ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് പോലെ ഈ സിനിമ കാണുവാൻ ഇപ്പോൾ ആണ് തോന്നിയത്.. രാഷ്ട്രീയത്തിൽ നടക്കുന്ന പുഴുക്കുത്തുകൾ നല്ല രീതിയിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെ ഈ സിനിമ നല്ല രീതിയിൽ കണക്ട് ആകുന്നുണ്ട്.
മാങ്കൂട്ടം വിഷയം ഇപ്പോൾ എയറിൽ നിൽക്കുന്നത് കൊണ്ട് തന്നെ എങ്ങിനെയാണ് ജീവിതയും അതിജീവിത ഒക്കെ എന്ന് നമുക്ക് സമകാലിക സംഭവങ്ങൾ മനസ്സിലാക്കി തന്നു.മുൻപേ ആയിരുന്നു എങ്കിൽ ചിലപ്പോൾ ഇത്രകണ്ടു ഈ ചിത്രത്തിൽ സംഭവിക്കുന്നത് അവിശ്വസനീയം ആയേനെ..
കരുണൻ നടത്തുന്ന ശബ്ദം എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിലേക്കു എത്തുന്ന നിധി എന്ന കാർട്ടൂണിസ്റ്റും അവിടുത്തെ സന്തത സാഹചാരിയും ചേർന്ന് കരുണനെയും തങ്ങളെയും ഉപദ്രവിച്ച പ്രേമരാജൻ എന്ന രാഷ്ട്രീയ കാരനെ പൂട്ടാൻ ശ്രമിക്കുന്നത് രാഷ്ട്രീയ കുതന്ദ്രം കൊണ്ട് തിരിച്ചു പണി കിട്ടുന്നതും അതിൽ നിന്നും ഊരാൻ ശ്രമിക്കുന്നത് ഒക്കെയാണ് ശ്രീജിത്ത് ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.
ദീപക്, ദർശന, ലാലു അലക്സ്, ഇർഷാദ് എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രം ബോറടിയില്ലാത്ത രീതിയിൽ കണ്ടിരിക്കാൻ പറ്റുന്നുണ്ട്.. കേൾക്കാൻ സുഖം തോന്നുന്ന ഗാനങ്ങളും ഉണ്ട്
പ്ര.മോ.ദി.സം

No comments:
Post a Comment