ക്രിക്കറ്റ് എന്നും ഹരമായിരുന്നു.1983 ല്‍ കപില്‍ ദേവിന്റെ ഇന്ത്യ എല്ലാവരെയും കടത്തി വെട്ടി കറുത്തകുതിരകള്‍ ആയി ലോകകപ്പ് വാങ്ങിയപ്പോള്‍ തുടങ്ങിയ ഇഷ്ടം.അന്ന് ടി.വി ഒന്നും വീട്ടിലോ അയല്പക്കത്തോ ഉണ്ടായിരുനില്ല.പത്രങ്ങളില്‍ കൂടി വിവരങ്ങള്‍ അറിയും ..ഇംഗ്ലീഷ് മനസ്സിലാക്കുവാനുള്ള പ്രായം ആകാത്തത് കൊണ്ട് കമന്ററി കേട്ടിട്ടും കാര്യം ഉണ്ടായില്ല.അങ്ങിനെ മനസ്സില്‍ കപില്‍ദേവ് വീരപുരുഷന്‍ ആയി.
വര്‍ഷങ്ങള്‍ കഴിഞ്ഞു...ഇന്ത്യയില്‍ ടിവി ക്രിക്കറ്റ് വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.ആവേശം കൊണ്ട് ടിവിയില്‍ വരുന്ന കളികള്‍ ഒന്നും വിടാതെ കണ്ടു തുടങ്ങി.അങ്ങിനെ കുറെ വീര പുരുഷന്മാര്‍ മനസ്സില്‍ ഇടം പിടിച്ചു. രവിശാസ്ത്രി,ശ്രീകാന്ത് ,മനീന്ദര്‍ അസ്സര്‍ ,സിദ്ധു ,ടെണ്ടുല്‍ക്കര്‍ ,കാംബ്ലി,അജയ് ജടെജ,ഗംഗുലി ,ദ്രാവിഡ്,ലക്ഷ്മണ്‍,കുംബ്ലെ തുടങ്ങി സെവാഗ് എത്തിയപ്പോള്‍ കളിയോടുള്ള കമ്പം കുറഞ്ഞു വന്നു...
സെവാഗ് കഴിഞ്ഞു പിന്നെ ഒരു താരത്തെ ഇഷ്ടപെടാന്‍ കഴിഞ്ഞില്ല.ധോണിയും റായ്നയും കൊഹിളിയും ഒക്കെ നിറഞ്ഞു കളിച്ചിട്ടും ആരോടും ഒരു ഇഷ്ടം തോന്നിയില്ല.സെവാഗ് എന്ന കളിക്കാരന്‍ അത്രക്ക് മനസ്സില്‍ നിറഞ്ഞിരുന്നു.ഇന്ത്യയില്‍ വ്യക്തിഗത സ്കോര്‍ ടെസ്റ്റിലും ഏകദിനത്തിലും സെവാഗ് സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ ഇഷ്ടം കൂടി.അത് കൊണ്ട് തന്നെ ഐ.പി.എല്‍ മത്സരത്തില്‍ സെവാഗിന്റെ ഡല്‍ഹി ഇഷ്ട ടീം ആയി.
മുന്‍പ് സെവാഗ് ഇല്ലാത്ത ഇന്ത്യന്‍ ടീം ഉണ്ടാകുമായിരുനില്ല.ധോണി വന്നതില്‍ പിന്നെ ഇടയ്ക്കിടയ്ക്ക് സെവാഗ് സൈഡ് ബെഞ്ചില്‍ ഇരിക്കാന്‍ തുടങ്ങി.സീനിയര്‍ കളിക്കാരായ ദ്രാവിഡ്,കുംബ്ലെ,ഹര്‍ഭജന്‍,സച്ചിന്‍,ലക്ഷ്മണ്‍,യുവരാജ്,സഹീര്‍ എന്നിവരെ വെറുപ്പിച്ച ധോനിക്ക് സീനിയര്‍ കളിക്കാര്‍ എന്നും തലവേദന ആയിരുന്നു.കളിയുടെ മികവിനനുസരിച്ചു ടീം ഉണ്ടാക്കാന്‍ ധോനിക്ക് സിലക്ഷന്‍ കമ്മിറ്റി പൂര്‍ണ സ്വാതന്ത്രം നല്‍കിയപ്പോള്‍ പലരെയും തഴയാന്‍ ധോണി ധീരത കാണിച്ചു.സ്വന്തം ഇഷ്ടകാരെകൊണ്ട് പ്രതേകിച്ചു ചെന്നൈ ടീംകാരെ പരിഗണിച്ചു കൊണ്ട് ഇന്ത്യന്‍ ടീം ഉണ്ടാക്കി.പലതിലും വിജയം കണ്ടു.ധോണി എന്ന നായകന്‍ അംഗീകരിക്കപെട്ടു..അത് ഇന്നും തുടരുന്നു.അത് എത്രകാലം തുടരുന്നുവോ അത്രയും കാലം ധോനിക്ക് ഇനി ഇന്ത്യയെ നയിക്കാം.ആരും തടസ്സം നില്‍ക്കില്ല.ധോണിയെ തള്ളി പറഞ്ഞ മഹാന്മാര്‍ ഇന്ന് ധോണിയുടെ പിറകില്‍ മൊഴിമാറ്റി നില്‍ക്കുന്നു.
ഐ പി എല്‍ തുടങ്ങിയത് മുതല്‍ പലപ്പോഴും നേരിയ വ്യത്യാസത്തില്‍ ഡല്‍ഹി പുറത്തു പോകുന്നത് കണ്ടു .അടുത്ത വര്ഷം വരും എന്ന് ആശ്വസിച്ചു.പക്ഷെ ഇത്തവണ ഡല്‍ഹിയുടെ കളി കണ്ടപ്പോള്‍ അവര്‍ വേഗം തന്നെ പുറത്തേക്ക് പോയപ്പോള്‍ സെവാഗ് എന്ന ഇഷ്ടം നിലത്ത് വീണുടഞ്ഞു...എന്തിനു കളി കാണുന്നത് തന്നെ നിര്‍ത്തി...ഇന്ത്യയിലെ എല്ലാ ഫോര്‍മാറ്റ് മത്സരങ്ങളില്‍ നിന്നും ടീമില്‍ നിന്നും പുറത്തായ സെവാഗിന് ഇനി ഒരു തിരിച്ചുവരവ് അസാധ്യം എന്ന് മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അതിനെ ഒക്കെ കൂസാതെ നടന്ന സെവാഗ് ഐ പി എല്‍ മത്സരങ്ങളില്‍ തന്റെ കഴിവ് കാട്ടി അവരുടെ വായ അടപ്പിക്കുമെന്നു കരുതിയതാണ്.പക്ഷെ ഒരു കളിയില്‍ നന്നായത് ഒഴിച്ചാല്‍ പിന്നെ തീര്‍ത്തും നിരാശയാണ് തന്നത്.പലപ്പോഴും വിക്കെറ്റ് കളഞ്ഞു കുളിക്കുകയാണ്.
അങ്ങിനെ ക്രിക്കെറ്റിനോട് തന്നെ ഒരു തരം വിരക്തി വന്നു തുടങ്ങി.മറ്റു ടീമുകള്‍ നന്നായി കളിച്ചു രസം തരുന്നു എങ്കിലും ഡല്‍ഹി പോയതോടെ എല്ലാം വിട്ടു.ഡല്‍ഹി തെരുവുകളില്‍ സ്ത്രീകളോട് ചെയ്യുന്നതുപോലെയാണ് ഐ പി എല്‍ മത്സരങ്ങളില്‍ മറ്റു ടീമുകള്‍ ഡല്‍ഹിയെ മാനഭംഗം ചെയ്യുന്ന്ത്.എല്ലാ ടീമുകളും നല്ല നിലയില്‍ തന്നെയാണ് ഡല്‍ഹി ചെകുത്താന്‍മാരെ തോല്‍പ്പിച്ചു വിടുന്നത്.അവര്‍ക്ക് ഇന്ന് മാനം പോലും ഇല്ല രക്ഷിക്കാന്‍ ....അത്രക്ക് നിലംപരിശാക്കിയിരിക്കുന്നു അവരെ മറ്റുള്ളവര്‍..ഇനി ബാക്കി മത്സരങ്ങള്‍ ഒരു ചടങ്ങ് പോലെ കളിച്ചു തീര്‍ക്കാന്‍ മാത്രം ഒരു ടീം ....അതുമാത്രമാണ് ഇന്ന് ഡല്‍ഹി ചെകുത്താന്മാര്‍
വാല്‍കഷ്ണം :കുറച്ച്കാലമായി ഒരു ടീമിലും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മില്‍ നല്ല ഒരു കൂട്ടുകെട്ട് ഉണ്ടാകാറില്ലത്രേ.അപ്പോള്‍ അടുത്ത് തന്നെ ഒരു ധോണി -കൊഹിളി അങ്കം പ്രതീക്ഷിക്കാം.കാരണം അതിനു മുന്‍പുണ്ടായിരുന്ന സെവാഗ്,സച്ചിന്‍,ഗംഭീര്‍ എന്നിവരുടെ അനുഭവം നമ്മുടെ മുന്‍പില്‍ ഉണ്ട്

No comments:
Post a Comment