Tuesday, January 9, 2024

ലൈസൻസ്

 



ഒരു സ്ത്രീക്ക് ഇന്നത്തെ കാലത്ത് ഈ സമൂഹത്തിൽ ജീവിക്കാനും രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുവാൻ പോലും വളരെ കരുതലുകൾ ആവശ്യമാണ്.







നമ്മുടെ നാട് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ ഇന്നും പിന്നോട്ട് തന്നെയാണ്.അത് കൊണ്ട് തന്നെയാണ് പത്രത്താളുകളിൽ ,ചാനലുകളിൽ ദിവസവും സ്ത്രീകളെ അപമാനിക്കുന്ന വാർത്തകൾക്ക് പഞ്ഞം ഇല്ലാത്തത്.






ചെറുപ്പം മുതലേ സ്ത്രീകൾക്ക് നേരെയുള്ള അനീതിക്ക് എതിരെ പ്രവർത്തിച്ച ഭാരതി മുതിർന്നു ടീച്ചർ ആയപ്പോഴും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അധികാരികൾക്ക് തല വേദന സൃഷ്ടിക്കുന്നു.






സ്വന്തം ചേച്ചിയെ പോലെ കരുതുന്ന സുഹൃത്തിനെ പീഡിപ്പിച്ച് മാനഭംഗപ്പെടുത്തിയ ആൾക്കേതിരെ പോലീസ് ആയ അച്ഛൻ പോലും വായ തുറക്കാത്ത കൊണ്ട് പതിനാറു വർഷമായി അകന്നു കഴിയുന്നു.അമ്മായി അമ്മ ഒഴിച്ച് ഭർത്താവ് പോലും ഇവളുടെ പ്രവർത്തിയിൽ വേവലാതി പൂണ്ടപ്പോൾ പോലും അവള് സ്ത്രീകൾക്ക് വേണ്ടി പൊരുതി നിന്നു.







ഒരു വേളയിൽ അവള് തോക്ക് ലൈസൻസിന് വേണ്ടി അപേക്ഷിച്ചപ്പോൾ സമൂഹം നെറ്റി ചുളിച്ചു അധികാരികൾ എതിർത്തു.അത് കൊണ്ട് തന്നെ റിജെക്റ്റ് ആയി പോയെങ്കിലും കോടതിയിൽ അപേക്ഷ കൊടുത്തു അതിനു വേണ്ടിയുള്ള ഭാരതിയുടെ പോരാട്ടത്തിൻ്റെ കഥ ആണ് ഗണപതി സുബ്രമണ്യം സംവിധാനം ചെയ്ത സിനിമ.


പ്ര.മോ.ദി.സം 

No comments:

Post a Comment