ഇപ്പോള്‍ വേനല്‍ അവധി കാലം.ഇവിടെ ഫ്ലാറ്റുകളില്‍ വീര്‍പ്പു മുട്ടുന്ന ബാല്യങ്ങള്‍.അത് കൊണ്ട് തന്നെ മോന് അവധികാലത്ത് നാട്ടില്‍ പോകണം.മിനിമം മൂന്നു ദിവസം കിട്ടിയാല്‍ അവനു നാട്ടില്‍ പോയിരിക്കണം.അവനു അവിടെയാണ് കൂട്ടുകാര്‍ കൂടുതല്‍ ഉള്ളത്.ഇവിടെ നാലോ അഞ്ചോ പേര്‍ മാത്രം.പിന്നെ ഉള്ള കൂട്ടുകാരന്‍ ടി,വി ,സൈക്കിള്‍ , കംബ്യുറ്റര്‍ ഗയിം എന്നിവ ആണ് ..അതിനോട് ഒക്കെ എത്ര സമയം കൂട്ട് കൂടുവാന്‍ പറ്റും.അത് കൊണ്ട് അവന്‍ മുങ്ങും ഇവിടുന്നു ...ആദ്യകാലത്ത് അവന്‍ അനുഭവിച്ച ഒറ്റപെടലില്‍ നിന്നും ഏകാന്തതയില്‍ നിന്നുമുള്ള മോചനത്തിനുവേണ്ടി ....അതു നമുക്കും സ്വീകാര്യമായിരുന്നു..കുട്ടികള്‍ കളിക്കണം.കളിച്ചു വളരണം.
പക്ഷെ ഇന്ന് ...എത്ര കുട്ടികള്‍ കളിക്കുന്നുണ്ട് ..ചുരുക്കം ചിലര്‍ മാത്രം.ഇന്ന് കുട്ടികളെ പുസ്തകപുഴു ആക്കി വലിയ നിലയില്‍ എത്തിക്കുവാന്‍ മാതാപിതാക്കള്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് നഷ്ട്ടപെടുന്നത് അവരുടെ ബാല്യം ആണ്.ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയാവുന്ന അവരുടെ കുറെ വര്‍ഷങ്ങള്‍..ഇന്ന് കാലത്ത് എട്ടു മണിക്കുള്ളില്‍ കുട്ടി സ്കൂളില്‍ പോകും നാല് നാലരക്ക് തിരിച്ചു വരും ..പിന്നെ അവനു ട്യുഷന്‍ ...അത് കഴിഞ്ഞു ഹോം വര്‍ക്ക് ..പിന്നെ അന്നത്തെ പഠിത്തം ..പിന്നെ അവനു എവിടെ ഉണ്ട് സമയം കളിക്കാന്‍ ?ഇത് ശനി വരെ തുടരും ..ഉള്ള ഞായര്‍ സ്കൂളില്‍ നിന്നും പൂര്‍ത്തിയാക്കാന്‍ എന്തെങ്കിലും പ്രൊജക്റ്റ് കൊടുത്തിട്ടുണ്ടാവും ..അന്ന് അതിന്റെ പിന്നാലെയും പോകും.. മൊത്തത്തില്‍ അവന്‍ ഒരു പഠിത്തത്തിന്റെ ലോകത്ത് മാത്രം ജീവിക്കുന്നു.ബാക്കി സമയം ഉണ്ടെങ്കില്‍ അവന്‍ പോകുന്നത് കാര്‍ട്ടൂന്‍ ,സിനിമ ചാനലുകള്‍ക്ക് പിന്നാലെ ..പത്രം വായനയോ മറ്റു കഥാപുസ്തക വായനയോ ഒന്നുമില്ല ...എന്തിനു ന്യൂസ് ചാനലുകള്‍ കാണുക കൂടിയില്ല ..അത് കൊണ്ട് തന്നെ അവനു ലോകവിവരം ഇല്ല ഉള്ളത് പുസ്തക വിവരം മാത്രം.അതും മനസ്സിലാക്കി പഠിക്കുകയല്ല ..പരീക്ഷക്ക് പാസ് ആകുവാന്‍ വേണ്ടി മാത്രം.
ഇതൊക്കെ കൊണ്ട് തന്നെ അവന്‍ നല്ല ഒരു പൌരന്‍ ആകുനില്ല നമ്മള്‍ ആക്കുന്നുമില്ല. ചുറ്റും ഉള്ളവരെ കുറിച്ച് അവനു പിടിയില്ല അല്ലെങ്കില്‍ അറിയില്ല .വേദന എന്തെന്നോ പ്രാരാബ്ദം എന്തെന്നോ അവനു നമ്മള്‍ മനസ്സിലാക്കി കൊടുക്കുനില്ല ..മറ്റുള്ളവരോട് എങ്ങിനെ പെരുമാറണം എന്ന് പോലും അറിയാത്ത കുട്ടികള്‍ ധാരാളം.അത് കൊണ്ട് തന്നെ അന്യരുടെ വേദനകള്‍ ആകുലതകള്‍ ഒന്നും അവനറിയുന്നില്ല. അവരെ നമ്മള്‍ സ്വാര്‍ത്ഥ ചിന്താഗതികാരായി വളര്‍ത്തുന്നു.ഇന്നിപ്പോള്‍ ഒന്നും പരസ്പരം പങ്കു വെക്കലില്ല ..എല്ലാം എന്റേത് ....അങ്ങിനെ ഞങ്ങള്‍ എന്നതു ഞാന്‍ എന്നതിലേക്ക് ഒതുങ്ങുന്നു.നമ്മുടെ ഫ്ലാറ്റില്‍ ക്രികെറ്റ് കളിക്കുന്ന കുട്ടികള്‍ക്ക് എല്ലാവര്ക്കും സ്വന്തം ബാറ്റും ബോളും.അവരുടെ ബാറ്റ് അവനവന്‍ ഉപയോഗിക്കുന്നു,മറ്റൊരാള്‍ക്ക് കൊടുക്കില്ല.ബോള്‍ ഒരു ദിവസം ഒരാളുടെത് ..അത് മാറി മറിഞ്ഞു വരും ..അത്ര ഇടുങ്ങിയ ചിന്താഗതികാരായി മാറിപോകുന്ന സമൂഹം.
ഇപ്പോഴത്തെ ന്യുക്ളിയര്‍ കുടുംബങ്ങള്‍ തന്നെ ഇതിനൊക്കെ ഒരു കാരണം.കുട്ടികളെ താലോചിച്ചു വഷളാക്കികൊണ്ടിരിക്കുന്നു നമ്മള്‍.അവന്‍ പറയുന്നത് മുഴുവന്‍ വാങ്ങി കൊടുക്കും.വാങ്ങി കൊടുത്തില്ലെങ്കില്‍ അവന്‍ അവന്റെ സ്വഭാവം പുറത്തെടുക്കും.ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അഴിഞ്ഞാടുന്നു.കുട്ടികളുടെ ഒളിച്ചോട്ടം വീട്ടില്‍ നിന്നും ജീവിതത്തില്‍ നിന്നും ..അതൊക്കെ ഒഴിവാക്കാന്‍ നമ്മള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നു ..പാടില്ലാത്തതിനുപോലും...
ഇപ്പോഴത്തെ നമ്മുടെ പഠന രീതി വല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.ഇപ്പോള്‍ സ്കൂളില്‍ കളിയുടെ സമയം പോലും വെട്ടി കുറച്ചിരിക്കുന്നു.പഠനത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്നു.നമ്മള്‍ ആരും പരാതി പറയുക ഇല്ല കാരണം നമ്മള്‍ക്കും വേണ്ടത് അതാണ് ..പഠിക്കുക അവനെ പഠിപ്പിച്ചു പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കുക.അവനെ നമ്മള്‍ വലിയവനാക്കി എന്ന് സമൂഹത്തിനു കാണിച്ചു കൊടുത്ത് നമുക്ക് കൈ കഴുകാം.സ്കൂളിന് വേണ്ടതും കൂടുതല്‍പേരെ റാങ്ക്കാരാക്കിയ പേരും പ്രശസ്തിയും...നമുടെ ഗവര്‍മെന്റ് സ്കൂള്‍ വിദ്യാഭാസ സംവിധാനത്തോട് എന്ന് നമ്മള്‍ മുഖം തിരിച്ചുവോ അന്ന് കയറികൂടിയ ചില ബിസിനെസ്സ്കാരാണ് ഇന്ന് പഠനത്തെ ഈ നിലയിലെത്തിച്ചത്.അത് ഇനി തുടര്‍ന്ന് കൊണ്ടേയിരിക്കും ..കാരണം അവര്‍ ഇന്ന് പ്രബലര്‍ ആണ് എല്ലാം കൊണ്ടും ..അവരെ എതിര്‍ക്കുവാണോ ഒഴിവാക്കുവാണോ പറ്റാത്തവിധം അവര്‍ വേര് ബലപ്പെടുത്തികഴിഞ്ഞു .പൊതു ധാരയിലും രാഷ്ട്രീയത്തിലും ...ഇനി പിഴുതു മാറ്റുക എളുപ്പമല്ല.
നമ്മുടെ ബാല്യം എത്ര മനോഹരമായിരുന്നു ..നിറയെ കൂട്ടുകാര്‍ ..വീടിനു ചുറ്റുമുള്ള കുട്ടികള്‍ ഒക്കെ എവിടെയെങ്കിലും ഒത്തുകൂടും ..പിന്നെ കളികള്‍ തുടങ്ങുകയായി.കൊച്ചു കുട്ടികള്‍ക്ക് അവര്‍ക്ക് പറ്റിയ കളികള്‍ ..പ്രായത്തിനനുസരിച്ച് കളികളുടെ രൂപവും ഭാവവും മാറി മാറി വരും . അങ്ങിനെ സ്കൂള്‍ അടച്ചാല്‍ കളികളുടെ അനവധി അവസരങ്ങള്‍ ..മടല്‍ കൊണ്ട് ബാറ്റും കടലാസുകൊണ്ട് ബോളും .....അങ്ങിനെ എത്ര എത്ര ക്രിയെഷനുകള്‍ ....ഇന്ന് ഒരു കുട്ടിക്കും എന്തെങ്കിലും ഉണ്ടാക്കുവാന്‍ ചിന്തിച്ചു സമയം കളയണ്ട ..അവനെ മനസ്സിലുള്ളത് വാങ്ങാന്‍ കിട്ടും.
കുസൃതികള്‍ ,കളികള്‍ ,പങ്കു വെക്കലുകള്‍ പിണക്കങ്ങള്‍ ...ഭക്ഷണം കഴിക്കുന്ന സമയം ഒഴിച്ച് പല കൂട്ടുകാരും പല കളികളുമായി പകല്‍ മുഴുവന്‍ ആടി തിമിര്‍ക്കും ..എത്ര ക്ഷീണം വന്നാലും ഓടി പോയി കുറച്ചു വെള്ളം കുടിച്ചു പിന്നെയും കളി തുടരും ..ആകെ ഈ കാലത്ത് തടസ്സപെടുത്തുന്നത് അസുഖങ്ങള്‍ മാത്രം.ചൂട് കാലത്ത് മാത്രം പലരെയും പിടികൂടുന്ന പല അസുഖങ്ങള്‍ ...ചിലവ രണ്ടു ദിവസം കൊണ്ട് പോകും ..ചിക്കന്‍ പോക്സ് പോലുള്ളത് പിടിപെട്ടാല്‍ മാസങ്ങള്‍ നീളും അവനു വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ ...ആ അവധി കാലം അവനു ഭയങ്കര നഷ്ടവും ആകും..വേദനിപ്പിക്കുന്ന വലിയൊരു നഷ്ട്ടം .എങ്കിലും അവനു പ്രതീക്ഷയുടെ ഒരു അടുത്ത വര്ഷം ഉണ്ട് .
അതൊക്കെ ഇനി ഓര്‍ത്തിരിക്കാം ..അത്ര തന്നെ ..ലോകത്തിന്റെ ഈ ഓട്ടത്തിനിടയില്‍ നമുക്കും ഒന്നിച്ചു പോകണ്ടേ ..അത് കൊണ്ട് തന്നെ ചെയ്യുന്നതൊക്കെ കുട്ടിക്കും സമൂഹത്തിനും ദോഷം ആണെന്ന് മനസ്സിലാക്കികൊണ്ട് നമ്മളും കൂട്ടത്തില്‍ ഓടുന്നു ....പരാജയപെടാതിരിക്കാന്‍ വേണ്ടി മാത്രം ..
വാല്‍കഷ്ണം :ഇതൊക്കെ എഴുതിയത് കൊണ്ട് ഞാന്‍ ഈ കാര്യത്തില്‍ മാന്യന്‍ ആണെന്ന് വിചാരിക്കരുത് ...ഈ കൂട്ടയോട്ടത്തില്‍ എനിക്കും പങ്കെടുക്കേണ്ടി വരും ..എന്നെ അച്ഛന്‍ തോല്‍പ്പിച്ചു എന്ന മകന്റെ പരാതി ഒഴിവാക്കുവാന്‍ ...അതാണല്ലോ നമ്മുടെ ലോകം നമുക്ക് കാണിച്ചു തരുന്നത്.

No comments:
Post a Comment