Monday, June 30, 2025
സിത്താരെ സമീൻപർ
Saturday, June 28, 2025
അഭ്യന്തര കുറ്റവാളി
സ്ത്രീപക്ഷ സിനിമകൾ ധാരാളം മലയാളത്തിൽ കണ്ടിട്ടുണ്ട്..പക്ഷെ പുരുക്ഷപക്ഷ സിനിമകൾ ഇതുപോലെ മൊത്തത്തിലായി കണ്ടിട്ടില്ല..ചില സീനുകളിൽ മാത്രം ഒതുങ്ങി പോകുകയാണ് പതിവ്.
സ്ത്രീകൾക്ക് വേണ്ടി നമ്മുടെ രാജ്യത്ത് കുറെയധികം നിയമങ്ങൾ ഉണ്ട്..അതൊക്കെ സ്തീകളുടെ നന്മക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എങ്കിലും പലപ്പോഴും അതു പല കാരണങ്ങൾ കൊണ്ട് നിരപരാധിയായ പുരുഷനെ ബാധിക്കാറുണ്ട്.
സഹകരണ ബാങ്കിൽ താത്കാലിക ജോലിയുള്ള യുവാവിന് കല്യാണം
" കഴിച്ചതിൻ്റെ " പേരിൽ ഭാര്യയിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ ആണ് സിനിമയുടെ കാതൽ.അത് അദ്ദേഹത്തിൻ്റെ ജോലി മാത്രമല്ല ജീവിതം പോലും കൈവിട്ടു പോകുവാൻ ഇടയാക്കുന്നു.
സ്ത്രീ നിയമങ്ങൾ മുതലെടുക്കാൻ ഉള്ളതല്ല അത് പൊരുതി നേടി സ്ത്രീയുടെ ജീവിതം ഭംഗിയാക്കുവാൻ വേണ്ടിയാണെന്നു ചിത്രം അടിവരയിട്ടു പറയുന്നു.
പ്ര.മോ.ദി.സം
Saturday, June 14, 2025
ലവൻ(പതിനൊന്ന്)
ഈ അടുത്തകാലത്ത് കണ്ട മികച്ച ത്രില്ലർ ചിത്രമാണിത്..തമിഴ് ആണെങ്കിലും ആസ്വാദനത്തിന് ഒരു കോട്ടവും വരില്ല. അത്രക്ക് ഗംഭീരമായി സിനിമ ഒരുക്കിയിട്ടുണ്ട്.
നവീൻ ചന്ദ്ര എന്ന നായകനെ കൂടുതൽ ഇഷ്ടപ്പെട്ടത് ഈ ചിത്രത്തിൽ കൂടിയാണ്..അതുകൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകളും സീരീസും കൂടുതൽ കാണുവാൻ താൽപര്യം ജനിപ്പിച്ചത്.
അടുത്തടുത്തുണ്ടാകുന്ന കൊലപാതകങ്ങൾ കൊണ്ട് പോലീസ് സേനക്ക് തലവേദന ആയപ്പോൾ അന്വേഷിക്കുവാൻ പുതിയൊരു ഉദ്യോഗസ്ഥൻ എത്തുന്നു. ഓരോ കൊലപാതകത്തിനും തമ്മിൽ വലിയ സാദൃശ്യം ഒന്നും കാണാത്തത് കൊണ്ട് കൊലയാളിയുടെ ലക്ഷ്യം എന്തെന്നോ ഒന്നും പോലീസിന് പിടികിട്ടുന്നില്ല.
അയാളുടെ അന്വേഷണം ഒരു സമയത്ത് വർഷങ്ങൾക്ക് മുൻപ് പൂട്ടിപോയ സ്കൂളിനെയും അവിടെ പഠിച്ച ഒരു ക്ലാസ്സിലെ പ്രത്യേകത ഉള്ള കുട്ടികളിലേക്കും എത്തുമ്പോൾ ചില സൂചനകൾ കിട്ടുകയും അതിൽ പിടിച്ച് പോകുമ്പോൾ പലതും മറനീക്കി പുറത്ത് വരികയും ചെയ്യുന്നു.
തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലർ സ്വഭാവം നിലനിർത്തി അന്വേഷണ മൂഡിൽ പോകുന്ന ചിത്രം പ്രതീക്ഷിക്കാതെ ഇടക്കിടക്ക് ഉണ്ടാകുന്ന ട്വിസ്റ്റുകൾ ഒക്കെ കൊണ്ട് സിനിമ ഉറച്ചിരുന്നു കാണുവാൻ പ്രേരിപ്പിക്കുന്നു.
നമ്മൾ ഒരിക്കലും വിചാരിക്കാത്ത ക്ലൈമാക്സ് കൂടി ഒരുക്കി സംവിധായകൻ ലോകേഷ് നമ്മളെ ഞെട്ടിക്കുന്നുണ്ട്.
പ്ര.മോ.ദി.സം
Friday, June 13, 2025
പടക്കളം
പരകായ പ്രവേശം വിഷയമായി മലയാളത്തിൽ അടക്കം ഇതുവരെ കുറെ സിനിമകൾ വന്നിട്ടുണ്ട്.അത് ഹൊറർ ,ഹാസ്യം,ഫാമിലി ഡ്രാമ,
ഫാൻ്റസി,തുടങ്ങി പല
ജേണറിൽ പല സംവിധായകർ സമർത്ഥമായി കൈകാര്യംചെയ്തിട്ടുണ്ട്.
ഈ ചിത്രം ഹാസ്യത്തിൽ കൂടിയാണ് കൊണ്ട് പോകുന്നത് എങ്കിലും പലപ്പോഴും കല്ലുകടി സൃഷ്ടിക്കുന്നുണ്ട് .
കോളേജിൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ആകുവാൻ വേണ്ടി ശ്രമിക്കുന്ന സാർ ഏതോ അമാനുഷിക ശക്തികൾ കൊണ്ട് ഇപ്പൊൾ ഉള്ള ഹെഡ്ഡിനെ നിയന്ത്രിച്ചു ആപത്തിൽ ചാടിക്കുന്നു എന്ന് അവിടെയുള്ള നാല് വിദ്യാർഥികൾക്കു സംശയം ഉണ്ടാക്കുന്നു.
അതിൻ്റെ പിന്നാലെ അതന്വേഷിച്ചു പോയ അവർ അതിൽ വാസ്തവം ഉണ്ടെന്ന് മനസ്സിലാക്കുകയും അതിനുപയോഗിക്കുന്ന ബോർഡ് കൈക്കലാക്കുകയും ചെയ്തപ്പോൾ സാർ കയ്യോടെ പിടികൂടുന്നു.
അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങള് കൊണ്ട് അതിലോരുവനും രണ്ടു സാറൻമാർക്കും തമ്മിൽ പരകായപ്രവേശം ഉണ്ടാകുന്നു.പിന്നീട് ഉണ്ടാകുന്ന സംഭവങ്ങള് ആണ് മനു സ്വരാജ് എന്ന പുതിയ സംവിധായകൻ പറയുന്നത്.
അധികം പ്രതീക്ഷ കൊടുക്കാതെ കണ്ടുത്തുടങ്ങിയാൽ ആസ്വദിക്കുവാൻ പറ്റും..ലോജിക്ക് ഒക്കെ നോക്കി ബുദ്ധിരാക്ഷസൻ മൂഡിൽ പോയാൽ നിരാശയായിരിക്കും ഫലം.
പ്ര.മോ.ദി.സം
Wednesday, June 11, 2025
ടൂറിസ്റ്റ് ഫാമിലി
സിനിമയിൽ എന്തെങ്കിലും ആവണം എന്ന് തീരുമാനിച്ചു ഉറപ്പിച്ച യുവാവ് പല സംവിധായകരെയും സമീപിച്ചു എങ്കിലും ആരും അവസരം കൊടുക്കുവാൻ തയ്യാറായില്ല.
എന്നിട്ടും യുവാവ് തളരാതെ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെറിയ സ്ക്രീനിൽ കൂടി ലോകത്തെ തൻ്റെ സാന്നിധ്യം അറിയിക്കുന്നു..അത് ഇഷ്ടപെട്ട സിനിമയിലെ ചിലർ അദ്ദേഹത്തിന് അവസരം കൊടുക്കുന്നു. അത് ടൂറിസ്റ്റ് ഫാമിലി എന്ന പണം വാരി ചിത്രം ആകുന്നു. ഇത് അഭിഷൻ ജീവന്ത് എന്ന സംവിധായക നടനെ പറ്റി കേട്ടറിഞ്ഞത് ...ഇനി.കണ്ടറിഞ്ഞത്...
ഒരാള് തൻ്റെ സ്വപ്നസാഫല്യ ത്തിന് വേണ്ടി ഏതറ്റം വരെ പോകുമെന്ന് ഈ സിനിമ കാണുമ്പോൾ തോന്നിപ്പോകും..അത്രക്ക് വെടിപ്പായി തന്നെ അദ്ദേഹം എല്ലാവരെയും ആകർഷിക്കുന്ന തരത്തിൽ ശശികുമാർ ,സിമ്രാൻ എന്നിവർ മുഖ്യകഥാപത്രമാകുന്ന ചിത്രം ഒരുക്കിയിട്ടുണ്ട്.
ശ്രീലങ്കയിൽ ഉണ്ടാകുന്ന അഭ്യന്തര പ്രശ്‌നംകൊണ്ട് അവിടെ ജീവിക്കുവാൻ സാധിക്കാതെ ഇന്ത്യയിലേക്ക് ഒളിച്ചു കടന്നു വരുന്ന കുടുംബത്തിന് ചിലരുടെ അനുഭാവപൂർവ്വമായ സഹകരണം കൊണ്ട് ഭൂതകാലം മറച്ചു വെച്ച് തമിഴ്നാട്ടിൽ ജീവിക്കുവാൻ പറ്റുന്നു.
എല്ലാവരോടും നല്ല രീതിയിൽ സഹകരിക്കുന്നത് കൊണ്ട് തന്നെ ആ കുടുംബം അവരുടെ കോളനിയിൽ എല്ലാവർക്കും പ്രിയപെട്ടവരാകുന്നു..അവിടുത്തെ ഓരോ ആളുകളിലും അവരുടെ ഇടപെടലുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
ഒരു ദിവസം തമിഴുനാടിൽ നടന്ന ബോംബ് ബ്ലാസ്റ്റ്മായി ബന്ധപെട്ടു ഒരു ശ്രീലങ്കൻ കുടുംബം ഇവിടെ തങ്ങുന്നുണ്ട് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോളനിയിൽ അധികൃതർ കയറുമ്പോൾ വീണ്ടും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമാണ് പ്രധാനമായും ചിത്രം പറയുന്നത്.
അതിനിടയിൽ കോളനിയിലെ ഓരോ ആൾക്കാരുടെ ജീവിതവും നല്ലരീതിയിൽ പറയുന്ന ചിത്രം സമീപകാലത്ത് വന്ന മികച്ച ഒരു കുടുംബ ചിത്രമാണ്.
പ്ര.മോ.ദി.സം
ഇൻസ്‌പെക്ടർ ഋഷി
പത്ത് ഭാഗങ്ങളിലായി ആമസോൺ പ്രൈമിൽ കാണുവാൻ പറ്റുന്ന തമിഴു ഹൊറർ വെബ് സീരീസ് ആണ് ഇൻസ്പെക്ടർ ഋഷി.
നാല്പത്തി അഞ്ചു മിനിറ്റ് വരെ യുള്ള പത്ത് ഭാഗങ്ങൾ ഉള്ളത് കൊണ്ട് തന്നെ ചില വലിച്ചു നീട്ടിയുള്ള ഭാഗങ്ങൾ ഉണ്ട് താനും..
അതു കൊണ്ട് തന്നെ ഒറ്റ ഇരിപ്പിൽ കാണുക വിഷമമാണ്..അഞ്ചാറു മണിക്കൂർ പല ദിവസങ്ങളിലായി നമുക്ക് ചിലവഴിക്കേണ്ടി വന്നേക്കും..അതിൻ്റേതായ ചില വിരസതകൾ ഉണ്ടാകും എങ്കിലും നന്ദിനി തയ്യാറാക്കിയ ഈ സീരീസ് മലയാളം അടക്കം പല ഭാഷകളിൽ ഉള്ളത് കൊണ്ട് തന്നെ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
പ്രകൃതിയോട് ചില മനുഷ്യർക്കുള്ള സ്നേഹവും ചിലരുടെ ചൂഷണവും കടന്നു വരുന്ന സീരിസിൽ ഒരേപോലെ കാട്ടിൽ ഉണ്ടാകുന്ന കൊലപാതകങ്ങൾ കണ്ട് പിടിക്കുവാൻ വരുന്ന സമർത്ഥനായ ഇൻസ്പെക്ടറുടെ കഥ പറയുന്നു.
അന്വേഷിച്ചു വരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും ദുരൂഹതകളും നമ്മളെ ത്രസിപ്പിക്കുന്ന തരത്തിൽ സംവിധായിക ഒരുക്കിയിരിക്കുന്നു..
പ്ര.മോ.ദി.സം