Wednesday, June 11, 2025

ഇൻസ്‌പെക്ടർ ഋഷി

 


പത്ത് ഭാഗങ്ങളിലായി ആമസോൺ പ്രൈമിൽ കാണുവാൻ പറ്റുന്ന തമിഴു ഹൊറർ വെബ് സീരീസ് ആണ് ഇൻസ്പെക്ടർ ഋഷി.


നാല്പത്തി അഞ്ചു മിനിറ്റ് വരെ യുള്ള പത്ത് ഭാഗങ്ങൾ ഉള്ളത് കൊണ്ട് തന്നെ  ചില വലിച്ചു  നീട്ടിയുള്ള ഭാഗങ്ങൾ ഉണ്ട് താനും..  


അതു കൊണ്ട് തന്നെ ഒറ്റ ഇരിപ്പിൽ കാണുക വിഷമമാണ്..അഞ്ചാറു മണിക്കൂർ  പല ദിവസങ്ങളിലായി  നമുക്ക് ചിലവഴിക്കേണ്ടി വന്നേക്കും..അതിൻ്റേതായ ചില വിരസതകൾ ഉണ്ടാകും എങ്കിലും നന്ദിനി തയ്യാറാക്കിയ ഈ സീരീസ് മലയാളം അടക്കം പല ഭാഷകളിൽ ഉള്ളത് കൊണ്ട് തന്നെ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.


പ്രകൃതിയോട് ചില മനുഷ്യർക്കുള്ള സ്നേഹവും ചിലരുടെ ചൂഷണവും കടന്നു വരുന്ന സീരിസിൽ ഒരേപോലെ കാട്ടിൽ ഉണ്ടാകുന്ന കൊലപാതകങ്ങൾ കണ്ട് പിടിക്കുവാൻ വരുന്ന സമർത്ഥനായ ഇൻസ്പെക്ടറുടെ കഥ പറയുന്നു.


അന്വേഷിച്ചു വരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും ദുരൂഹതകളും നമ്മളെ ത്രസിപ്പിക്കുന്ന തരത്തിൽ സംവിധായിക ഒരുക്കിയിരിക്കുന്നു..


പ്ര.മോ.ദി.സം

No comments:

Post a Comment