ഈ ഒരു മാസം കൊണ്ട് എത്ര കളവുകൾ കേട്ടിരിക്കുന്നു ..എത്ര കള്ളന്മാരെ കണ്ടിരിക്കുന്നു ..ഇനി വരും ഒരു ദിവസം കൂടുതൽ കള്ളം പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ചു ജയിച്ചു കയറിയവൻ ,കയ്യും കൂപ്പികൊണ്ട് നന്ദി പറയുവാൻ .. ..പിന്നെ അയാളെ മഷിയിട്ട് നോക്കിയാൽ കാണില്ല അടുത്ത തിരഞ്ഞെടുപ്പ് വരെ ...അഥവാ കണ്ടാൽ അത് ജനങ്ങളുടെ ഭാഗ്യം ..തിരഞ്ഞെടുപ്പ് സമയത്ത് പാലം പണിതു റോഡ് താര്‍ ചെയ്തു പുതിയ റോഡ് പണിതു എന്നൊക്കെ പറഞ്ഞു വരും ..അവന്റെയൊക്കെ പറച്ചില്‍ കേട്ടാല്‍ തോന്നും അവന്റെ ഒക്കെ വീട്ടില്‍ നിന്നാണ് പണം എടുത്തു പണി നടത്തിയതെന്ന് .ഒക്കെ നമ്മുടെ നികുതിപണം തന്നെ..കുറെ പുട്ടടിക്കും കുറെ ചിലവാക്കും..ഇവനൊക്കെ നമ്മുടെ ഒരു ഇടനിലകാരൻ ...ഗവർമെന്റും ജനങ്ങളും തമ്മിൽ കൂട്ടി യോജിക്കാനുള്ള ഒരു ഇടനിലകാരൻ ..
തിരഞ്ഞെടുപ്പ് റിസൾട്ട് വരുവാൻ ഇനിയും ഒരു മാസത്തിൽ കൂടുതലുണ്ട് ..അതുവരെ കാത്തിരിക്കുവാൻ എന്നെ കൊണ്ട് പറ്റില്ല .ജീവിച്ചിരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും സമ്മതിക്കില്ല പലരും .അപമാനിതനായി തലതാഴ്ത്തി സമൂഹത്തിനുമുന്നിൽ ജീവിക്കുന്നതിലും ഭേദം മരണം തന്നെയാണ് ..അതുറപ്പിച്ചതാണ് ..എന്തായാലും ജീവിതത്തിലെ അവസാനത്തെ വോട്ടും ചെയ്തു .വോട്ട് കൊടുത്ത ആൾ ജയിച്ചാലും തോറ്റാലും ഞാനറിയാൻ പോകുനില്ല.എങ്ങിനെ അറിയാൻ ?
ഹിന്ദുക്കളെ തീയിട്ടു കൊല്ലണം
മുസ്ലിമുകളെ മുക്കി കൊല്ലണം
ക്രിസ്ത്യാനികളെ തലവെട്ടി കൊല്ലണം
ബാക്കിയുള്ള മതക്കാരെയൊക്കെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചും കൊല്ലണം
ജാതിയും മതവും ഇല്ലാത്ത മനുഷ്യർ മാത്രം ഭൂമുഖത്തു ബാക്കിയാവണം ...
ജോലിയുടെ പേരിൽ ന്യുനപക്ഷവും പ്രേമിച്ചതിന്റെ പേരിൽ ജാതിയുംമതവും വഴിമുടക്കിയപ്പോൾ മനസ്സിൽ തോന്നിയതാണ്.അത് കൊണ്ട് തന്നെ ജോലിയും കല്യാണവും വന്നത് വളരെ വൈകിയാണ്.നല്ല കാലത്ത് ജീവിതം ആസ്വദിക്കുവാൻ കഴിഞ്ഞതുമില്ല .
.
സർകാരിൽ നിന്നും കിട്ടുന്നത് കൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്നതാണ് .പക്ഷെ നഗരത്തിലേക്കുള്ള സ്ഥലംമാറ്റം കുടുംബത്തെ ആകെ മാറ്റി മറിച്ചു .ജീവിതം മാറിമറിഞ്ഞു .നഗരത്തിനൊത്ത പരിഷ്കാരികൾ ആകുവാൻ ഭാര്യയും മക്കളും മത്സരിച്ചു.അതിലേക്കു എന്നെയും വലിച്ചിഴച്ചു കൊണ്ടുപോയി..ആ വഴിയിലേക്ക് പോകാതിരിക്കുവാനും കഴിഞ്ഞില്ല.പക്ഷെ കുറെ ദൂരംതാണ്ടിയപ്പോഴാണ് അപകടം മനസ്സിലാക്കിയത് .
വാടകവീട് എന്നത് സ്ത്രീ സമാജത്തിൽ ചർച്ചകൾ ആയപ്പോൾ ഭാര്യക്ക് അവിടെ ചെറുതായത് പോലെ ..മറ്റു മഹിളകളുടെ വാക്കുകളെററ് ഭാര്യക്ക് നൊന്തു ..സ്വന്തമായി ഈ നഗരത്തിൽ വീടുണ്ടാകുന്നതാണ് അവിടുത്തെ സ്റ്റാറ്റസ് സിംബൽ എന്നതും വലിയ വിഷയമായി .അങ്ങിനെയാണ് കഷ്ട്ടപെട്ടാനെങ്കിലും നഗരത്തിലെ പോഷ് ഏരിയയിൽ തന്നെ ഫ്ലാറ്റ് തരപ്പെടുത്തിയത്.തുടക്കത്തിൽ കൊടുക്കുവാൻ വേണ്ട ഭാരിച്ച തുക അവളുടെ അച്ഛൻ വാഗ്ദാനം ചെയ്തതിനാൽ പെട്ടെന്ന് ഇറങ്ങി പുറപ്പെട്ടതാണ്.പക്ഷെ ഫ്ലാറ്റ് നിറക്കുവാൻ വേണ്ട സാധനങ്ങൾ വാങ്ങുവാൻ ഞാൻ ഒത്തിരി പണിപ്പെട്ടു.മാസാമാസം അടവിന് വലിയ ഒരു സംഖ്യ വേണ്ടി വന്നു എങ്കിലും അതെന്നെ ആദ്യം വിഷമിപ്പിച്ചില്ല . കാരണം ഭാര്യ വളരെ സന്തോഷവതിയായിരുന്നു .അവൾക്കു അവരുടെ സമാജത്തിൽ തലയെടുപ്പുണ്ടായി .അത് കൊണ്ട് മറ്റു ചിന്തകൾക്ക് എന്നിൽ സ്ഥാനമുണ്ടായില്ല.
ഈ ഫ്ലാറ്റിൽ നമുക്ക് മാത്രമാണ് സ്വന്തമായി വാഹനമില്ലാത്തത് എന്ന കുട്ടികളുടെ കൂട്ടുകാരുടെ കണ്ടുപിടിത്തം വാഹനം വാങ്ങുന്നതിലെക്കുംനയിച്ചു .അതും സാധാരണ വണ്ടികൾ ഒന്നും വേണ്ടായിരുന്നു ... പുതുതായി ഇറങ്ങിയ എസ് .യു .വി തന്നെ വേണമായിരുന്നു അവര്ക്ക് കൂട്ടുകാർക്കിടയിൽ ഗമ കാട്ടുവാൻ..ധാരാളിത്തത്തിലേക്ക് കൂപ്പു കുത്തിയ ഞാനും അതിനെഎതിർത്തില്ല.വരവിലധികം ചിലവുണ്ടാകുകയായിരുന്നു.
മാസാമാസം ഇതിൻറെയൊക്കെ ഇ .എം .ഐ എങ്ങിനെ ആണ് അടച്ചു തീര്ക്കുന്നത് എന്ന് അവർ ആരും അന്വേഷിച്ചില്ല.കടം വാങ്ങിയ പണം കൊടുത്ത് തീര്ക്കുന്നതിനെ കുറിച്ചും ..പക്ഷെ ഒരാൾ മാത്രം അത് മരന്നതെയില്ല..പലിശകാരാൻ മാർവാഡി അത് മാസാമാസം ഓർമിപ്പിച്ചു പലിശ കൃത്യമായി വാങ്ങികൊണ്ടുപോയിരുന്നു.കൊടുത്ത മുതൽ തിരികെ വരുവാൻ കുറച്ചു വിഷമമാണ് എന്ന് മനസ്സിലാക്കിയ മാർവാഡി മുതലിന്റെ ഒരുഭാഗത്തിനു ഒരു മാസം അവധി തന്നപ്പോൾ വലിയൊരു ചുഴിയിൽ പെട്ടുപോയി.അങ്ങിനെയാണ് സർക്കാർ മുതലിൽ കൈ വെച്ചത്....പക്ഷെ അത് പിടിക്കപെട്ടു .അതും ഒന്നര വർഷം കഴിഞ്ഞ് ...അന്വേഷണം ഒക്കെ പൂർത്തിയായ സ്ഥിതിക്ക് അടുത്ത ആഴ്ച മിക്കവാറും സസ്പെൻഷൻ ഉണ്ടാകും...ചിലപ്പോൽ ....വേണ്ട ഓർക്കേണ്ട ..
സർക്കാർ ജോലി കൊണ്ട് മാത്രം ഇവിടെ ജീവിതം നടക്കില്ല എന്ന കൂട്ടുകാരുടെ ഉപദേശം കിട്ടിയപ്പോൾ അവരുടെ ഒപ്പം ബിസിനസ്സിനു ഇറങ്ങി.നാട്ടിൽ നല്ല രീതിയിൽ കൃഷി നടന്നിരുന്ന സ്വത്തുക്കൾ അതിനു വേണ്ടി വിറ്റു .പലരുടെയും എതിർപ്പുകൾ ചെവിയിൽ കയറിയതുമില്ല .വേറൊരു വരുമാനം നിയമ വിരുദ്ധമായതിനാൽ ഞാൻ സൈലന്റ് പാർട്ണർ ആയിരുന്നു .പക്ഷെ അവസാനം അവർ എന്നെ സൈലെന്റ് ആക്കി കളഞ്ഞു .വലിയൊരു സംഖ്യ അങ്ങിനെയും പോയികിട്ടി...നാട്ടിലെ സ്വത്തും .
മാർവാഡി വലിയൊരു സംഖ്യ വാങ്ങി കൊണ്ട് പോയപ്പോൾ മാസങ്ങളായി ഇ .എം .ഐ മുടങ്ങി.അതോടെ കാറും വീടും ബാങ്ക് നോട്ടമിട്ടു.അതും ഉടനെ അവർ കൊണ്ടുപോകും.അതുവരെ ഒന്നും കാത്തിരിക്കുവാൻ വയ്യ ...മറ്റുള്ളവരുടെ മുന്നിൽ തൊലിയുരിഞ്ഞു നില്ക്കാൻ വയ്യ ....
ഓ ..അതൊരിക്കൽ ഉണ്ടായിട്ടുണ്ട് അതോടെ ആണല്ലോ ഭാര്യയും മക്കളും വീട് വിട്ടു പോയത് .ആരും വീട്ടിലില്ലാത്ത സമയത്താണ് അപ്പുറത്തെ ഫ്ലാറ്റിലെ ഹിന്ദികാരി ഭാര്യയെ അന്വേഷിച്ചു എന്റെ ഫ്ലാറ്റിലേക്ക് വന്നത് ..ഭാര്യ ഇല്ലെന്നു പറഞ്ഞിട്ടും അവർ അകത്തേക്ക് കയറി.ഭാര്യയെ പോലെ ഹിന്ദി അത്ര അറിയാത്തതുകൊണ്ട് അവരുടെ വരവിന്റെ ലക്‌ഷ്യം പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല..അവരുടെ ഉദ്യേശ്യം പിടികിട്ടിയപ്പോൾ സഹകരിക്കാതിരിക്കുവാനും കഴിഞ്ഞില്ല.ഞാൻ അത്രക്ക് "പോങ്ങൻ " ആണെന്ന് അവർ വിചാരിച്ചാലോ .. അത് കണ്ടു കൊണ്ടായിരുന്നു ഭാര്യയുടെ വരവ് ...അതോടെ അതിനൊരു തീരുമാനമായി.മക്കളെയും വിളിച്ചുകൊണ്ടു അവൾ ഇറങ്ങി പോയി.
ഇത്രയുമാണ് മരണത്തിനു മുൻപ് എനിക്ക് പറയുവാനുള്ളത് .ആത്മഹത്യ ചെയ്യുമ്പോൾ പലരും ചെയ്യുന്നതുപോലെ സകലരെയും കുറ്റം പറഞ്ഞു സ്വയം ന്യായീകരിക്കുക .അത്രയെ ഞാനും ചെയ്യുന്നുള്ളൂ ..എന്റെ മരണം നിഗൂഡമാകരുതെന്നു എനിക്ക് തോന്നി .അത് കൊണ്ടാണ് ഇത്രയും പറഞ്ഞത് ...സോറി ഫോർ ദി ആത്മഹത്യ.
കഥ :പ്രമോദ് കുമാർ .കെ.പി
ചിത്രങ്ങൾ : ആർട്ട് ഇൻ ദി വേൾഡ് (ഫേസ് ബുക്ക് ഗ്രൂപ്പ് )

ആത്മഹത്യ കുറിപ്പിന് എല്ലാ കാലത്തും വര്‍ത്തമാനക്കാലത്തിന്റെ പ്രതിബിംബമായിരിക്കുമല്ലെ .
ReplyDeleteഇന്നത്തെ കുറെയേറെ ആത്മഹത്യകള്‍ ഉണ്ടാകുന്നത് സ്വയം വരുത്തിവെക്കുന്ന അപകടങ്ങളില്‍ നിന്നും തന്നെയാണ്.വര്‍ത്തമാനകാലത്തില്‍ നമ്മള്‍ പെട്ട് പോകുന്ന കുരുക്കുകള്‍ കൊണ്ട് തന്നെ
Deleteഒരു നോര്‍മ്മല്‍ രീതിയിലുള്ള പറച്ചില്‍
ReplyDeleteഅത് കൊണ്ട് തന്നെ ഹൃദ്യവും
വളരെ സിമ്പിള്‍ ആയി കഥപരയുവാനാണ് എനിക്ക് ഇഷ്ടം .വായിക്കുവാനും ലളിതമായിരിക്ക്നം എനിക്ക് .അത് എഴുത്തില്‍ വന്നു പോയതായിരിക്കാം .നന്ദി
ReplyDeleteആത്മഹത്യകള്‍ പെരുകുന്നുണ്ട് എന്തായാലും!
ReplyDeleteകഥ കാര്യം പറയുന്നു
പെരുകുന്ന ആത്മഹത്യക്ക് കാരണം വലിയൊരു ശതമാനവും കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ്.അല്ലെ ?
Deleteഅവനവന്‍റെ സുഖംമാത്രം ലക്ഷ്യമാക്കി അണുകുടുംബങ്ങളായി, അന്യനെ അനുകരിക്കാനുള്ള വെപ്രാളത്തില്‍ വേണ്ടതും,വേണ്ടാത്തതും വാങ്ങികൂട്ടി,കടംകൊണ്ടും,മാനക്കേടുകൊണ്ടും വീര്‍പ്പുമുട്ടി ഒടുവില്‍ ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്ന സമകാലീന ചിത്രം ഹൃദയസ്പര്‍ശിയായി പകര്‍ത്തിയിരിക്കുന്നു......
ReplyDeleteആശംസകള്‍
നമ്മുടെ അത്യാഗ്രഹങ്ങള്‍ തന്നെയാണ് ഒരു പരിധി വരെ നമ്മെ സ്വയം ഇല്ലാതാക്കുന്നത്...മുന്‍പ് ഉള്ള കൂട്ട് കുടുംബങ്ങളില്‍ നമ്മളുടെ ആവലാധികള്‍ ഒരു പരിധിവരെ മറ്റുള്ളവര്‍ ഇല്ലാതാക്കിയിരുന്നു ..പക്ഷെ ഇന്ന് നമ്മള്‍ കുടുംബത്തില്‍ നിന്നുംകൂട്ടുകാരില്‍ നിന്നും അകലുമ്പോള്‍ സ്വയം ഒറ്റപെടുന്നത് നമ്മള്‍ തന്നെ ....നമ്മുടെ ജീവിതവും
Deleteആത്മഹത്യ പ്രവണത മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ ഏറുന്നുണ്ട്..
ReplyDeleteസത്യം ....മാനസിക സമ്മര്‍ദം ഇന്ന് കുട്ടികളെ കൂടി മാറ്റി മരിക്കുന്നു
Deleteഇത്കഥയോ കാര്യമോ?
ReplyDeleteകാര്യമുള്ള കഥ
Deleteആരംഭത്തിലെ ഇലക്ഷനും അവസാനത്തെ ആത്മഹത്യയും രണ്ടു മൂന്നു കഥാപാത്രങ്ങളെയും ഒഴിച്ചു നിർത്തിയാൽ കഥ, 'തലയണമന്ത്രം' എന്ന സിനിമയെ ഓർമ്മിപ്പിച്ചു.
ReplyDeleteഅക്ഷരത്തെറ്റുകൾ ഒരുപാടുണ്ട്.
പലരും പറഞ്ഞത് തന്നെ....പക്ഷെ ഇന്നത്തെ കാലത്ത് ഒരു ഒര്മാപെടുത്തല്‍ ആവശ്യമാണെന്ന് തോന്നി.ഇപ്പോള്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ ചില വാക്കുകള്‍ കറക്റ്റ് ആയിട്ട് വരുനില്ല.കൂട്ടക്ഷരങ്ങള്‍ പ്രതേകിച്ചും ....അത് കൊണ്ട് അങ്ങിനെ തന്നെ വിട്ടു കളയുന്നു.എന്തെങ്കിലും പോംവഴി ഉണ്ടെങ്കില്‍ പറഞ്ഞുതരിക
Delete