ഈ സിനിമ തിയേറ്ററിൽ വന്നതും പോയതും ആരും അറിഞ്ഞു എന്ന് തോന്നുന്നില്ല.. ഞാനും അറിഞ്ഞത് ഓടിട്ടി റിലീസ് ആയപ്പോൾ ആണ്.
നല്ല കഴിവുള്ള നടനാണ്
ഷേയിൻ നിഗം.. അതു പല തവണ പല സിനിമകളിൽ കൂടി തെളിയിച്ചതും ആണ്.. പുറത്തുള്ള അദ്ദേഹത്തിന്റെ ജീവിതം എങ്ങിനെയോ ആയിരുന്നാലും സ്‌ക്രീനിൽ നൂറു ശതമാനം നീതി പുലർത്തുന്നതായി സിനിമകൾ കാണുമ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്.
അങ്ങിനെയുള്ള ഇരു നടൻ ഇങ്ങിനെ ഇരു ചിത്രത്തിൽ തല വെക്കേണ്ട ആവശ്യം ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെയായിരിക്കും ചിത്രം തിയേറ്ററിൽ ചാകണം എന്ന് ആൾക്കാർ തീരുമാനിച്ചത്.
മുസ്ലിം പയ്യൻ ക്രിസ്ത്യാനി പെണ്ണിനെ സ്നേഹിച്ചു വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത് കുടുംബത്തിൽ പ്രശ്‌നം ഉണ്ടാകുന്നു. മതം മാറാതെ കുടുംബത്തിൽ കയറ്റില്ല എന്നു രക്ഷിതാക്കൾ തീരുമാനിക്കുമ്പോൾ അവർ പള്ളിയിൽ എത്തുന്നു.
അവിടെ വെച്ച് പിടുക്കപ്പെട്ട കേസ് ലവ് ജിഹാദ് ആവുന്നതും പിന്നീട് അതിന്റെ നൂലാമാലയിൽ കൂടി പോകുന്നത് ആണ് സിനിമ..
ഒരു രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നു തോന്നാമെങ്കിലും മനഃപൂർവം ഓരോരോ ഡയലോഗുകളും സന്ദര്ഭങ്ങളും വേഷങ്ങളും തിരുകി കയറ്റുന്നുണ്ട്.. മാന്യമായ രീതിയിൽ പറഞ്ഞു പോയിരുന്നു എങ്കിൽ കുറച്ചു കൂടി ഹൃദ്യമായേനെ...
അതിനു പകരം തങ്ങളുടെ മനസ്സിലെ ചിന്തകൾ ന്യായീകരിച്ചു കഥാപാത്രങ്ങളിൽ അടിച്ചേൽപ്പിക്കുക വഴി പ്രേക്ഷകരെ വെറുപ്പിച്ചു..അത്തരം ചിത്രങ്ങൾ പരാജയപ്പെടുക സ്വാഭാവികം
പ്ര.മോ.ദി.സം

No comments:
Post a Comment