Friday, November 14, 2025

വള

  



മനുഷ്യൻ്റെ ആർത്തിക്ക് ഒരു പരിധിയും ഇല്ല.. പെണ്ണാകട്ടെ, ആണാകട്ടെ  മണ്ണ് ആകട്ടെ,മഞ്ഞ ലോഹമാകട്ടെ  അത് പിടിച്ചെടുക്കാൻ അവൻ ശ്രമിച്ചു കൊണ്ടേയിരിക്കും..ഇത് നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ സ്വർണ്ണത്തോടുള്ള മനുഷ്യൻ്റെ അഭിനിവേശം ചൂണ്ടിക്കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ അത് പല മനുഷ്യജീവിതത്തിൽ എങ്ങിനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് കാണിച്ച് തരുന്നുണ്ട്.


ഒളിച്ചോടി നമ്പൂതിരികുട്ടിയെ കല്യാണം കഴിക്കുന്ന പോലീസുകാര്ന്  അവള് കണ്ട് ഇഷ്ട്ടപെട്ട വള വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനു വേണ്ടി ശ്രമിക്കുന്നതും അത് ഒരു സാധാരണ വള അല്ലെന്നും അതിനു പിന്നിൽ വളരെയധികം രഹസ്യങ്ങൾ ഉണ്ടെന്ന് അറിയുമ്പോൾ അതിനു പിന്നാലെ പോകുന്നതും ചില പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതുമാണ് മുഹ്സിൻ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


റിലീസ് ചെയ്ത സമയത്ത് കുറെയധികം ചിത്രങ്ങൾ ഉള്ളത് കൊണ്ടോ പബ്ലിസിറ്റി അഭാവം കൊണ്ടോ എന്തോ നല്ല അഭിപ്രായം ഉണ്ടായിട്ടും അധികനാൾ തിയറ്ററിൽ ഉണ്ടായില്ല..


കുറെയേറെ ചവറു സിനിമകൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ ഈ അടുത്തകാലത്ത് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യുന്നുണ്ട് എന്നതാണ് ആശ്വാസം..ഇടക്കിടക്ക് ലുക്ക്മാൻ സിനിമകൾ വരാറുണ്ട് എങ്കിൽ കൂടി അധികം ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് നല്ലൊരു നടനെ സംബന്ധിച്ചിടത്തോളം ആസ്വാസമല്ല.


ഗോവിന്ദ് വസന്തയുടെ മികച്ച ഗാനങ്ങൾ  കൂടിഉള്ള സിനിമ കാണുവാൻ ചിലവഴിക്കുന്ന സമയം നഷ്ടപ്പെടില്ല എന്ന് ഉറപ്പു പറയാം.


പ്ര.മോ.ദി.സം

No comments:

Post a Comment