"താരെ സമീൻ പർ" ഹംഗോവറിൽ ഈ സിനിമ കാണുവാൻ പോയാൽ നിരാശ ആയിരുക്കും ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കുക.കാരണം അതിൽ നമ്മളെ ബന്ധിപ്പിച്ച് നിർത്തുന്ന ഒരു മികച്ച കഥ ഉണ്ടായിരുന്നു...നമ്മളെ കരയിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നു..നമ്മോട് ഒട്ടി ചേർന്ന് നിൽക്കുന്ന മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു.നല്ല പാട്ടുകളും ഉണ്ടായിരുന്നു.
എന്ന് വെച്ച് ഇതൊന്നും ഇല്ലാത്ത ഒരുമോശം സിനിമയാണ് ഇത് എന്ന് അർത്ഥമില്ല.രണ്ടര മണിക്കൂറിൽ കൂടുതൽ ഉള്ള ചിത്രം ലാഗ് അടിച്ചടിച്ചു ക്ഷമയെ ചില അവസരങ്ങളിൽ പരീക്ഷിക്കുന്നുണ്ട്..നല്ല പോലെ വെട്ടി ഒതുക്കി ഇതിൽ കൂടുതൽ മനോഹരമാക്കേണ്ട ഒരു ചിത്രം പ്രസന്ന എന്ന സംവിധായകൻ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നി.
സ്വാർഥനും അഹങ്കാരിയുമായ ബാസ്കറ്റ് ബോൾ അസിസ്റ്റൻ്റ് കോച്ച് കോച്ചിനെ പരസ്യമായി മർദിച്ച ,അച്ചടക്ക നടപടിയുടെ പേരിൽ സ്പെഷ്യൽ "സ്കൂളിൽ" കോച്ചായി സേവനമനുഷ്ഠിക്കുവാൻ കോടതി വിധിക്കുമ്പോൾ അയാള് താൽപര്യമില്ലാത്ത അവസ്ഥയിൽ അവിടെ എത്തിപ്പെടുകയാണ്.
അവിടെയെത്തി അവരോടൊപ്പം ചേർന്ന് തൻ്റെ ജാത്യ സ്വഭാവങ്ങൾ ഓരോന്നായി മാറ്റിയെടുത്തു മികച്ച സ്പെഷ്യൽ ടീം ഉണ്ടാക്കി ജീവിതത്തിലും കളിയിലും വിജയിച്ചു കൊണ്ടുള്ള അദ്ദേഹത്തിൻ്റെ യാത്രയാണ് സിനിമ പറയുന്നത്.കഥയും തിരക്കഥയും ക്ലൈമാക്സും ഒക്കെ പ്രേക്ഷകർക്ക് ഊഹിക്കുവാൻ പറ്റുന്നത് ആണെങ്കിലും ആമിർഖാൻ അടക്കം "സ്കൂളിലെ" അഭിനേതാക്കളുടെ പ്രകടനത്തിൽ നമ്മൾ ലയിച്ചു പോകും..കാസ്റ്റിംഗ് തന്നെയാണ്. സിനിമയുടെ ജീവൻ.
തമാശകൾ നിറഞ്ഞ സംഭാഷണങ്ങൾ കൂടി മനസ്സിലാക്കാനുള്ള ഹിന്ദി പരിജ്ഞാനം ഉണ്ടെങ്കിൽ ഈ ചിത്രം നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെടും..സ്പോർട്സ് ജേണർ സിനിമ മുൻപ് വന്ന ഒരു സ്പാനിഷ് സിനിമയിൽ നിന്നും കടം കൊണ്ടത് ആണെങ്കിൽ പോലും നമ്മുടെ നാടിന് അനുസരിച്ച് അതിനെ മാറ്റിയെടുത്തിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment