പി ആറ് വർക്കുകൾ പിന്നെ കുറേയേറെ തള്ളി മറിക്കലുകൾ ഒരു സിനിമയെ പടുകൂറ്റൻ നിലയിൽ എത്തിക്കും എന്നതിന് അടുത്തകാലത്ത് ഉണ്ടായ തെളിവാണ് ലോക എന്ന ചിത്രം..തിയേറ്ററിൽ എങ്ങിനെ ഇത്രയധികം കളക്ഷൻ റെക്കോർഡ് ഉണ്ടാക്കി എന്നത് ഇന്നും സിനിമ രംഗത്ത് അൽഭുതം തോന്നിക്കുന്ന കാര്യങ്ങള് തന്നെ ആണെങ്കിലും നേട്ടം അംഗീകരിക്കുക എന്നതാണ് നാട്ടുനടപ്പ്.
പി ആറ് പുട്ടി ഇട്ടു വെളുപ്പിച്ചു എടുക്കാൻ നോക്കി നടിപ്പ് നായകൻ പട്ടം വരെ ചാർഥികൊടുത്ത് ദുൽഖർ സൽമാനെ ചിലർ കുളിപ്പിച്ച് എടുക്കുവാൻ നോക്കിയതാണ് ഈ ചിത്രത്തിൻ്റെ ആദ്യത്തെ ന്യൂനത..
അധികം തള്ളി മറിച്ച് പ്രേക്ഷകരിൽ വാനം മുട്ടെ പ്രതീക്ഷ നിറക്കാതെ സാധാരണ സിനിമയും പബ്ലിസിറ്റി ഒക്കെ കൊണ്ടുവന്നു എങ്കിൽ ചിത്രം ഇത്രയും നെഗറ്റീവ് അടിക്കില്ലായിരുന്നു.
അമ്പതുകളിൽ നടന്ന ഒരു സിനിമമേഖലയിലെ സംവിധായകൻ്റെയും അയാള് വളർത്തി വലുതാക്കിയ നടൻ്റെയും ഈഗോ ക്ലാഷ് അവരെ സ്നേഹിക്കുന്നവരുടെ ഉള്ളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും മറ്റും കൃത്യമായി പറയുന്ന സിനിമ നായികയുടെ മരണത്തോടെ ട്രാക്ക് മാറുകയാണ് എന്ന് പ്രതീക്ഷിക്കുന്നു എങ്കിലും ആദ്യപകുതി.പോലെ തന്നെ നമ്മളെ നിരാശപ്പെടുത്തി കടന്നു പോകുന്നു.
അഹംഭാവം ഒരു കലാകാരൻ്റെ ജീവിതം എങ്ങിനെയൊക്കെ മാറിമറിക്കും എന്നാണ് ഈ സിനിമക്കുള്ളിലെ സിനിമ പറയുന്നത്.
ശക്തമായ കഥയോ തിരക്കഥ യോ അടയാളപ്പെടുത്താൻ പറ്റാത്ത സെൽവമണി ശെൽവരാജ് ചിത്രം ദുൽഖറിനെയും സമുദ്രക്കണിയുടെയും അഭിനയം കൊണ്ടും ജയ്ക്ക് ബിജോയ് സംഗീതം കൊണ്ടും മാത്രം കണ്ട് പോവാൻ പറ്റുന്നുണ്ട്.
പ്ര.മോ.ദി.സം

No comments:
Post a Comment