ബാഹുബലി എന്ന സിനിമ പ്രഭാസ് എന്ന നടന്റെ തലയിൽ എത്രത്തോളം ഭാരമാണ് കയറ്റി വെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ അതു കഴിഞ്ഞു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാൽ മതി..
പേരിന്റെ ബലത്തിൽ കളക്ഷൻ റിക്കാർഡുകൾ കിട്ടും എങ്കിലും ജനങ്ങളുടെ ഇടയിൽ വീണ്ടും വിസ്മയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി.
ഈ സിനിമയും നാല് ദിവസങ്ങൾ കൊണ്ട് ഇരുന്നൂരു കോടിയിൽ കൂടുതൽ കളക്ട് ചെയ്തു എങ്കിലും സിനിമ എങ്ങിനെ എന്ന് ചോദിച്ചാൽ തെലുങ്ക് മാസ്സ് മസാല എന്നെ പറയാൻ പറ്റൂ.
ഹൊറർ കോമഡി സിനിമ ആണെങ്കിലും അടുത്തു വന്ന സുന്ദർ സി ഹൊറർ ചിത്രങ്ങൾ പോലെ കുറേ സെറ്റിംഗ്‌സും പാട്ടും ഒക്കെ ഉണ്ടെങ്കിലും നമ്മളെ പേടിപ്പിക്കാൻ പറ്റിയിട്ടില്ല ചിരിപ്പിക്കാൻ ആണേൽ പിന്നെ പറയുകയും വേണ്ട. ഇതിലും ഭേദം അരമന സീരീസ് തന്നെയായിരുന്നു.
അൽഷിമെഴ്സ്സ് ബാധിച്ച പാട്ടിയുടെ ആഗ്രഹപ്രകാരം വർഷങ്ങൾക്കു മുൻപ് കാണാതായ താത്ത യെ അന്വേഷിച്ചുള്ള കൊച്ചു മകന്റെ പ്രയാണം ആണ് സിനിമ
പിന്നെ തിയേറ്റർ എക്സ്പീരിയൻസിൽ ഒരു മസാല സകല ലോജിക്കും മറന്നു കാണാൻ പറ്റും. ബബഭ ഒക്കെ ആഘോഷിച്ചോ എങ്കിൽ നിങ്ങള്ക്ക് തീർച്ചയായും ഈ സിനിമ ഇഷ്ടപെടും.
പ്ര.മോ.ദി.സം

No comments:
Post a Comment