ബി.ഉണ്ണികൃഷ്ണൻ ഒരു ഇടതുപക്ഷ സഹായാ ത്രികൻ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്.. എന്നിട്ടും ഈ ഇലക്ഷൻ സമയത്തു ഇതുപോലെയുള്ള സിനിമ എടുത്തത് എന്ത് കൊണ്ടെന്നു മനസ്സിലായില്ല.ഇത് ഇടതുപക്ഷ ഭാഗങ്ങൾക്ക് അല്പം പ്രതിരോധം സൃഷ്ടിക്കുന്ന ഒരു അവതരണം ആയി പോയി എന്ന് പറയാം.. വര്ഷങ്ങളായി വേട്ടയാടിയ ഒരു നേതാവിനെ ഇപ്പോൾ മഹ്വത്വവൽ ക്കരിക്കുന്ന ഒരു പരിപാടി ആയിപോയി.
സിനിമ ഉമ്മൻചാണ്ടി എന്ന മുൻമുഖ്യനെ ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ അധികം സിനിമ മുന്നോട്ടേക്ക് പോകണം എന്നൊന്നും ഇല്ല.. പീഡനവും ആരോപണവും പിന്നെ അതൊക്കെ ഗൂഢാലോചന ആണെന്ന് തെളിയുന്നത് ഒക്കെ ഇടതിനെ ലക്ഷ്യം വെച്ചിട്ടുണ്ട്.കൂട്ടത്തിൽ തെളിയിക്കാൻ പറ്റാത്ത അഴിമതി നടത്തുന്ന ആൾ ആണെന്നും പറഞ്ഞു വെക്കുന്നുണ്ട്.
ഉമ്മന്റെ ജീവിതത്തിൽ ഉടനീളം ക്യാമറ കഥ കൊണ്ട് പോകുന്നില്ല എങ്കിൽ കൂടി അയാളെ എങ്ങിനെ യൊക്കെ ഉപദ്രവിക്കാൻ എതിരാളികൾ ശ്രമിച്ചിരുന്നു എന്നത് വ്യക്തമായി പറയുന്നുണ്ട്.അതൊക്കെ അദ്ദേഹത്തെ പുണ്യാളൻ ആകുവാൻ സഹായിക്കുന്നുമുണ്ട്.. അദ്ദേഹത്തിന്റെ മക്ക ളുടെ അമേരിക്കൻ വിവാദവും വേറൊരു തരത്തിൽ കാണിക്കുന്നുണ്ട്.
സിനിമ രാഷ്ട്രീയത്തിന് പുറമെ ശക്തമായ കുടുംബ കഥ കൂടി പറയുന്നുണ്ട്..കുറേ കാലത്തിനു ശേഷം കുറെയേറെ സ്ത്രീ കഥാപാത്രങ്ങൾക്ക് നല്ല പ്രാധാന്യം കൊടുക്കുന്ന തിരക്കഥ ഉള്ള മലയാള ചിത്രം കൂടി ആണെങ്കിലും വലിയ പുതുമ ഒന്നും ചിത്രത്തിന് അവകാശപ്പെടുവാൻ പറ്റില്ല.ബി ഉണ്ണികൃഷ്ണൻ ഇനിയും അപ്ഡേറ്റ് ആവാനുണ്ട്.. ഇല്ലെങ്കിൽ പഴകിയ രാഷ്ട്രീയം എടുത്തു ഈ അവസരത്തിൽ ഉപയോഗിക്കില്ല..
നിവിനും ബാലചന്ദ്ര മേനോനും തങ്ങളുടെ റോളുകളിൽ കത്തി കയറി എങ്കിലും നിശബ്ദനായ വില്ലനായ ശറഫുദ്ധീൻ മികച്ചു നിൽക്കുന്നു.നമ്മൾ പ്രതീക്ഷിക്കുന്ന നിവിൻ ഈ ചിത്രത്തിൽ ഇല്ല എന്നത് ശ്രദ്ധിക്കാതെ പോയാൽ നിരാശ നൽകും.. ഇപ്പോൾ ഉള്ള ഒരു രാഷ്ട്രീയ നേതാവിനെ കൂടി രൂപത്തിൽ കൊണ്ടുവരാൻ ഉണ്ണികൃഷ്ണൻ ശ്രമിച്ചിട്ടും അതു പൂർണമായി അവതരിപ്പിക്കാൻ ഉള്ള അദ്ദേഹത്തിന്റെ ഭയം വ്യക്തമായി മനസ്സിലാക്കാം.
രാഷ്ട്രീയത്തിൽ വിജയിക്കുവാൻ നിലനിൽക്കാൻ അത്യാവ ശ്യമായി വേണ്ടത് പ്രതിച്ഛായ ആണെന്ന് ചിത്രം ഊന്നി പറയുന്നു.
പ്ര.മോ.ദി.സം