ഇന്ന് കാലത്ത് രാഘവന്‍ ഡോക്ടര്‍ മരിച്ചു .പ്രായത്തിന്റെ അവശതകള്‍ ഉണ്ടായിരുന്നു അല്ലാതെ മറ്റു രോഗങ്ങള്‍ ഒന്നും ഉണ്ടായിരുനില്ല ,അല്ലെങ്കിലും ഡോക്ടര്‍മാര്‍ക്ക് അസുഖം വരുമോ ?വലിയൊരു ജനാവലി ആയിരുന്നു ഡോക്ടറുടെ വീട്ടില്‍ എത്തിയിരുന്നത്.അതും സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവര്‍.ഒരു കാലത്ത് നമ്മളുടെ നാടിന്റെ ഡോക്ടര്‍ ആയിരുന്നു . പലരുടെയും അത്താണിയും ആയിരുന്നു. നാട്ട്കാരുടെ ആരോഗ്യ കാര്യങ്ങളില്‍ മാത്രമല്ല അവരുടെ സന്തോഷവും സങ്കടങ്ങളും ഡോക്ടര്‍ ഒപ്പം പങ്കുവെച്ചിരുന്നു . ചെറുപ്പകാലത്തു നമ്മള്‍ കണ്ട ഏക ഡോക്ടറും അദ്ദേഹമായിരുന്നു.ഒരു ഡോക്ടര്‍ എന്നതിനുപരി രോഗികള്‍ക്ക് ഒരു സുഹൃത്തോ സഹോദരനോ മകനോ അച്ഛനോ ഒക്കെ ആയിരുന്നു ഡോക്ടര്‍.ഡോക്ടറെ പോലെയല്ല രോഗികളോട് സംസാരിച്ചു കൊണ്ടിരിക്കുക.ഒരു വേണ്ടപെട്ട ആള്‍ സംസാരിക്കുന്നതുപോലെ ..അത് കേള്‍ക്കുമ്പോള്‍ തന്നെ അസുഖം പകുതി പോകും എന്ന് പലരും പറയുമായിരുന്നു.പനിപിടിച്ചാല്‍ അതിനെ പൂര്‍ണമായും പുറത്തു കൊണ്ട് വന്നു സുഖപെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചികില്സാരീതി . പനി മാത്രം അല്ല ഏതു രോഗവും ...ജലദോക്ഷത്തിനു ഇനിയും മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്ന സത്യം അദ്ദേഹം എല്ലാവരോടും തുറന്നു പറയും . പിന്നെ ഞാന്‍ തരുന്നത് അതിന്റെ കാഠിന്യം കുറക്കാനുള്ളതു മാത്രം എന്നും . പിന്നെ ഹാസ്യ രൂപേണ ഉപദേശിക്കും
"ജലദോഷം ചില്സിച്ചാല്‍ ഏഴ് ദിവസം കൊണ്ട് മാറും ചികിത്സിച്ചില്ലെങ്കില്‍ ഒരാഴ്ച കൊണ്ടും ".
അങ്ങിനെ ഡോക്ടര്‍ നമ്മുടെ നാടിന്റെ സ്വന്തം ഡോക്ടര്‍ ആയി സേവനം അനുഷ്ട്ടിച്ചു കൊണ്ടിരുന്നു .. വീട്ടില്‍ വെച്ചായിരുന്നു ചികിത്സ .സമയം ഒന്നുമില്ല .എപ്പോള്‍ വേണം എങ്കിലും കയറി ചെല്ലാം . ഫീസും തുച്ചം .. വളരെ കഷ്ട്ടപെടുന്ന ചിലരുടെ അടുക്കല്‍ നിന്നും ഫീസ് വാങ്ങുകയുമില്ല .
കാലം കടന്നു പോയി .. ഇടവഴികള്‍ റോഡുകള്‍ ആയി . അയല്‍ക്കാരുടെ അതിരുകള്‍ തമ്മിലുള്ള അകലം കുറഞ്ഞു വന്നു .ചില എല്‍ പി സ്കൂളുകള്‍ യു പി യായും പിന്നെ ഹൈസ്കൂലുകള്‍ ആയും മാറി. ദാമുവേട്ടന്റെ ചായകട സുമേഷ് ഹോട്ടല്‍ ആയി. പരിഷ്കാരങ്ങള്‍ നാടിനെ തലോടി തുടങ്ങി .അങ്ങിനെ നമ്മളുടെ നാട്ടില്‍ പുതിയ ക്ലിനിക് വന്നു പുതിയ ഡോക്ടരും . ഡോക്ടര്‍ പത്മപ്രസാദ്. രാഘവന്‍ ഡോക്ടറുടെ അടുത്ത് പോയികൊണ്ടിരുന്ന പുതു തലമുറകാര്‍ ഒക്കെ ഡോക്ടര്‍ പത്മന്റെ അടുത്ത് പോയി തുടങ്ങി . കാരണം തീരെ സമയം ഇല്ലാതിരുന്ന യുവത്വത്തിന് വേഗം അസുഖം മാറ്റി കൊടുക്കാനുള്ള കഴിവ് പത്മന്റെ അടുത്തുണ്ടായിരുന്നു .അത് കൊണ്ട് തന്നെ പത്മന് പെട്ടെന്ന് പേര് എടുക്കുവാന്‍ കഴിഞ്ഞു. ക്ലിനിക്കില്‍ തിരക്ക് കൂടി രാഘവന്‍ ഡോക്ടര്‍ക്ക് കൂടുതല്‍ ഒഴിവു സമയവും. രാഘവന്‍ ഡോക്ടര്‍ ചികിത്സിച്ചാല്‍ മാത്രമേ രോഗം മാറൂ എന്ന് വാശി പിടിക്കുന്നവര്‍ മാത്രം ആ പടികള്‍ കയറി .
ഡോക്ടര്‍ക്ക് ക്ലിനിക് ഭയങ്കരമായി അടിയുണ്ടാക്കി എന്ന് പറയുന്നവരോട് ഡോക്ടര്‍ പറഞ്ഞു
"ചിക്കന്‍പൊക്സ് പോലുള്ള രോഗങ്ങള്‍ ഒക്കെ ശരിയായ രീതിയില്‍ ചികിത്സിച്ചു മാറ്റണമെങ്കില്‍ മിനിമം ഒരു മാസം വേണം ,അതിന്റെ മുഴുവന്‍ അണുക്കളെയും പുറത്തു ചാടിച്ചു നശിപ്പിക്കണം.അല്ലാതെ പത്തു ദിവസം കൊണ്ട് മാറ്റുന്ന ജാലവിദ്യ ഞാന്‍ ചെയ്യില്ല എനിക്ക് അറിയുകയുമില്ല പഠിക്കുകയും വേണ്ട . വെറുതെ എല്ലാവരും വിഷങ്ങള്‍ വാരിതിന്നു ഉള്ള ആരോഗ്യം നശിപ്പിക്കരുത് ".
പക്ഷെ ആരും അത് ചെവികൊണ്ടില്ല .പകരം ഡോക്ടറുടെ അസൂയ ആയി വ്യാഖാനം ഉണ്ടായി . പുതിയ ഡോക്ടര്‍ക്ക് ഒത്താശ ചെയ്യുവാനും കൂടുതല്‍ പേരുണ്ടായി . അവര്കൊക്കെ പുതിയ ഡോക്ടര്‍ നല്ല പ്രതിഫലവും നല്‍കി .
"ഡോക്റ്ററുടെ അടുക്കല്‍ പോയാല്‍ മൂന്നു നാല് ദിവസം കിടക്കയില്‍ ആയിപോകും .ഈ കാലത്ത് ആര്‍ക്കു വിശ്രമിക്കുവാന്‍ സമയം "പലരും അതും പറഞ്ഞാണ് രാഘവന്‍ ഡോക്ടറെ കൈവിട്ടത് . ഇത് പ്രചരിപ്പിക്കുവാന്‍ മറ്റേ ഡോക്ടറുടെ ശിങ്കിടികളും മത്സരിച്ചു .
ക്രമേണ രാഘവന്‍ ഡോക്ടര്‍ തീര്‍ത്തും തിരസ്കരിക്കപെട്ടു.മെല്ലെ മെല്ലെ ഡോക്ടര്‍ വീട്ടിലെ ചികിത്സ പൂര്‍ണമായും നിര്‍ത്തി.എന്നിട്ടും ചിലരുടെ അത്യവശ്യങ്ങള്‍ക്ക് ഡോക്ടര്‍ ഓടിയെത്തുമായിരുന്നു. ഡോക്ടറെ വിട്ടു പോകാന്‍ കൂട്ടാക്കാത്ത ചിലരെ മാത്രം ചികിത്സിച്ചു . നാട്ടിലെ സേവന കാര്യങ്ങളില്‍ മാത്രം പറ്റുമെങ്കില്‍ പങ്കെടുത്തു . പ്രായവും കൂടി കൂടി വന്നിരുന്നു. ഒരിക്കല്‍ ഡോക്ടര്‍ പത്മന്റെ ക്ലിനിക്കില്‍ വെച്ച് ഒരു രോഗി മരണപെട്ടത് വലിയ ഒച്ചപ്പാടായി. പോലീസും അന്വേഷണവും ഒക്കെ ആയി .ഓവര്‍ ഡോസ് മരുന്നുകള്‍ കൊടുക്കുന്നത് കൊണ്ടാണ് പെട്ടെന്ന് തന്നെ രോഗങ്ങള്‍ മാറ്റിയിരുന്നത് എന്ന് വെളിവായി കൂടാതെ ആ നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് അയാള്‍ക്ക് യാതൊരു യോഗ്യതയും ഇല്ല എന്ന സത്യവും പുറത്തു വന്നു .കുറേകാലം അയാള്‍ നല്‍കിയ വിഷങ്ങള്‍ ഞങ്ങളുടെ ശരീരം നശിപ്പിക്കുന്നതായും പലര്‍ക്കും ബോധ്യപെട്ടു .
വ്യാജനാല്‍ വിഡ്ഢികളായ നാട്ടുകാര്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയി.അവര്‍ക്കൊക്കെ രാഘവന്‍ ഡോക്ടറുടെ മഹത്വം ബോധ്യപെട്ടു. അവര്‍ മനസ്സ് കൊണ്ട് രാഘവന്‍ ഡോക്ടര്‍ക്ക് മാപ്പ് പറഞ്ഞുവെങ്കിലും ഡോക്ടര്‍ ചികില്‍സയൊക്കെ നിര്‍ത്തിയത് കൊണ്ട് ആ വഴിക്ക് പോയില്ല . മറ്റു സന്ദര്‍ഭങ്ങളില്‍ കാണുമ്പോള്‍ അവര്‍ തങ്ങളുടെ കാര്യങ്ങള്‍ അവതരിപ്പിച്ചു . ഡോക്ടര്‍ അവര്‍ക്ക് വിലപെട്ട ഉപദേശങ്ങള്‍ നല്‍കി . ഡോക്ടര്‍ വീണ്ടും ചികിത്സ തുടങ്ങണം എന്ന് അഭ്യര്ഥിച്ചു . പക്ഷെ ഡോക്ടര്‍ അതിനു മാത്രം വഴങ്ങിയില്ല . പ്രായം ആയി ഇനി പറ്റില്ല എന്ന് മാത്രം പറഞ്ഞു .
കഴിഞ്ഞ ദിവസം മുതല്‍ ക്ഷീണിതന്‍ ആയിരുന്നു . ഇന്ന് കാലത്ത് അതും സംഭവിച്ചു .മുന്‍പ് മാറി നിന്നവര്‍ ,ഡോക്ടറെ ഇല്ലാതാക്കുവാന്‍ കൂട്ടുനിന്നവര്‍ ഒക്കെ മുതല കണ്ണീര്‍ കൊണ്ട് അഭിനയം ഗംഭീരമാക്കി.മെഡിക്കല്‍ കോളെജിനു വേണ്ടി വിട്ടു കൊടുത്ത ആ ശരീരം കൊണ്ടുപോകുമ്പോള്‍ ഡോക്ടറുടെ നന്മ തിരിച്ചറിഞ്ഞവരുടെ കണ്ണുകള്‍ മാത്രം നിറഞ്ഞു ഒഴുകി. അത് ഒരു സത്യത്തിന്റെ ബാഷ്പധാരയായിരുന്നു . ഡോക്ടര്‍ക്കുള്ള ആദരവിന്റെ അശ്രുപൂജയായിരുന്നു
കഥ :പ്രമോദ് കുമാര്‍ കെ.പി

ചില സത്യങ്ങൾ, നന്മകൾ തിരിച്ചറിയാൻ വൈകും.
ReplyDeleteമുറ്റത്തെ മുല്ല ആയിരുന്നു അദ്ദേഹം !
ReplyDeleteമുറ്റത്തെ മുല്ല തന്നെ ആയിരുന്നു പക്ഷെ നശിപ്പിക്കുവാന്‍ ആണ് പലരും ശ്രമിച്ചത്
ReplyDeleteചില നന്മകൾ തിരിച്ചറിയാൻ നമ്മള്‍ കാലം കാത്തിരിക്കേണ്ടി വരും
ReplyDeleteഅറിഞ്ഞിട്ടും, അറിയാതെ പോകുന്ന നന്മകള്‍....
ReplyDeleteനന്മ നിറഞ്ഞ ഡോക്ടര്‍ നന്നായി പറഞ്ഞു പ്രമോദ് ഭായി
ReplyDeleteനന്ദി എല്ലാവര്ക്കും
Deleteനല്ല ഭിഷഗ്വരന്
ReplyDeleteMayam cherkkatha doctorude katha...!
ReplyDeleteവായിച്ചു പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി
ReplyDeleteഒരു വിയോജിപ്പ് ഉണ്ട്. എന്റെ മക്കള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ സമയം ചിക്കന്‍ പോക്സ് വന്നു. ഒരാള്‍ക്ക് ആലോപ്പോതിയും മറ്റേയാള്‍ക്ക് അസുഖം മുഴുവന്‍ പുറത്തു വരുത്തുന്ന ചികിത്സയും ചെയ്തു. ആലോപ്പോതിക്കാരന്‍ കുരുക്കളെല്ലാം വേഗം കരിഞ്ഞു ആറാം ദിവസം കുളിച്ചു. മറ്റേ ചികില്സ ചെയ്തവന് പതിനാലു ദിവസം ശരീരം കാണാത്ത തരത്തില്‍ കുരുക്കള്‍ വന്നു മരണത്തിനും ജീവിതത്തിനുമിടക്കൊരു കളി കളിച്ചു . എന്റെ ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് ഞാന്‍ അനുഭവിച്ച ഒരു ടെന്‍ഷന്‍. ഈ രോഗമുള്ള വീട്ടില്‍ ആരെങ്കിലും കയറി വരുമോ..ചിക്കന്‍ പോക്സിനു അലോപ്പതി തന്നെ നല്ലത്. അത് കുരുക്കള്‍ വരുന്നത് കുറയ്ക്കും,വന്ന കുരുക്കളെ വളരെ വേഗം ഉണക്കും. അഞ്ചാം ദിവസം രോഗി ഓക്കേ.
ReplyDeleteറോസാ ,എന്റെ ഡോക്ടര്‍ അലോപതി തന്നെയാണ്. പക്ഷെ ചികില്‍സയില്‍ മായം ഇല്ല.ഇപ്പോഴതെതുപോലെ ഹൈ ഡോസ് കൊടുത്തു പെട്ടെന്ന് രോഗം കളയില്ല.ആലോപതിയില്‍ തന്നെ ഈ രോഗത്തിന് നല്ല ചികില്‍സ ഉണ്ട് .ഒരിക്കല്‍ വന്നാല്‍ ചിക്കെന്‍പോകസ് പിന്നെ വരില്ല എന്നാണ് .പക്ഷെ ഇപ്പോഴത്തെ ചികില്‍സ കഴിഞ്ഞ പലര്‍ക്കും വീണ്ടും വരുന്നുണ്ട്.അത് യഥാര്‍ത്ഥത്തില്‍ എന്താണ് കാണിക്കുന്നത്.?നമ്മള്‍ക്ക് ഒന്നിനും സമയം ഇല്ല അതാണ് കാരണം.റോസായുടെ ഇതേ അവസ്ഥ എന്റെ ഭാര്യക്കും ഉണ്ടായി എനിക്കും ഒരുവയസ്സു തികയാത്ത എന്റെ മകനും ഒന്നിച്ചു ഈ രോഗം വന്നു.മകനെ അവസാനം ആലോപതിയിലേക്ക് കൊണ്ട് പോകേണ്ടി വന്നു.റോസാ പറഞ്ഞതുപോലെ ഈ രോഗമുള്ള വീട്ടില്‍ ആരെങ്കിലും കയറി വരുമോ?നന്ദി ...ഇനിയും വരിക തിരുവാതിര കളി കാണാന്‍
Delete