സമര്‍പ്പണം :(ഹര്‍ത്താല്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ച എല്ലാ മാന്യജനങ്ങള്‍ക്കും ...)
കടയിലേക്ക് കയറിവരുന്ന പിരിവുകാരെ കണ്ടു മുഖം വീര്‍പ്പിച്ചു കാദര്‍ക്ക സീറ്റില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു. ..ഇവറ്റകളെ കൊണ്ട് എപ്പോഴും ശല്യം തന്നെയെന്നും മനസ്സിലോര്‍ത്തു .
" അല്ല കാദര്‍ക്ക ബിസിനെസ്സ് ഒക്കെ ഉഷാര്‍ അല്ലെ ?"
"എങ്ങിനെ ഉഷാരാകും....നിങ്ങളുടെയൊക്കെ നേതാവിന്റെ നഖം മുറിഞ്ഞാല്‍ പോലും ഹര്‍ത്താല്‍ അല്ലെ ...പിന്നെ കച്ചവടക്കാരൊക്കെ എങ്ങിനെ നിങ്ങള്‍ പറയുന്നത് പോലെ ഉഷാര്‍ ആകും ?'
" അത് വല്ലപോഴുമല്ലേ കാദര്‍ക്ക ....നിങ്ങള്ക്ക് ഉഗ്രന്‍ ബിസിനസ് ആണെന്ന് നമ്മുക്കറിയില്ലേ ? എം എല്‍ എ പ്രത്യേകം പറഞ്ഞിട്ടുണ്ട് ഒരു ഇരുപത്തി അഞ്ചു എങ്കിലും വാങ്ങണം എന്ന് .....മൂപ്പര് വന്നു കാണുവാന്‍ ഇരുന്നതാ അപ്പോഴാ മന്ത്രി കണ്ണൂരില്‍ വരുന്നത് ...അങ്ങേരു അങ്ങോട്ട് പോയി "
പിരിവുകാര്‍ സോപ്പിങ്ങിലേക്ക് പോയി
"നിനകൊക്കെ അറിയോ ....? ഇന്നലെ ആര്‍ക്കും ഉപകാരമില്ലാത്ത ഏതോ ഒരുത്തനെ അടിച്ചു എന്ന് പറഞ്ഞു നിങ്ങള്‍ ഹര്‍ത്താല്‍ നടത്തി...അതും വെറും കടകള്‍ മാത്രം അടപ്പിച്ചു കൊണ്ട് ....വാഹനങ്ങള്‍ക്ക് , ഓഫിസുകള്‍ക്ക് ,സ്കൂള്‍കള്‍ക്ക് ,കോളേജ്കള്‍ക്ക് ഒന്നും പ്രശ്നമില്ല .അവരെ ഒക്കെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി .എന്നിട്ടോ വിശന്നുവലഞ്ഞ പാവം കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്ക് കുടിവെള്ളം പോലും കിട്ടിയില്ല ...മാഷന്മാര്‍ക്കു അവരെയൊക്കെ നിര്‍ബന്ധമായി ഉച്ചക്ക് പറഞ്ഞു അയക്കേണ്ടിയും വന്നു .ഭക്ഷണം കിട്ടാതായപ്പോള്‍ ഓഫീസും വാഹനങ്ങളും നിന്നു...
പിരിവുകാര്‍ നിന്ന് വിയര്‍ത്തു .....കാദര്‍ക്ക തുടര്‍ന്നു
"എന്തിനും ഏതിനും വൃത്തികെട്ട ഹര്‍ത്താല്‍ നടത്തുന്നതങ്ങ് നിര്‍ത്തണം ..പിന്നെ നേതാക്കള്‍ പറയുന്നത് അപ്പാടെ വിഴുങ്ങുന്നതും ...നിനകൊക്കെ പഠിപ്പും വിവരവും ഒക്കെ ഇല്ലേ .ബുദ്ധിക്കും കുറവൊന്നുമില്ലല്ലോ.. .മനസ്സാക്ഷിയോട് ചോദിച്ചു നോക്കുക ... ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് ..എന്നിട്ട് പ്രവര്‍ത്തിക്കുക ..ഇങ്ങിനെ ഇരന്നു തിന്നുന്നതിലും ഒരു ഉളുപൊക്കെ വേണ്ടേ ....രാഷ്ട്രീയമാണ് പോലും രാഷ്ട്രീയം ..മേലനങ്ങാതെ തിന്നു വീര്‍ക്കുവാന്‍ ഓരോരോ കാപട്യങ്ങള്‍ ...
പിരിവുകാര്‍ ഓരോന്നായി കടയില്‍ നിന്നിറങ്ങി .കാദര്‍ക്ക ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു .
(ഇതൊരിക്കലും നടക്കില്ല ...ഇങ്ങിനെ ഒരിക്കലും കാദര്‍ക്ക പറയുകയുമില്ല ...കാരണം പിറ്റേന്ന് കാദര്‍ക്കയുടെ കടയും കാണില്ല ഇന്ന് നാവും ....അങ്ങിനെ ഉള്ളവരാണ് ജനസേവനത്തിന്റെ കുപ്പായമണിഞ്ഞു നടക്കുന്ന" ചില രാഷ്ട്രീയ ചെന്നായ്ക്കള്‍ "
-പ്രമോദ് കുമാര്‍ .കെ.പി
ഹാ ഹാ ഹാ...കഥ ആണെങ്കിലും വായിക്കാൻ നല്ല സുഖമുണ്ടായിരുന്നു.
ReplyDeleteഇങ്ങിനെ പ്രതികരിച്ചവര്‍ക്ക് നിലനില്‍പ്പില്ല
Deleteഉള്ളിലിരുന്ന് തിങ്ങിവിങ്ങുന്നത്......................
ReplyDeleteആശംസകള്‍
സത്യം ..കര്‍ണാടകയില്‍ ആയിരുന്നപ്പോള്‍ ഈ ഒരു ആചാരം ഉണ്ടായിരുന്നില്ല
Deleteഒരു കച്ചവടക്കാരന്റെ രോദനം
ReplyDeleteനഷ്ട്ടം സംഭവിച്ച എന്നുകൂടി ചേര്‍ക്കാമായിരുന്നു .....
Deleteസത്യം.. Good..
ReplyDeleteസത്യമായും
Deleteമിണ്ടാതെ സഹിച്ചോളുക. അതാ ജീവന് നല്ലത്
ReplyDeleteഅതാണ് എല്ലാവരും ചെയ്യുന്നത്
Deleteനന്ദി എല്ലാ മാന്യവായനകാര്‍ക്കും
ReplyDeleteമാഷേ എല്ലാ ഹര്‍ത്താലുകളും വൃത്തികെട്ടത് എന്നതിനോട് യോജിപ്പില്ല ....... അധികാരികളുടെയും നീട്തി പീഡ ങ്ങളുടെയും അടഞ്ഞ കണ്ണുകളെയും കാതുകളെയും തുറപ്പിക്കാന്‍ ഇത്തരം ഹര്‍ത്താലുകള്‍ അനിവാര്യമാണ്. അത് പ്രജകളുടെ അവകാശവുമാണ് .....ചില അസ്വാരസ്യങ്ങള്‍ ജനങ്ങള്‍ക്കുണ്ടായെക്കാം എങ്കിലും അത് സഹിക്കാന്‍ ഒരു ശേരിക്കുവേണ്ടി നിലകൊള്ളാന്‍ അവരും ഒപ്പം കാണും ..... മാഷിന്‍റെ അടഞ്ഞ നയങ്ങള്‍ക്ക് പിന്തുണ ഉണ്ടാകില്ല ................
ReplyDeleteഹര്‍ത്താല്‍ നമ്മുടെ സമ്പദ്ഘടനയെ എത്ര മാത്രം ബാധിക്കുന്നു എന്ന് ഇഉവിടുത്തെ വികസനം കണ്ടാല്‍ മനസ്സിലാക്കാം.ബംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ കമ്പനികളും വ്യവസായവും തഴച്ചു വളരുന്നതും നമ്മള്‍ ഒക്കെ ഇവിടം വിട്ടു പോകുന്നതും ചിലരുടെ ഇത്തരം ഇടുങ്ങിയ ചിന്താഗതി കൊണ്ടാണ്.അന്ധമായ രാഷ്ട്രീയം ഇല്ലാതായാല്‍ മാത്രം മതി കേരളത്തിന്റെ തല ഉയരുവാന്‍
Deleteപ്രാർത്തനയും പ്രവര്ത്തനങ്ങളും നന്നായാൽ സ്വര്ഗം ഉറപ്പു അല്ലാത്ത പക്ഷം നരകിക്കാം ഇവിടെയും എവിടെയും
ReplyDeleteനന്നായി പ്രവര്ത്തിക്കാം നന്മക്കായി സുഖത്തിന്നായി സംതോഷത്തിന്നായി സ്വർഗത്തിന്നായി
സോസ്ത്രങ്ങൾ സൂത്രങ്ങൾ കാര്യ സാധ്യ കാരണങ്ങൾ
കാരണവന്മാരും കാര്യസ്ഥന്മാരും കൈകാര്യക്കാരും
കണ്ടു പിടിച്ച ,കൊണ്ടു നടക്കുന്ന ,വിദ്യ ,അഭ്യാസം
കാര്യ പ്രാപ്തിയുള്ളവന്റെ ,കരുത്ത് ,ആയുധം
അഭിനന്ദനങൾ ,അന്യന്റെ ഗുണം പ്രോത്സാഹിപ്പിക്കൽ
നന്ദി അഭിനന്ദനം നേരിലാവുന്നത് നന്മ
നിന്ദ നന്ദിയില്ലായ്മ,നേരിലും ഒളിവിലും ഒഴിവാക്കാം
നമസ്കാരം ,സംസ്കാരം സ്വീകരിക്കാം ,തിരസ്കരിക്കാം തിന്മ 17/6/2015
എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ പാവം ജനങ്ങള്‍
ReplyDelete