നമ്മുടെ സമൂഹത്തിന്റെ നേരെ പിടിക്കാൻ ശ്രമിച്ച കണ്ണാടി നേരാവണ്ണം പിടിക്കാത്തത് കൊണ്ട് പ്രതിബിബം ക്ലിയർ ആവാത്ത ഒരു അവസ്ഥ ഉണ്ടായതുപോലെയാണി സിനിമ കണ്ടപ്പോൾ തോന്നിയത്.
ആരും താമസിക്കാത്ത ദ്വീപിൽ അമ്മയും മകളും അവിടുത്തെ സർപ്പാക്കാവും പലരുമു പേക്ഷിക്കുന്ന മിണ്ടപ്രാണികള് മായി ജീവിക്കുന്നു.അവിടെ അല്ലറ ചില്ലറ കൃഷി ചെയ്തു ജീവിതവൃത്തി നടത്തുന്നു.
ഒരിക്കൽ ഒരു കടന്നൽ കുത്തിയത് കൊണ്ട് മേലാസകലം ഇൻഫെക്ഷൻ ആവുന്നത് കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നതും അപൂർവ രോഗം ആയതു കൊണ്ട് കോടികളുടെ ചെലവ് വരുന്നു.
ചികിത്സക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കൂടി ഈ അടുത്തകാലത്തു പിരിവുകൾ നടത്തുന്നത് പതിവാണ്.. പ്രാരാ ബ്ധം കൊണ്ട് നമ്മൾ അതിന്റെ പിന്നാമ്പുറം അന്വേഷിക്കാറില്ല എങ്കിലും ഇതൊക്കെ സത്യമാണോ എന്ന് പോലും നോക്കാൻ നിക്കാതെ പലരും പണം അയക്കുന്നു.
മരുന്നിനു ഇത്രയും കോടികൾ ഉണ്ടോ ഇതൊക്കെ കൃത്യമായി നടത്തുന്നുണ്ടോ എന്നൊന്നും നമ്മൾ പിന്നെ ആലോചിക്കാറില്ല... ഇതൊക്കെ മുതലെടുക്കുന്ന ഒരുപാട് ആൾക്കാറുണ്ട്..
ഇതിലൂടെ ഒക്കെ സിനിമ പോവാൻ ശ്രമിച്ചു എങ്കിലും വ്യക്തതയില്ല.. ലാൻഡ് മാഫിയ കൂടി ഇതിലേക്ക് വരുന്നു എങ്കിലും പറയേണ്ടത് പൂർണമായില്ല എന്നൊരു തോന്നൽ സ്ത്രീകളിൽ ഉണ്ടാകും..
ഫെമിനിസം, ബോൾഡ് എന്നൊക്കെ പറഞ്ഞാൽ നായിക അടിവസ്ത്രം ഇട്ടു നിൽക്കുന്നതല്ല എന്ന് നായികയെയും സംവിധാനം ചെയ്തവനെയും ആരെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്താൻ നോക്കേണ്ടതുണ്ട്.
പ്ര.മോ.ദി.സം

No comments:
Post a Comment