നാദിർഷാ അസാധ്യ കലാകാരൻ ആണെന്ന് മുൻപേ തെളിയിച്ച ആൾ ആണ്.. അദ്ദേഹത്തിന് പറ്റിയ പണി എന്താണെന്നു പലതവണ കേരളക്കരയിൽ കാട്ടികൊടുത്ത് ചിരിപ്പിച്ച ആളുമാണ്. മലയാളികൾ ചിരിക്കാൻ വേണ്ടി എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
അതു ഇപ്പോൾ നഷ്ടപ്പെട്ടു പോയിരിക്കുന്നു.പിന്നെ എന്തിന് ഇപ്പോൾ അദ്ദേഹം അടുപ്പിച്ചു അടുപ്പിച്ചു ജനങ്ങളുടെ അപ്രീതി പിടിച്ചു പറ്റുന്ന തരത്തിൽ ഉള്ള സിനിമ ചെയ്യുന്നു എന്നത് മാത്രം മനസ്സിലാകുന്നില്ല. നല്ലൊരു തിരക്കഥ തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ കൊണ്ട് കഴിയുനില്ല.
സിനിമയിലെ മുഴുവൻ പാട്ടുകളും കേൾക്കാൻ ഇമ്പം ഉള്ളവയാണ്.. സംഗീത സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് അഭിമാനിക്കാം എങ്കിലും സംവിധായകൻ ആണ് സിനിമയുടെ ക്യാപ്റ്റൻ എങ്കിൽ തികച്ചും അദ്ദേഹം ഈ കാര്യത്തിൽ പൂർണ പരാജയം തന്നെയാണ്.
വിഷ്ണു ഉണ്ണികൃഷ്ണൻ ഒക്കെ നായകൻ ആവാൻ കൊള്ളാ ത്തവനാണ് എന്ന് പലവട്ടം തെളിയിച്ചവൻ ആണ്..സ്ക്രീപ്റ്റ് റൈറ്റിങ് ആണെങ്കിൽ അടിപൊളി ആയിരിക്കും.. സിനിമയിലും ടെലിവിഷനിലുമൊക്കെ തെളിയിച്ചതാണ്. നായകൻ ആയ സിനിമ ഒക്കെ മറ്റു പലരും ആയിരുന്നേൽ സിനിമയുടെ ജാതകം തന്നെ മാറിയേനെ.
അതുകൊണ്ട് രണ്ടുപേരും അവർക്കു അറിയുന്ന മേഖലയിൽ പ്രവർത്തിച്ചാൽ പ്രേക്ഷകർക്കു അല്ലെങ്കിൽ മലയാള സിനിമക്കു അതിന്റെ ഗുണം കിട്ടും. വിഷ്ണു ഒക്കെ കാലം കഴിഞ്ഞ നായകൻ ആണെന്ന് സ്വയം മനസ്സിലാക്കി മറ്റു റോളിലേക്ക് മാറി അല്ലെങ്കിൽ എഴുത്തിലേക്കു മടങ്ങി പ്രതിഭ നിലനിർത്തണം
നല്ല രീതിയിൽ കൊണ്ട് പോകാമായിരുന്ന ഒരു തീം തിരക്കഥയിലെ കഥയില്ലായ്മ കൊണ്ട് കാണികളിലേക്ക് എത്തിപ്പെടാൻ പറ്റാതെ പോകുന്ന ദുരന്തമായി മാറുന്നതാണ് നമ്മൾ കാണുന്നത്..
പ്രേക്ഷകർക്ക് മടുപ്പില്ലാത്ത രീതിയിൽ കാണാൻ പറ്റിയ സിനിമകൾ ഉണ്ടാക്കാൻ രണ്ടുപേരും ഹോം വർക് ചെയ്യണം.. കിട്ടിയ കഥയും കൊണ്ട് സിനിമ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടരുത്.. നിർമാതാവിനെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും ചിന്തിക്കുക.
കട്ടപ്പനയിലെ ഋതിക്ക് റോഷന്റെ ഹാങ്ങ് ഓവരിൽ നിന്നും നാദിർഷായും വിഷ്‌ണു വും പുറത്തു കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വെറുതെ റിവ്യൂ ഇടുന്നവരെ വല്യ വായിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. മര്യാദക്ക് പ്രേക്ഷകരെ കയ്യിലെ ടുക്കുവാൻ പറ്റുന്ന തരത്തിൽ ഉള്ള സിനിമ എടുക്കണം..അതിനുള്ള ശ്രമമെങ്കിലും ഉണ്ടാവണം
പ്ര.മോ.ദി.സം

No comments:
Post a Comment