സെന്ന ഹെഗ്ഡെയുടെ കാഞ്ഞങ്ങാട് സിനിമാറ്റിക്കിലെ മൂന്നാമത്തെ ചിത്രമാണ് അവിഹിതം.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു അവിഹിതം കണ്ടുപിടിക്കുവാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ഒരുകൂട്ടം ആൾക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
ഒരു രാത്രിയിൽ സീരിയൽ കഴിഞ്ഞ സമയത്ത് ഉണ്ടെന്ന് സംശയിക്കപ്പെടുന്ന അവിഹിതത്തിലെ കഥാപാത്രങ്ങൾ ആരെന്നു അറിയുവാനുള്ള ഉത്കണ്ഠ കൊണ്ട് രണ്ടുമൂന്നു ദിവസം നിരീക്ഷണത്തിൽ ഏർപ്പെടുന്ന ആൾക്കാർ ഒരു നിഗമനത്തിൽ എത്തിപ്പെടുകയും അവരെ പൂട്ടുവാൻ പരിപാടിയിട്കയും ചെയ്യുന്നു.
അറിയപ്പെടുന്ന അധികം പേര് ഇല്ലെങ്കിലും ഓരോ കഥാപാത്രങ്ങളും തങ്ങളുടെ റോളുകൾ മികച്ചതാക്കി മാറ്റിയിരിക്കുന്നു.അവർ ഓരോരുത്തരുടെയും സംഭാഷണങ്ങൾക്ക് ഇടയിലെ കൗണ്ടറുകൾ നമ്മിലേക്ക് ചിരി വിതറുന്നുണ്ട്.
നമ്മൾക്ക് ഊഹിക്കുവാൻ കഴിയുന്ന ക്ലൈമാക്സ് ഒഴിച്ച് ബാക്കിയൊക്കെ നല്ല നിലയിൽ കൊണ്ടുപോകുവാൻ സംവിധായകന് കഴിഞ്ഞിട്ടുള്ളത് കൊണ്ട് ബോറടിക്കാതെ രണ്ടു മണിക്കൂറോളം ഉള്ള സിനിമ കണ്ട് തീർക്കുവാൻ കഴിയും.
പ്ര.മോ.ദി.സം

No comments:
Post a Comment