷമിപ്പിക്കേണ്ട .."
"അവരെ അറിയിക്കേണ്ടെ ?"
"വേണ്ട പോയി കഴിഞ്ഞു  അറിഞ്ഞാല്‍ മതി വെറുതെ എന്തിനു അവരുടെ ഉറക്കം കളയണം.. എനിക്കുവേണ്ടി മാസങ്ങളോളം ആശുപത്രിയില്‍ ഉറക്കം നഷ്ട്ടപ്പെടുത്തിയവര്‍ ആണ് . ഇന്നെങ്കിലും സുഖമായി ഉറങ്ങട്ടെ.ഇനി എന്നെ കൊണ്ട് അവര്‍ വിഷമിക്കരുത്."
"എല്ലാം മാഷിന്റെ ഇഷ്ട്ടം . എന്നാല്‍ വേഗം വാ ആരും അറിയേണ്ട ... "


നേരം പുലര്‍ന്നു .. അയാളുടെ ഭാര്യയുടെ  വലിയ വായിലെ നിലവിളി കേട്ട് ആ വീടുണര്‍ന്നു.പിന്നെ നിലവിളിയുടെ കാരണം അറിഞ്ഞു നാട്ടുകാര്‍ ഒന്നൊന്നായി വന്നു തുടങ്ങി.

"കുറച്ചുകാലം ആശുപത്രിയില്‍ ആയിരുന്നു.കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു വന്നതാണ് ഉറക്കത്തില്‍ മരണം സംഭവിച്ചു ... അത്ര തന്നെ ... "ആരോ വിശദീകരിച്ചു

ആ വീട്ടിലേക്കു ആള്‍കാര്‍ ഒഴുകിയെത്തി.തങ്ങളുടെ പ്രിയപ്പെട്ട മാഷിനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ...


കഥ :പ്രമോദ്‌ കുമാര്‍.കെ.പി.

. .

13 comments:

  1. "നീ പിന്നിൽ വെടിഞ്ഞു പോവുന്നവയൊന്നും തിരിഞ്ഞു നോക്കരുത്‌ "

    ആശംസകൾ..!

    ReplyDelete
    Replies
    1. നന്ദി വര്‍ഷിണി വീണ്ടും വന്നതിനു

      Delete
  2. ചെറിയ കഥയിൽ ഒരു ജീവിതമുണ്ട്................

    ReplyDelete
  3. ഇന്ന് തന്നെ പോകണമോ...?
    ഒരുങ്ങിയതേയില്ലല്ലോ ഞാന്‍!!

    സൂപ്പര്‍ മിനിക്കഥ

    ReplyDelete
  4. നന്ദി അജിത്തെട്ടന്‍ ...പതിവുപോലെ മുന്പെയെത്തി

    ReplyDelete
  5. മരണമെത്തുന്ന നേരം...

    ReplyDelete
  6. ഒരു ജീവിതം കൊച്ചു വരികളിലൂടെ കാണിച്ചു ...

    ReplyDelete
    Replies
    1. കുറച്ചായി കണ്ടില്ലല്ലോ എന്ന് വിചാരിച്ചതാണ് ..വീണ്ടും വന്നതില്‍ സന്തോഷം

      Delete
  7. നിങ്ങളുടെത് വായിച്ചതിൽ ജീവനുള്ള കഥ .. അഭിനന്ദനം .

    ReplyDelete