"നിങ്ങള്ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലേ ... എത്ര സമയം ആയി അതൊക്കെ എടുത്തു വെക്കാന്‍ പറയുന്നു "
അവളുടെ ശബ്ദം പൊങ്ങിയപ്പോള്‍ ഷോപ്പിംഗ് മാളിലെ എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലെക്കായി . അവള്‍ അങ്ങിനെ ആണ് പരിസരം നോക്കില്ല .,എന്തിനു ഞാന്‍ ഒരു ഭര്‍ത്താവാണ് എന്ന ഒരു വിചാരം പോലും പല സമയത്തും ഉണ്ടാവില്ല .അവള്‍ കുറ്റപെടുത്തി ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു..അപമാനിതനായി കുനിഞ്ഞ ശിരസ്സോടെ ഞാന്‍ അവള്‍ പറയുന്നതൊക്കെ ചെയ്തു.അതുവഴി പോയ പലരും ഒരു പരിഹാസ ചിരിയോടെ എന്നെ നോക്കി.അവര്‍ക്ക് തുടക്കത്തിലുള്ള രസം പോയപ്പോള്‍ അവിടുന്ന് മാറിപോയി.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല കല്യാണം കഴിഞ്ഞു ഒരെട്ടു മാസം ആയിക്കാണും .അന്ന് മുതല്‍ സഹിക്കുന്നതാണ്.അന്ന് മുതല്‍ അവള്‍ അവളുടെ ചോല്പടിക്ക് നിര്‍ത്തുവാന്‍ ശ്രമം തുടങ്ങിയിരുന്നു.ഒന്നുമില്ല കല്യാണം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ കുറേകാലമായി കേസില്‍ കുടുങ്ങികിടന്ന പ്രതീക്ഷിക്കാത്ത കുടുംബസ്വത്തു അവരുടെ കയ്യില്‍ വന്നു.അതോടെ അവര്‍ നല്ല പണക്കാരായി.സാധാരണകാര്‍ ആയ നമ്മള്‍ ഒക്കെ സ്വപ്നം പോലും കാണാന്‍ പറ്റാത്ത അത്രയ്ക്ക് . അത് കിട്ടിയത് മുതല്‍ ഇവളിലും അമ്മയിലും അഹന്ത കടന്നു വന്നു . അന്നേരം ഇവള്‍ ആറുമാസം ഗര്‍ഭിണി ആയിരുന്നു.അത് കൊണ്ട് അന്നേരം ശാസിക്കാനും ഉപദേശിക്കുവാനും ഒന്നും പോയില്ല . അവളുടെ അച്ഛന്‍ ഒക്കെ അറിയുന്നുണ്ടായിരുന്നു ,അവളിലെയും ഭാര്യയിലെയും മാറ്റം.പരാതി പറയാതെ തന്നെ അച്ഛന്‍ ഉപദേശിച്ചു
"അവളുടെ പ്രസവം കഴിയട്ടെ ,എല്ലാം ശരിയാവും അതുവരെ ഒന്നും പറയേണ്ട ,സഹിക്കുക "
ഞാനും അത് പ്രതീക്ഷിച്ചു പക്ഷെ എവിടെ ..ദിവസേന അവളുടെ അഹങ്കാരം കൂടി വന്നു.. കൊച്ചിനെ നോക്കാതെ കറങ്ങി നടക്കുന്നതിനെ പലപ്പോഴും എതിര്‍ത്തു . അന്നേരം എന്നോടുള്ള ദേഷ്യം കൊച്ചിനോട് കാണിക്കും അതോടെ ഞാന്‍ ഒന്നും പറയതെയായി.വെറുതെ എന്തിനു ഒന്ന് മറിയാത്ത അതിനെ വേദനിപ്പിക്കണം . അത് അവള്‍ക്കു നല്ല വളമായി.നാട്ടുകാര്‍ക്ക് മുന്‍പില്‍ ഞാന്‍ ബി.പി ആയി അതായത് ഭാര്യയെ പേടിക്കുന്നവന്‍ . കുഞ്ഞും വളര്‍ന്നു വന്നു.നമ്മളുടെ ഇടയിലെ പ്രശ്നങ്ങള്‍ മോളെ ബാധിക്കാതിരിക്കുവാന്‍ ഞാന്‍ എല്ലാറ്റിനും വഴങ്ങി കൊടുത്തു.വീട്ടില്‍ അവളുടെ ഒച്ച മാത്രം ഉയര്‍ന്നു. എന്നിലെ ഞാന്‍ എന്ന വ്യക്തി മരിച്ചു കൊണ്ടിരുന്നു.എന്റെ മകള്ക്കുവേണ്ടി ....
എനിക്കും എല്ലാറ്റിനും പ്രതികരിക്കണം എന്നും അവളെ എന്റെ ഉത്തമ ഭാര്യയായി മാറ്റണം എന്നും പലപ്പോഴും ആഗ്രഹിച്ചു.പക്ഷെ ചെറുപ്പത്തില്‍ തൊട്ടു ഞാന്‍ കാണുന്ന പ്രശ്നങ്ങള്‍ അതില്‍ നിന്നും എന്നെ വിലക്കി.അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു.രണ്ടു പേര്‍ക്കും സ്വന്തമായി വരുമാനം ഉള്ളതിനാല്‍ അവരുടെ തീരുമാനങ്ങള്‍ ഒക്കെ സ്വയം ആയിരുന്നു.രണ്ടുപേര്‍ക്കും പരസ്പരം ആലോചിച്ചു ഒന്നും ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുനില്ല.മനസ്സില്‍ തോന്നുന്നത് രണ്ടുപേരും ചെയ്തു.പരസ്പരം കുറ്റപെടുത്തി കൊണ്ടുള്ള ഒരു ദാമ്പത്യം . അതിന്റെ പേരില്‍ എപ്പോഴും വീട്ടില്‍ വഴക്കായിരുന്നു.അതിനിടയില്‍ എന്റെ കാര്യങ്ങള്‍ നോക്കാനും അവര്‍ക്ക് സമയം ഉണ്ടായിരുനില്ല. എല്ലായ്പോഴും ഒറ്റപെട്ടു .. പലപ്പോഴും ഒരു അനാഥനെ പോലെ ജീവിക്കേണ്ടി വന്നു.ആരും കാണാതെ എന്റെ വിഷമങ്ങള്‍ ഞാന്‍ കരഞ്ഞു തീര്‍ത്തു.അപ്പോള്‍ തീരുമാനിച്ചതായിരുന്നു വിവാഹം എനിക്ക് വേണ്ട എന്ന്.പക്ഷെ ഭാര്യ മരിച്ചു ഒറ്റയ്ക്കായി അവസാന നാളില്‍ കഷ്ട്ടപെട്ട രാമു മാമന്റെ അവസ്ഥ എന്നെ മാറ്റി ചിന്തിപ്പിച്ചു.അവിവാഹിതനായി നിന്നപ്പോള്‍ പലപ്പോഴും സുഹൃത്തുക്കളും പറഞ്ഞു നിന്റെ മാതാപിതാക്കളെ പോലെ ഉള്ളവര്‍ ചുരുക്കം മാത്രമാണ് ഭൂമിയില്‍ .. കൂടുതലും പരസ്പരം സ്നേഹിക്കുന്നവര്‍ ആണ്.
അങ്ങിനെയാണ് കല്യാണം കഴിച്ചതും .അത് ഇങ്ങിനെയായി,ഇനി സഹിക്കുക മകള്‍ക്കുവേണ്ടി . പെട്ടെന്ന് വണ്ടി ഒന്ന് പാളി ..ഡ്രൈവിംഗ് സീറ്റില്‍ നിന്നും അവള്‍ നിലവിളിച്ചു...എന്താണെന്നു ശരിക്കും മനസ്സിലായില്ല . എവിടെയോ ഇടിച്ചതാണ് എന്ന് അവളുടെ നിലവിളിയും വിയര്‍ത്തു കുളിച്ച അവളുടെ രൂപവും കണ്ടപ്പോള്‍ മനസ്സിലായി. വണ്ടി കുറച്ചു മുന്പോട്ടുപോയി നിര്‍ത്തി.
"എന്താ പറ്റിയത് ?"
"ഒരു കുട്ടിയുടെ മേല്‍ ഇടിച്ചു "
"എന്നാല്‍ വേഗം ഇവിടുന്നു രക്ഷപെടൂ ... ബാക്കി കാര്യം പിന്നെ നോക്കാം .."
"എനിക്ക് വിറയല്‍ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല "
ആള്‍ക്കാര്‍ ഓടികൂടുന്നു.ഒരു രക്ഷയുമില്ല എന്ന് മനസ്സിലായി.
"നീ വേഗം ഡ്രൈവിംഗ് സീറ്റില്‍ നിന്നും മാറൂ .." ഒരു വിധത്തില്‍ അവളെ അവിടുന്ന് മാറ്റി ഞാന്‍ അവിടെ കയറിയിരുന്നു.പിന്നെ ഡോര്‍ തുറന്നു കുട്ടിയുടെ അടുത്തേക്ക് ഓടി . ആള്‍ക്കാര്‍ പ്രകോപിതരായി എന്റെ ചുറ്റും കൂടി.
" അവനെ തള്ളി കൊല്ല് "
ആരൊക്കെയോ വിളിച്ചു പറഞ്ഞു . ചിലര്‍ എന്നെ കൈവെച്ചു .. പ്രായമായ ചിലര്‍ തടഞ്ഞു കൊണ്ട് പറഞ്ഞു
"ആദ്യം കുട്ടിയെ ആശുപത്രിയില്‍ ആക്കൂ കൊല്ലും കൊലയും ഒക്കെ പിന്നെ "
പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തു വരുമ്പോള്‍ നേരം വളരെ വൈകിയിരുന്നു.ആള്കാരും മറ്റും പെരുമാറിയ എന്റെ കുപ്പായം കീറി പറിഞ്ഞിരുന്നു.അതില്‍ പലയിടത്തും ചോര കറ പറ്റി പിടിച്ചിരുന്നു . ശരീരത്തില്‍ അപ്പടി വേദന. വേച്ചു വേച്ചു വന്ന എന്നെ മോള്‍ ഓടി വന്നു കെട്ടി പിടിച്ചു ..
"എനിക്കറിയാം അച്ഛനല്ല കാര്‍ ഓടിച്ചതെന്നു ..... എന്നിട്ടും എന്തിനു അച്ഛനെയും എന്നെയും സ്നേഹിക്കാത്ത ഈ അമ്മയെ രക്ഷപെടുത്തി ..ഉള്ളില്‍ തള്ളാമായിരുനില്ലേ .... ?"
ഭാര്യ കേള്ക്കേണ്ട എന്ന് കരുതി ഞാന്‍ മകളുടെ വായ പൊത്തി പിടിച്ചു . അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു,പക്ഷെ അതിലും ഒച്ചയില്‍ ഉള്ള മറ്റൊരു കരച്ചില്‍ ഓടി വന്നു കൊണ്ട് എന്റെ കാലില്‍ വീണു.എന്റെ ഭാര്യ . പ്രതീക്ഷിക്കാത്ത ഒന്ന്... ഞാന്‍ അവളെ പിടിച്ചെഴുനെല്‍പ്പിച്ചു . കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു
'എന്നോട് ക്ഷമിക്കൂ .. പണം എന്ന അഹങ്കാരത്തില്‍ ഞാന്‍ എല്ലാം മറന്നു..സ്നേഹിക്കുന്നവരെയും സംരക്ഷിക്കുന്നവരെയും ഞാന്‍ കണ്ടില്ല. അല്ലെങ്കില്‍ ഞാന്‍ പലതും കണ്ടില്ലെന്നു നടിച്ചു .. പണം കൊടുത്താല്‍ കിട്ടാത്തതാണ് സ്നേഹം എന്നറിയാന്‍ വൈകിപോയി.
ഞാന്‍ അവളുടെ മുടിയില്‍ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു . പൊടുന്നനെ ഒരുതരം ഭയം എന്നെ പിടികൂടി. .അപകടത്തില്‍ പെട്ട കുട്ടിയുടെ പരിക്ക് ഗുരുതരം ആണ് എന്നാണ് അറിഞ്ഞത്..ഇന്ന് വക്കീല്‍ അയാളുടെ മിടുക്ക് കൊണ്ട് പുറത്തിറക്കി. നാളെ ...ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അകത്തു പോകേണ്ടാവന്‍ ആണ് .. പെണ്‍ മക്കള്‍ വളര്‍ന്നു വരുമ്പോള്‍ അവരുടെ അമ്മയാണ് ഒന്നിച്ചുണ്ടാവേണ്ടത് അച്ഛനേക്കാളും ...അത് കൊണ്ട് എന്റെ മോള്ക്കുവേണ്ടി ഞാന്‍ എന്തും സഹിക്കാം ...വേണ്ടിവന്നാല്‍ ബലിമൃഗം ആകുവാന്‍ പോലും തയ്യാര്‍ .. അതാണ് അച്ഛന്റെ സ്നേഹം ...പലപ്പോഴും തിരിച്ചറിയപെടാതെ പോകുന്ന യദാര്‍ത്ഥ സ്നേഹം .
കഥ :പ്രമോദ് കുമാര്‍ . കെ.പി
കടപ്പാട് :"സ്ത്രീ അമ്മയും പെങ്ങളും ഭാര്യയും മകളും "എന്ന് വിലപിച്ചു ഫേസ് ബുക്ക് പോസ്റ്റ് ഇട്ടവരോട് "പുരുഷന്‍ അച്ഛനും സഹോദരനും ഭര്‍ത്താവും മകനും "ആണെന്ന് മറക്കരുത് എന്ന് കമന്‍ഡ് അടിച്ച പ്രിയ സുഹൃത്തിനോട് ...

നല്ല കഥ
ReplyDeleteചിലര്‍ ചിലതൊക്കെ മറന്ന് പോകുമ്പോള്‍ ഓര്‍മ്മിപ്പിക്കേണ്ടത് അത്യാവശ്യമാണ്
ഹൊ അത് കലക്കി കെട്ടൊ
ReplyDelete"പുരുഷന്‍ അച്ഛനും സഹോദരനും ഭര്‍ത്താവും മകനും "ആണെന്ന് മറക്കരുത്
സ്ത്രീയും പുരുഷനും പരസ്പര പൂരിതങ്ങളാണു
ReplyDeleteഅത് മനസ്സില്ലാക്കാത്ത സ്ത്രീയും പുരുഷനും ഭൂമിക്കെ ഭാരങ്ങളാണ്
ആശംസകൾ
മുന്‍പ് വേശ്യകളായ ,കൂട്ടികൊടുപ്പുകാരായ സ്ത്രീകളെ കുറിച്ച് പറഞ്ഞപ്പോള്‍ അതൊരു ചെറിയ വിഭാഗം അല്ലെ എന്ന് വാദിച്ചിരുന്ന ഫെമിനിസ്റ്റുകള്‍ ഡല്‍ഹിപോലുള്ള ചില സംഭവങ്ങളുടെ പേരില്‍ ഒരു വര്‍ഗത്തെ മൊത്തം പ്രതികൂട്ടില്‍ ആക്കി.അതും ചെയ്യുന്നത് ഒരു ചെറിയ വിഭാഗം മാത്രം അല്ലെ ?ചില കാര്യങ്ങളില്‍ ചിലര്‍ ആളാവാന്‍ ശ്രമിക്കുന്നു.സ്ത്രീക്കും പുരുഷനും പരസ്പര ബഹുമാനം വേണം .അത് മറക്കരുത്
ReplyDeleteസ്ത്രീ പീഡനങ്ങള്‍ ചര്‍ച്ചയാവുകയും പുരുഷന്‍റെ ദയനീയത ആരും കാണാതെ പോകുകയും ചെയ്ത പശ്ചാത്തലത്തില്‍ 'ബ്ലോഗന്‍' എന്ന ബ്ലോഗില്‍ വന്ന ലേഖനം ( സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടു - ലേഖനത്തിലെ ഈ ഭാഗം പലരും http://1blogan.blogspot.com/2013/02/blog-post_3.html )സ്റ്റാറ്റസ് ആയി ഇട്ടു.
ReplyDeleteഅവള്‍ ദേവിയാണെങ്കില്‍ അവന്‍ ദേവനാണ്.
അവള്‍ അമ്മയാണെങ്കില്‍ അവന്‍ അച്ഛനാണ്.
അവള്‍ സഹോദരിയാണെങ്കില്‍ അവന്‍ സഹോദരനാണ്
അവള്‍ മകള്‍ ആണെങ്കില്‍ അവന്‍ മകനാണ്.
അവളുടെ മാനം എത്ര വലുതാണോ അത്രത്തോളം വലുതാണ് അവന്‍റെ അഭിമാനം.
ശ്രദ്ധേയമായ ആ ലേഖനം പോലെ ശ്രദ്ധേയമായി താങ്കളുടെ കഥയും, ചെറിയ വാക്കുകള്‍ താങ്കള്‍ ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു.അഭിനന്ദനങ്ങള്‍
സലാം ചെറുകര
നന്ദി എന്റെ കഥ വായിച്ച എല്ലാവര്ക്കും
ReplyDeleteസ്ത്രീയും പുരുഷനും പരസ്പര പൂരിതങ്ങളാണു
ReplyDeleteഅത് മനസ്സില്ലാക്കാത്ത സ്ത്രീയും പുരുഷനും ഭൂമിക്കെ ഭാരങ്ങളാണ്
Nice
ReplyDeleteനന്ദി പാര്‍വതി
DeleteNice
ReplyDeleteനന്ദി പാര്‍വതി
Delete