ആറ്റു നോറ്റു പ്രതീക്ഷിച്ച ദേശീയ അവാർഡ് കിട്ടാത്തപ്പോൾ ഒരു "മാന്യൻ" പറഞ്ഞിരുന്നു "ഈ അവാർഡിൽ ഒന്നും വിശ്വാസം ഇല്ല കാരണം ഇത് അഞ്ചോ പത്തോ ആൾക്കാർ മാത്രം ചേർന്നിരുന്നു എടുക്കുന്ന തീരുമാനം മാത്രമാണ് "
പക്ഷെ ഇതേ മാന്യൻ മുൻപ് അർഹതയില്ലാഞ്ഞിട്ട് കൂടി കേരളത്തിലെ അവാർഡ് വാങ്ങിയപ്പോൾ ഇതായിരുന്നില്ല സ്ഥിതി. ദൈവവും വീട്ടുകാരും സുഹൃത്തുക്കളും അടക്കം
നന്ദി പറയാത്ത ആളുകൾ ഉണ്ടായിരുന്നില്ല..അവാർഡ് ആണ് ഒരു നടൻ്റെ ഉയർച്ചയുടെ ലക്ഷണം
അർഹതപെട്ടവരെ ജൂറി കണ്ടെത്തി എന്ന ഡയലോഗിൽ തുടങ്ങി കുറെയേറെ അങ്ങോട്ട് തള്ളി വിട്ടു.
ഇരട്ടത്താപ്പ് ആണല്ലോ ഒരു കലാകാരൻ്റെ മുഖ്യ ആയുധം.അത് എവിടെയൊക്കെ പ്രയോഗിക്കുന്നത് അറിഞ്ഞിരിക്കണം എന്ന് മാത്രം..അയാള് ഇപ്പൊൾ പറഞ്ഞത് യാഥാർത്ഥ്യമാണ് പത്ത് പതിനഞ്ച് ദിവസം നൂറിൽ പരം സിനിമകൾ കണ്ട് കൊണ്ട് വിരലിൽ എണ്ണാവുന്ന ആൾക്കാർ തീരുമാനിക്കുന്നത് അല്ലേ അവാർഡുകൾ. അപ്പോ അതെങ്ങിനെ ഒരു നാടിൻ്റെ അവാർഡ് ആകും
ദിവസവും ഒന്നിൽ കൂടുതൽ സിനിമ കണ്ടാൽ തന്നെ കിളി പോകുന്ന എന്നെ പോലത്തെ ആൾക്കാർക്ക് ഇവർ നൂറിൽ പരം സിനിമകൾ ഇത്രയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ കണ്ട് തീർത്തു എന്ന് പറയുന്നത് തന്നെ വിശ്വസിക്കുവാൻ പറ്റില്ല.(മറ്റു എന്തെങ്കിലും ട്രിക് ഇതിൽ ഉണ്ടോ എന്ന് അറിയില്ല)
ഭരിക്കുന്ന പാർട്ടിയുടെ അടക്കം സമ്മർദ്ദം കൊണ്ട് അവർക്ക് കൊടുക്കുന്ന കൂലിയുടെ "പണി" നടത്തേണ്ടി വരുന്നത് കൊണ്ടാണ് എല്ലാ കാലത്തും അവാർഡുകൾ വിവാദം സൃഷ്ടിക്കുന്നത്.അത് തുടരുക തന്നെ ചെയ്യും..അത് അവാർഡിൽ മാത്രമല്ല എല്ലാ മേഖലയിലും വർഷങ്ങളായി തുടരുന്ന പ്രവണതയാണ്.
ഒന്ന് രണ്ട് വർഷം മുൻപേ മമ്മൂക്കയ്ക്ക് കൊടുത്ത അവാർഡ് ഇതുപോലെ സമ്മർദ്ദം കൊണ്ട് കൊടുത്തത് ആവാം കാരണം ആ സമയത്ത് അതിലും മികച്ച
നടനമുണ്ടായിരുന്നു ..പിന്നെ ഒരു മമ്മൂക്ക ഫാൻ എന്ന നിലയിൽ അത് "വിവാദമാക്കി" പുറത്ത് പറയാതെ അംഗീകരിക്കുന്നു.
മമ്മുക്കയുടെ ഈ വർഷത്തെ അവാർഡ് പോലും ചില
കുത്തിതിരുപ്പുകാർ
അർഹനല്ല എന്ന് വിമർശിക്കുമ്പോൾ ഫാൻബോയ് എന്നനിലയിൽ അതിനെ എതിർക്കുവാൻ ഞാനുണ്ടാകും..ഇതുപോലെയുള്ള ഫാൻസുകൾ അവാർഡ് കമ്മറ്റിയിൽ ഉണ്ടായിരുന്നു എന്ന് നിശ്ചയം.
മഞ്ഞുമ്മൽ ബോയിസിനും,ഫെമിനിച്ചി ഫത്തിമക്കും ബോഗൻ വില്ലക്ക് ഒക്കെ അവാർഡ് വാരി കോരി കൊടുത്തപ്പോൾ എന്തുകൊണ്ട് പല ചിത്രങ്ങളും ജൂറിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നതും പ്രത്യേകിച്ചു കിഷ്‌കിന്ദകാണ്ഡം പോലത്തെ സിനിമയും വിജയരാഘവൻ പോലത്തെ നടന്മാരുടെ അഭിനയവും ഇവരുടെ കണ്ണിൽപെട്ടില്ല എന്നതും അൽഭുതപ്പെടുത്തുന്നു.
മുൻപ് പറഞ്ഞതുപോലെ ആദ്യം ആസ്വദിച്ചു കണ്ട കുറച്ചു ചിത്രങ്ങൾ(പിന്നെ പിന്നെ എങ്ങിനെയെങ്കിലും കണ്ട് തീർത്താൽ മതി എന്ന നിലയിൽ എത്തിയിരിക്കും) അല്ലെങ്കിൽ ഇതുമാത്രം കണ്ട് തീരുമാനിച്ചാൽ മതി എന്ന് സമ്മർദ്ദം കൊടുത്തതു് കൊണ്ടൊക്കെ കണ്ണ് മൂടി പോയതായിരിക്കും..
മികച്ച സ്വഭാവ നടന്മാർ എന്നപേരിൽ അവാർഡ് കൊടുത്തത് കണ്ടു്..വിജയരാഘവൻ്റെ കഥാപാത്രത്തിൻ്റെ സ്വഭാവം മോശമായത് കൊണ്ട് തഴഞ്ഞത് ആയിരിക്കുമോ?
മറ്റൊരു സംശയം മലയാളം നന്നായി അറിയുന്ന സിനിമപ്രതിഭകൾ ഇവിടെ കുറെയുള്ളപോൾ അന്യസംസ്ഥാനത്ത് നിന്നും ചുക്കിനും ചുണ്ണാബിനും കൊള്ളാത്ത ആൾക്കാരെ ജൂറി ചെയർമാൻ ആക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.
പഴയ ചട്ടക്കൂടുകൾ മാറ്റിക്കൊണ്ടാണ് ഇപ്രാവശ്യത്തെ അവാർഡുകൾ എന്ന് ജൂറി ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ അതേത് ചട്ടക്കൂട് എന്നൊരു സംശയം മാത്രം ചോദിക്കരുത്.. പീഡന വീരൻ കഞ്ചാവോളിയെയും കുട്ടികളെയും ഒരേ വേദിയിൽ കൊണ്ടുവരില്ല എന്ന തീരുമാനത്തിന് എന്തായാലും വലിയ കയ്യടി കൊടുക്കണം.
പ്ര.മോ.ദി.സം
