Wednesday, June 11, 2025

ടൂറിസ്റ്റ് ഫാമിലി

 



സിനിമയിൽ എന്തെങ്കിലും ആവണം എന്ന് തീരുമാനിച്ചു ഉറപ്പിച്ച യുവാവ് പല സംവിധായകരെയും സമീപിച്ചു എങ്കിലും ആരും അവസരം കൊടുക്കുവാൻ തയ്യാറായില്ല.


എന്നിട്ടും യുവാവ് തളരാതെ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെറിയ സ്ക്രീനിൽ കൂടി ലോകത്തെ തൻ്റെ സാന്നിധ്യം അറിയിക്കുന്നു..അത് ഇഷ്ടപെട്ട സിനിമയിലെ ചിലർ അദ്ദേഹത്തിന് അവസരം കൊടുക്കുന്നു. അത്  ടൂറിസ്റ്റ് ഫാമിലി എന്ന പണം വാരി ചിത്രം ആകുന്നു. ഇത് അഭിഷൻ ജീവന്ത് എന്ന സംവിധായക നടനെ പറ്റി  കേട്ടറിഞ്ഞത് ...ഇനി.കണ്ടറിഞ്ഞത്...


ഒരാള് തൻ്റെ സ്വപ്നസാഫല്യ ത്തിന് വേണ്ടി ഏതറ്റം വരെ പോകുമെന്ന് ഈ സിനിമ കാണുമ്പോൾ തോന്നിപ്പോകും..അത്രക്ക് വെടിപ്പായി തന്നെ അദ്ദേഹം എല്ലാവരെയും ആകർഷിക്കുന്ന തരത്തിൽ ശശികുമാർ ,സിമ്രാൻ എന്നിവർ മുഖ്യകഥാപത്രമാകുന്ന ചിത്രം ഒരുക്കിയിട്ടുണ്ട്.



ശ്രീലങ്കയിൽ ഉണ്ടാകുന്ന അഭ്യന്തര പ്രശ്‌നംകൊണ്ട് അവിടെ ജീവിക്കുവാൻ സാധിക്കാതെ  ഇന്ത്യയിലേക്ക് ഒളിച്ചു കടന്നു വരുന്ന കുടുംബത്തിന് ചിലരുടെ അനുഭാവപൂർവ്വമായ സഹകരണം കൊണ്ട് ഭൂതകാലം മറച്ചു വെച്ച് തമിഴ്നാട്ടിൽ ജീവിക്കുവാൻ പറ്റുന്നു.


എല്ലാവരോടും നല്ല രീതിയിൽ സഹകരിക്കുന്നത് കൊണ്ട് തന്നെ ആ കുടുംബം അവരുടെ കോളനിയിൽ എല്ലാവർക്കും പ്രിയപെട്ടവരാകുന്നു..അവിടുത്തെ ഓരോ ആളുകളിലും അവരുടെ ഇടപെടലുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു.


ഒരു ദിവസം തമിഴുനാടിൽ  നടന്ന ബോംബ് ബ്ലാസ്റ്റ്മായി ബന്ധപെട്ടു ഒരു  ശ്രീലങ്കൻ കുടുംബം ഇവിടെ തങ്ങുന്നുണ്ട് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോളനിയിൽ അധികൃതർ കയറുമ്പോൾ വീണ്ടും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമാണ് പ്രധാനമായും ചിത്രം പറയുന്നത്.


അതിനിടയിൽ കോളനിയിലെ ഓരോ ആൾക്കാരുടെ ജീവിതവും നല്ലരീതിയിൽ പറയുന്ന ചിത്രം സമീപകാലത്ത് വന്ന മികച്ച ഒരു കുടുംബ ചിത്രമാണ്.


പ്ര.മോ.ദി.സം

No comments:

Post a Comment