Saturday, April 5, 2014

പറയാതെ വയ്യ

ഇപ്പോള്‍  ഫെമിനിസം (അത് തന്നെയാണോ  അതിന്  പേര് ?) തമ്മില്‍ അടി തുടങ്ങിയിരിക്കുകയാണ്  ഫേസ് ബുക്കില്‍.. പ്രതീക്ഷിച്ചതാണ് അത് എന്നെങ്കിലും ...പക്ഷെ ഇത്ര തറ നിലവാരത്തിലേക്ക്  പോകുമെന്ന്  പ്രതീക്ഷിച്ചില്ല.

ഈ ഫെമിനിസം കണ്ടാല്‍ എങ്ങിനിരിക്കും ?അഹങ്കാരിയാണോ ...കയ്യും കാലും തലയുമുണ്ടോ ...അത് നമ്മളെ കടിക്കുമോ ?..ആ ...ആര്‍ക്കറിയാം .. .അതൊരു ഭീകരജീവി തന്നെയാണ് ..അത് സത്യം ..കുറച്ചു ദിവസമായി ഫേസ് ബുക്കില്‍ കാണുന്നതും വായിക്കുന്നതും ഒക്കെ വെച്ച് നോക്കുമ്പോള്‍ ...

എതെങ്കിലും ഒരു ഫീ മെയില്‍  "ഞാന്‍ ഇന്ന്   തൂറി  "എന്ന് പോസ്റ്റ്‌ ചെയ്‌താൽ ആ വിസർജനം ചുമക്കാൻ ആളുകൾ ഓടി കൂടും ..കമന്റ്  ലൈക്‌  എന്നിവ അഞ്ഞൂറ് കവിയും..(അസൂയയുണ്ട് ....സമ്മതിക്കുന്നു.).മുൻപ് കുറച്ചു പേര് മാത്രം ഉണ്ടായിരുന്ന ഫീമയിലുകൾ  ഈ പ്രവണത നന്നായി രുചിച്ചു പോന്നു.മെയിൽ പോസ്റ്റുകൾക്ക്‌ അത് എത്ര നല്ലതായാലും  അറിവു പകരുന്നത് ആയാലും വലിയ പ്രചാരമോന്നും   കിട്ടിയതുമില്ല .ഇന്നും കിട്ടുന്നുമില്ല വെറുതെ വലിയ പ്രതീക്ഷയോടെ പലരും എഴുതി കൂട്ടിയത്  അടിയിലോട്ട്  മുങ്ങിപോയി....മലയ്ഷ്യന്‍ വിമാനം പോലെ കണ്ടുപിടിക്കുവാന്‍ പറ്റാത്തത്ര ആഴത്തില്‍ ..

ചില "മുഖമില്ലാത്ത" എഴുതുവാൻ അറിയുന്ന "ഫീമെയിലുകൾ" എരിവും പുളിയും കൂടുതൽ പകർന്നു പുരുഷുകളെ രസം പിടിച്ചപ്പോൾ അവരുടെ ഐഡാന്റിറ്റിയിൽ  പലർക്കും സംശയം വന്നു ...പിന്നെ പുരുഷുകൾ   അവരെ  കുറിച്ച്  അന്വേഷണമായി ..സി .ബി ഐ  ഡയറി കുറിപ്പ്  മൂന്നു നാല് ഭാഗം കണ്ട മല്ലൂസിനു ഇതിനു പിന്നിൽ  ഫയിക് ഐ ഡി ആണെന്ന് കണ്ടെത്തുവാൻ  വലിയ കാലമൊന്നും വേണ്ടി വന്നില്ല...അതോടെ ഫേസ് ബുക്കിൽ  വിലസിയ മുഖമില്ലാത്ത മങ്കമാർ പലരും തിരസ്കരിക്കപെട്ടു.മുഖമുള്ള മങ്കമാർക്ക് വലിയ ഡിമാണ്ടും വന്നു...നല്ലതും ശരിയായതുമായ പോസ്റ്റുകൾ അവരിലൂടെ വന്നപ്പോൾ അവര്ക്ക് നല്ല സൌഹൃദ കൂട്ടം ഉണ്ടായി.കൂടുതലും ആണുങ്ങൾ തന്നെ ...അത് നമ്മുടെ ആണുങ്ങളുടെ ഒരു ബാലഹീനതയായി  പോയില്ലേ ...ആളുകള്  കൂടിയപ്പോൾ  അവർക്കിടയിൽ വിഷയ ദാരിദ്രം ഉടലെടുത്തു .അതോടെ അവർ ചളിയിലെക്കിറങ്ങി .ആ  ചളികൾ കഴുകി കളയാൻ വലിയൊരു കൂട്ടം പിന്നിലുണ്ടെന്ന് അവർ മനസ്സിലാക്കി.ചളി പോസ്റ്റുകളുടെ എണ്ണം കൂടി കൂടി വന്നു.കഴുകുന്നവരും ...

അതോടെ  മങ്കമാർ  ഉഷാറായി .അവരുടെ പോസ്റ്റുകൾ തമ്മിൽ ഒരു മത്സരം ഉടലെടുത്തു.പലര്ക്കും ലൈക്ക് ,കമണ്ട് അടിച്ചു പുളകം കൊണ്ട് മെയിൽ മുഖങ്ങളും..അതോടെ  എഴുതുന്ന മുഖമുള്ള മങ്കമാർ കൂടി കൂടി  വന്നു  വിഷയങ്ങളും...ശ്രധിക്കപെടാതെ വിസ്മ്രിതിയിലേക്ക്  പോയ മുഖമില്ലാത്ത മങ്കകൾ  ഒന്ന് രണ്ടു ദിവസം സ്വന്തം മുഖത്തോടെ പ്രത്യക്ഷപെട്ടു മുഖം വെക്കാത്ത കാരണം ദയനീയതയോടെ വെളിപ്പെടുത്തി  ,പിന്നെയും മുഖമില്ലാതെ പോയപ്പോൾ അവരെ ആണുങ്ങൾ കൈവിടാതെ മുറുകെ തന്നെ പിടിച്ചു.

പത്തു തലകൾ ഒന്നിച്ചു ചേർന്നാലും നാല് മുലകൾ ഒന്നിക്കില്ല എന്നത് സത്യമായി ഭവിച്ചു.മങ്കമാരുടെ പോസ്റ്റുകൾ തമ്മിൽ കിടമത്സരം തുടങ്ങി .ദന്തഗോപുരത്തിൽ വസിച്ചു ബാത്ത് ടബ്ബിൽ കുളിക്കുന്നവരൊക്കെ അതിനെ കുറിച്ചായി പോസ്റ്റ്‌ ..അത് നമ്മുടെ നാട്ടിൽ നടക്കില്ല എന്ന് പറഞ്ഞപ്പോൾ  ഫേസ് ബുക്കിൽ  വരുന്നവരൊക്കെ  പണകാർ  ആണെന്നും അങ്ങിനെ കുളിച്ചാൽ മതിയെന്നുമായി .പാവപെട്ടവർ ഒരിക്കലും ഈ പോസ്റ്റ്‌ ഫേസ് ബുക്ക്‌ കാണില്ല എന്നുംഅതിനെ എതിര്ക്കുവാൻ  മങ്കമാർ തന്നെ ഇറങ്ങി .ഇതിനെതിരായി പോസ്റ്റുകൾ വന്നു .മറ്റേ പോസ്റ്റിനെ ചീന്തിയെറിഞ്ഞു . ..വെള്ളമില്ലാതെ കഷ്ട്ടപെടുന്ന സാധാരണ ജനത്തിന്റെ അവസ്ഥ ഒരിക്കലും അവര്ക്ക്  മനസ്സിലാകില്ലെന്ന്  വരുത്തി തീർത്തു .പാവപെട്ടവന്റെ ദുരിതവും യാതനയുമാണ്‌ ഇവിടെ കൂടുതൽ ചിലവാകുക എന്ന് മനസ്സിലാക്കിയ മങ്കമാർ വിജയിച്ചു.

പ്രണയം എന്നാൽ എല്ലാവരും വീഴുന്ന വികാരമാണെന്ന്  അറിയുന്ന അവർ പ്രണയ പോസ്റ്റുകൾ ഓരോന്നായി ഇറക്കി തുടങ്ങി ...സ്വതം പോസ്റ്റിനു  വേണ്ടി പരസ്പരം കടിപിടി കൂടി ..വിവാഹത്തിന് ശേഷവും പ്രണയത്തെ കുറിച്ച് എഴുതുന്നവരൊക്കെ  സ്വന്തം കിടക്കയിൽ ഭർത്താവിനെ കൊണ്ട് സുഖം കിട്ടാത്തവരാനെന്നു പോലും  പറഞ്ഞു കളഞ്ഞു ചില ആധുനിക  മങ്കമാർ .തമ്മിൽ തമ്മിൽ  പോസ്റ്റുകൾ  കൊണ്ട് പൊരിഞ്ഞ അടി തുടങ്ങി.ചോര കുടിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കുറെ ശിഖണ്ടികളും ...അങ്ങിനെ അത് ഫേസ് ബുക്കിൽ പരസ്യമായ വിഴുപലക്കിലെക്കും ആരോഗ്യപരമായി നല്ലത്  അല്ലാത്ത ചില പ്രശ്നം ഉണ്ടാക്കുവാൻ തുടങ്ങി.അഭിപ്രായം പറഞ്ഞവരുടെ ഒന്ന് മറിയാത്ത കുട്ടികളിലേക്കും കുടുംബത്തിലേക്കും ഒക്കെ വാക് ശരങ്ങൾ പോയി തുടങ്ങി ..അത് തുടർന്ന് കൊണ്ടിരിക്കുന്നു മൂന്നു നാല് ദിവസമായി ...


ചിലപ്പോൾ ഇവർ ഒറ്റയ്ക്കും കാര്യസാധ്യത്തിനു വേണ്ടി കൂട്ടായും ഇപ്പോൾ  ചേരികളായി
 തിരിഞ്ഞു പൊരുതി. കളിക്കുന്നു.പാവം തകര്ക്കപെടുന്നത് ഇവരൊക്കെ കാത്തു സൂക്ഷിച്ച സംസ്കാരമാനെന്നു മനസ്സിലാക്കുനില്ല ..

നല്ല കുറെ പേരുണ്ട്  ..അവർ കഥയും കവിതയും ഒക്കെയാണ്  എഴുതി പോസ്റ്റ്‌ ചെയ്യുന്നത്.അവർ ഈ മാതിരി ചന്തക്കാരി പെണ്ണുങ്ങളുടെ പണി ചെയ്യുനില്ല.അവര്ക്ക് അറിയാം അവരുടെ പോസ്റ്റുകൾ എത്രമാത്രം മറ്റുള്ളവർ ആസ്വതിക്കപെടുന്നുണ്ട് എന്നത് ..അവര്ക്ക് അതാണ്‌ സന്തോഷം നല്കുന്നതും .ഈ അടിപട  കൂട്ടത്തിൽ തന്നെ പലരും നല്ല എഴുത്തുകാരാണ് നല്ല ഭാവനയുല്ലാവരും ...എന്നാൽ അവരുടെ കഴിവ് നല്ല രീതിയിൽ ഉപയോഗപെടുത്താൻ മിനക്കെടാതെ കുടുംബത്തെ മുഴുവൻ പറയിപ്പിച്ചു മുന്നോട്ടു പോകുവാനുള്ള താല്പര്യം കാണുമ്പോൾ അവരെ പുച്ചത്തോടെ  വീക്ഷിക്കുന്നതാണ് നല്ലത് ....നന്നാകുമെങ്കിൽ  മനസ്സുണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കി നേർവഴിക്കുപോകണം ...പ്രാർഥിക്കാം ....നേരായ വഴി കാണിച്ചു കൊടുക്കുവാൻ....

വാൽകഷ്ണം : ഞാൻ പറയുവാനുള്ളത് പറഞ്ഞു .ഇത് വായിച്ചു ആര്കെങ്കിലും കുരു പോട്ടുന്നുവെങ്കിൽ ചൊറിച്ചൽ ഉണ്ടാകുന്നുവെങ്കിൽ സ്വയം ഇരുന്നു മാന്തുക .എനിക്കിട്ടു മാന്തരുത് ..ആ സമയം ചിന്തിക്കുക ഇങ്ങിനെ മാന്തി പൊട്ടിക്കണമോയെന്നും .... ഈ പോസ്റ്റ്‌ കൊണ്ട് എല്ലാവരും ഒറ്റകെട്ടായി എനിക്കെതിരെ തിരിഞ്ഞാൽ സന്തോഷം ....അങ്ങിനെ എങ്കിലും ഒന്നാകുമെങ്കിൽ ...

-പ്രമോദ് കുമാർ .കെ.പി 
ചിത്രങ്ങള്‍  :ആർട്ട്  ഇൻ ദി വേൾഡ് (ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ )

17 comments:

  1. ഇതൊക്കെ എപ്പോ?
    ഫേസ് ബുക്കില്‍ അധികം സഞ്ചാരമില്ലാത്തതോണ്ട് സംഭവങ്ങളൊന്നും അറിയുന്നില്ല

    ReplyDelete
    Replies
    1. നമ്മള്‍ തന്നെയാണ് പ്രതി.എഴുതാന്‍ കഴിവില്ലാത്തവരെ ലിംഗ മാറ്റത്തിന്റെ പേരില്‍ പ്രോല്‍സാഹിപ്പിച്ചു.ഇപ്പോള്‍ പിടിച്ചു നില്‍കാന്‍ അവര്‍ പരസ്പരം പോരാടുന്നു ....നമ്മള്‍ തന്നെയാണ് ചോര കുടിക്കുന്നവരും

      Delete
    2. ഇതില്‍ കുറെയൊക്കെ സത്യമുണ്ട്...എന്നാലും നല്ല എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന പലരും ഉണ്ട്. പിന്നെ ഒരു സ്ത്രീ ഒരു പുരുഷനാണ് comnt കൂടുതല്‍ കൊടുക്കുക...അതുപോലെ തിരിച്ചും...സ്വവര്‍ഗ്ഗത്തോടുള്ള ഈ അവഗണന എന്താ അറിയില്ല...കൂടുതലും അത് കാണുന്നത് സ്ത്രീകളിലാണ് താനും...

      Delete
  2. ha ha ha ha h ... dhathu kalakki ...

    ReplyDelete
  3. പറയേണ്ടത് പറയേണ്ടുന്ന സമയത്ത് പറയുക തന്നെ വേണം .ഈ ലേഖനം വായിച്ച് ചിലര്‍ക്കൊക്കെ കുരു പൊട്ടുക തന്നെ ചെയ്യും .സ്ത്രീകള്‍ എന്ത് ആഭാസങ്ങള്‍ എഴുതിയാലും അഭിപ്രായം എഴുതുവാന്‍ വേണ്ടുവോളം പുരുഷ വര്‍ഗ്ഗം ഉണ്ടാകും .അത് ആ എഴുത്തിന്‍റെ മികവു കൊണ്ടൊന്നുമല്ല .മറിച്ച് സ്ത്രീകളിലേക്ക് പുരുഷന്‍റെ കടന്നുകയറ്റമാണ് .അങ്ങിനെ സ്ത്രീകളുടെ ശ്രദ്ധ പിടിച്ചുപറ്റിയാല്‍ അതില്‍നിന്നും ആനന്ദം കണ്ടെത്തുന്ന പുരുഷ വര്‍ഗ്ഗം ഇതിന് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഞരമ്പ് രോഗം

    ReplyDelete
    Replies
    1. നമ്മള്‍ തന്നെയാണ് പ്രതി.എഴുതാന്‍ കഴിവില്ലാത്തവരെ ലിംഗ മാറ്റത്തിന്റെ പേരില്‍ പ്രോല്‍സാഹിപ്പിച്ചു.ഇപ്പോള്‍ പിടിച്ചു നില്‍കാന്‍ അവര്‍ പരസ്പരം പോരാടുന്നു ....നമ്മള്‍ തന്നെയാണ് ചോര കുടിക്കുന്നവരും .....അവരുടെ ചില വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ സ്ത്രീകള്‍ തന്നെയാണോ എന്നും സംശയം

      Delete
  4. ഇപോ നടക്കണതാ സത്യം..വര്‍ത്തമാനകാല സത്യം

    ReplyDelete
    Replies
    1. ഇപ്പോള്‍ കുറച്ചു അയവുണ്ട് ..ഇപ്പോള്‍ അവര്‍ നമുക്കിട്ട പണി ..കണ്ടില്ലേ ?

      Delete
  5. ഫേസ് ബുക്കിൽ സ്ത്രീകൾ തമ്മിൽ എന്തൊക്കെയോ തർക്കങ്ങൾ നടക്കുന്നുണ്ട് എന്ന് കേട്ടിരുന്നു. സംഭവം തപ്പിപ്പിടിച്ച് കണ്ടെത്തുകയും ചെയ്തു. പ്രശ്നം ഇപ്പോൾ ഉടലെടുത്തതല്ല എന്ന് ഈ പോസ്റ്റിലൂടെയാണ് മനസ്സിലായത്.

    സ്ത്രീകളേക്കാൾ പതിന്മടങ്ങ് പുരുഷന്മാർ അംഗങ്ങളായുള്ള മലയാളം ഫേസ്ബുക്ക് ലോകത്ത് സ്ത്രീകൾ ഇടുന്ന നിലവാരമില്ലാത്ത പോസ്റ്റുകൾക്കും കമന്റുകൾക്കുമെല്ലാം വാരിക്കോരി ലൈക്കുകളും പ്രോത്സാഹനകമന്റുകളും കിട്ടുന്നത് പുരുഷന്മാരുടെ ദൗർബല്യം കൊണ്ടു തന്നെയല്ലേ ? അത് മാറണമെങ്കിൽ പുരുഷന്മാർ തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു.

    സ്ത്രീകൾ തമ്മിൽ സംഘർഷമുണ്ടാവുന്നതുകൊണ്ട് സവിശേഷമായി എന്തെങ്കിലും പ്രശ്നം സംഭവിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. പുരുഷന്മാർ തമ്മിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും സാഹിത്യത്തിന്റേയുമെല്ലാം പേരിൽ എത്രയോ അടികലശലുകളും തെറി വിളികളും നടക്കുന്നു. പലരും പലരോടും പക സൂക്ഷിക്കുകയും ബ്ലോക്ക് ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്. അത് സ്ത്രീകൾ തമ്മിലാവുമ്പോൾ മാത്രം എന്തെങ്കിലും പ്രശ്നമുണ്ടോ ? സമാധാനന്തരീക്ഷം തകർക്കുന്നു എന്നാണ് ആരോപണമെങ്കിൽ അത് ഈ പറഞ്ഞ പുരുഷന്മാരും ചെയ്യുന്നില്ലേ ?

    ചെയ്‌താൽ ആ വിസർജനം ചുമക്കാൻ >> 'വിസർജ്യം' ആണ് ഇവിടെ ചേരുക എന്ന് തോന്നുന്നു.


    പോസ്റ്റിൽ പലയിടത്തും അക്ഷരത്തെറ്റുകൾ ഉണ്ട്. (പ്രചാരമോന്നും , ശ്രധിക്കപെടാതെ , പണകാർ ..)

    ReplyDelete
    Replies
    1. നമ്മള്‍ തന്നെ പ്രതികള്‍ ....അത് അവര്‍ ആസ്വതിക്കുന്നു.നല്ല സൃഷ്ട്ടികള്‍ മാത്രം പ്രോത്സാഹിപ്പിക്കുക എന്നാ ചിന്ത നമ്മളില്‍ നിന്നും വരണം.അക്ഷര തെറ്റുകള്‍ കുറയ്ക്കുവാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്

      Delete
  6. എന്താണ്‌ സംഭവം ? ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ്.... ?

    ReplyDelete
    Replies
    1. കഴിഞ്ഞ ഒരാഴ്ച യായി പലരും തമ്മില്‍ തല്ലാണ്.മച്ചി തുടങ്ങിയ പരാമര്‍ശങ്ങളും ഉണ്ടാവുന്നുണ്ടു

      Delete
  7. This comment has been removed by the author.

    ReplyDelete
  8. പറഞ്ഞ ഓരോ കാര്യങ്ങളും 100% സത്യമാണ് :)

    ReplyDelete
    Replies
    1. സത്യം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ ..എന്നെ ക്രൂശിക്കരുത്

      Delete