ഇപ്പോഴത്തെ നമ്മുടെ കുട്ടികളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവർക്ക് മണ്ണിൽ നടക്കാനും പൂക്കളോട് പുഴകളോട് തുമ്പികളോട് സംസാരിക്കാനോ അടുത്ത വീട്ടിലെ കുട്ടികളെ കൂട്ടുകാർ ആക്കുവാൻ പോലും സമയമോ സന്ദർഭമോ കിട്ടുന്നില്ല അല്ലെങ്കിൽ കൊടുക്കുന്നില്ല എന്ന് തന്നെ പറയാം.
വിദ്യാഭ്യാസം എന്നത് അത്യന്താപേക്ഷിതമായ ഈ കാലഘട്ടത്തിൽ അവനെ അല്ലെങ്കിൽ അവളെ നമ്മൾ നാല് ചുവരുകൾക്കുള്ളിൽ പൂട്ടിയിടുകയാണ്. സ്കൂൾ,ട്യുഷൻ ,ഗൃഹപാഠങ്ങൾ എന്നുവേണ്ട അവനെ പഠിത്തം പഠിത്തം എന്ന് പറഞ്ഞു അവരുടെ കൊച്ചു സന്തോഷങ്ങളും പ്രതീക്ഷകളും ഒക്കെ നമ്മൾ തന്നെ തല്ലി കെടുത്തുകയാണ്.
നമ്മൾ ചെറുപത്തിൽ അനുഭവിച്ച സ്വതന്ത്രങ്ങളും മറ്റും അവരിൽ നിഷേധിച്ചു കൊണ്ട് നമ്മൾ അവരെ ഉന്നതിയിൽ എത്തിക്കുവാൻ ശ്രമിക്കുമ്പോൾ അവർ റോബോട്ട് ആയി പോകുകയാണ്..
ഈ ചിത്രം പറയുന്നത് അങ്ങിനെ ഒരു കഥയാണ്...പുസ്തകം കൊണ്ടും മാതാപിതാക്കളുടെ പ്രാരാബ്ധം കൊണ്ടും എല്ലാത്തരം സ്വതന്ത്രവും നിഷേധിക്കപ്പെട്ട കുട്ടി തനിക്ക് അവസരം കിട്ടുമ്പോൾ അതിലൊക്കെ ചെന്നു ചേരുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഈ ചിത്രം മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു.
ശിവ,ഗ്രേസ് ആൻ്റണി,അഞ്ജലി,അജു വർഗീസ്,വിജയ് യേശുദാസ് എന്നിവർ അഭിനയിച്ച ചിത്രം റാം ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment