Thursday, March 21, 2013

ഗ്രാമത്തിലേക്ക് വീണ്ടും

നാല്പതു വര്ഷം കഴിഞ്ഞു കാണും  ഞാന്‍ എന്റെ ഗ്രാമത്തെ കൈവിട്ടിട്ട് .പിന്നെ ഒരു വിരുന്നുകാരനെ പോലെ പലപ്പോഴായി ...പക്ഷെ ഇനി ഇവിടെ തന്നെ ഉണ്ട് ..എപ്പോഴും ഈ ഗ്രാമത്തില്‍ തന്നെ ഉണ്ടാവണം എന്നും ഇവിടെ അടുത്ത് തന്നെ ജോലി നേടി എന്നും ഈ നാടിനെ സ്നേഹിച്ചു ഇവിടെ തന്നെ ഉണ്ടാവണം എന്നും തീരുമാനിച്ച ആളാണ്‌.പക്ഷെ ....ഓര്‍ക്കുമ്പോള്‍ തന്നെ കണ്ണ് നിറയുന്നു...വലിയ ഒരു സൌഹൃദം ഉണ്ടായിരുന്നു നാട്ടില്‍ ..അത് കൊണ്ട് തന്നെ അതിന്റെ ഗുണവും ദോഷവും ഒക്കെ എല്ലാവരിലും വന്നു ചേര്‍ന്നിരുന്നു.നാട്ടിലെ എന്ത് കാര്യത്തിനും മുന്‍പന്തിയില്‍ ഞങ്ങള്‍ കൂട്ടുകാര്‍ ഉണ്ടായിരുന്നു.എല്ലാവര്ക്കും സഹായവുമായി ഞങ്ങളുടെ കൂട്ടായ്മ മുന്നേറി.അതിനിടയിലാണ് ഞാന്‍ അടക്കം ചില സുഹൃത്തുക്കള്‍ക്ക് പ്രേമം തലയ്ക്കു പിടിച്ചത്.എല്ലാം വളരെ രഹസ്യമായി അവര്‍ കൊണ്ടുപോയി .പക്ഷെ നാട്ടിലെ ചില ബി ബി സി നുണച്ചി കൊച്ചമ്മമാര്‍ അത് പരസ്യം ആക്കി. അത് വഴി പലതരം ചീത്തപേരും ഞങ്ങള്‍ക്ക് കിട്ടിതുടങ്ങി.അതോടെ നമ്മള്‍  കൂട്ടുകാര്‍ പലയിടത്തും സംശയത്തിന്റെ നിഴലില്‍ ആയി.പല പ്രേമങ്ങളും അവര്‍ പൊളിച്ചു .എന്തോ ഭാഗ്യത്തിന് എന്റെ പ്രേമം ആരും കണ്ടുപിടിച്ചില്ല ..അത് അതീവ രഹസ്യമായി ഞാനും മീനുവും കൊണ്ടുപോയി.ബാക്കി ഒക്കെ കണ്ടുമുട്ടുവാന്‍ ആകാത്ത വിധം ആയിട്ടും ഞങ്ങള്‍ പരസ്പരം പല സ്ഥലത്തു വെച്ചും കണ്ടു ഹൃദയങ്ങള്‍ കൈമാറി.ഞങ്ങളുടെ പ്രേമം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ രൂപത്തില്‍ പണി കിട്ടി എനിക്കും എന്റെ പ്രണയത്തിനും....

"നോക്കി നടക്കു വല്യച്ച ..." ശബ്ദം കേട്ട് ഞെട്ടി ..രണ്ടു ബൈക്ക് യാത്രകാര്‍ ചിരിക്കുന്നു.ഓ ...റോഡിനു നടുവിലായിരുന്നു നില്പ് .

"സോറി കുഞ്ഞുങ്ങളെ ..."ഞാന്‍ ക്ഷമ ചോദിച്ചു.വീണ്ടും നടത്തം തുടങ്ങി.മുന്‍പൊക്കെ വിശാലമായ പാടം ആയിരുന്നു റോഡിനു ഇരുവശത്തും .മൂന്നോ നാലോ വീടുകള്‍ ചില യിടത്തും .ഇപ്പോള്‍ വയല്‍ ഒക്കെ നികത്തി എല്ലാവരും വീടുകള്‍ വെച്ചിരിക്കുന്നു. അനുദിനം വീടുകള്‍ കൂടികൊണ്ടിരിക്കുന്നു. തൊട്ടു തൊട്ടു വീടുകള്‍ .ചിലത് പുതിയത് പണിയുന്നു ..മുന്‍പ് വിശാലമായ പാടത്തിനു നടുവില്‍ തല ഉയര്‍ത്തി പിടിച്ചു നിന്നിരുന്ന നമ്പ്യാരുടെ തറവാട്  പുതിയ വീടുകള്‍ക്ക് പിന്നില്‍ നാണം കൊണ്ടെന്നപോലെ തലകുനിച്ചു നില്‍ക്കുന്നു.രണ്ടു വീടുകള്‍ക്ക് ഇടയിലെ ചെറു വഴിയിലൂടെ അവിടേക്ക് നടന്നു.


വരാന്തയില്‍ ഇരുന്ന അമ്മു അമ്മ എന്നെ കണ്ടു എഴുനേറ്റു.ആഗതനെ സൂക്ഷിച്ചു നോക്കി.കാഴ്ച മങ്ങിയ കണ്ണുകള്‍ എന്നെ മനസ്സിലാക്കുന്നതില്‍ പരാജയപെട്ടത്‌ കൊണ്ടാവാം

"ആരാത് ...ലക്ഷ്മിയെ വരുന്നതെന്ന് നോക്ക് .."അകത്തു നോക്കി വിളിച്ചു വിളിച്ചു പറഞ്ഞു .
"ഞാന്‍ മാധവനാണ് അമ്മു അമ്മെ ..സോപാനത്തിലെ "
"ങേ ..മാധവനോ ..എത്രയായി നീ ഈ വഴിക്ക് വന്നിട്ട്‌.പത്തു പന്ത്രണ്ട് കൊല്ലം ആയില്ലേ ?.നീ നാടിനെയും നാട്ടാരെയും ഒക്കെ മറന്നോ ?'നീ വരുന്നത് വാസുവും അറിഞ്ഞില്ലേ ?അവനും പറഞ്ഞില്ല  .."
"അങ്ങിനെ സംഭവിച്ചു ...ഇനി കുറച്ചുകാലം ഇവിടുണ്ട് .ഇവിടൊക്കെ തന്നെ ."
ഒച്ച കേട്ട് അകത്തു നിന്നും ലക്ഷി വന്നു ..കൂട്ടുകാരന്റെ ഭാര്യ ആണ് .അവരുടെ കല്യാണത്തിന് വന്നിട്ടുണ്ട്.ഇവര്‍ വാസുവിന്റെ കൂടെ പലപ്പോഴും എന്റെ അടുക്കല്‍ ഹൈദ്രബാദില്‍ വരാറും ഉണ്ട് .അവരുടെ ഒരു മകന്‍ അവിടെഉണ്ടായിരുന്നു ,കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ..അവന്‍ ട്രാന്‍സ്ഫര്‍ ആയതിനു ശേഷം വാസുവിന്റെ വരവ് നിന്ന്.

'വാസു ഇല്ലേ ലക്ഷ്മി ?"
"ഇല്ല ..മോന്റെ വീട് പണി നടക്കുന്നു ..അവിടെയാ .."അവള്‍ സ്ഥലവും മറ്റും പറഞ്ഞു.അടുത്താണ് ..നടക്കേണ്ട ദൂരമേ ഉള്ളൂ .ഞാന്‍ ഇറങ്ങാന്‍ നോക്കവേ ലക്ഷി പറഞ്ഞു

"ഞാന്‍ ചായ എടുക്കാം ..മാധവേട്ടന്‍ ഇരി .."
കുറച്ചു സമയം കൂടി അവിടെ ഇരുന്നു.അമ്മു അമ്മ വിശേഷങ്ങള്‍ തുടങ്ങി.എല്ലാം കേട്ടിരുന്നു.കൂട്ടത്തില്‍ ചോദിച്ചു.
"നിന്റെ മക്കള്‍ ഒക്കെ വന്നുവോ മാധവ  ?"

'ഇവിടേയ്ക്ക് വന്നില്ല....അവര്കൊക്കെ തിരക്കാണ് ..ഒന്നിനും സമയം തികയുനില്ല ..എനിക്കാണെങ്കില്‍ സമയം പോകുന്നുമില്ല ..അത് കൊണ്ട് ഞാന്‍ ഇങ്ങു പോന്നു.ഇനി കുറച്ചു കാലം ഇവിടെ  ഉണ്ടാകും."ചെറിയ ഒരു കള്ളം പറഞ്ഞു

'അതിനു തറവാട്ടില്‍  നിന്റെ ചേട്ടന്റെ മക്കള്‍ അല്ലെ കഴിയുന്നത് ...നിനക്ക് വേണ്ടാത്തത് കൊണ്ട് അതൊക്കെ അവര്‍ മാറ്റി പണിത് എന്നാണല്ലോ വാസു പറഞ്ഞത് .."

'എനിക്ക് വേണ്ട എന്റെ അമ്മു അമ്മെ ...ഞാന്‍ കുറച്ചു കാലം അല്ലെ ഉള്ളൂ.കുറച്ചു ദിവസം നാട്ടില്‍ നില്‍ക്കണം എന്ന് തോന്നി വന്നതാ .."

'അപ്പോള്‍ നീ വീണ്ടും തിരിച്ചു  പോകുകയാണോ ..."

ഒന്നും  പറഞ്ഞില്ല ..എന്താണ് പറയുക പോകില്ല എന്നോ ?പോകാതിരുന്നാല്‍ മതിയായിരുന്നു.

അവള്‍ പോയതിനുശേഷം വല്ലാത്ത ഒരു ഒറ്റപെടല്‍ ആണ് അനുഭവിക്കുന്നത്.മക്കള്‍ ആദ്യം ഒക്കെ എന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ആയിരുന്നു.പിന്നെ പിന്നെ അവര്‍ അവരുടെ തിരക്കുകളില്‍ പെട്ടപ്പോള്‍ ഞാന്‍ ഒറ്റപെട്ടു.പിന്നെ യാത്ര തുടങ്ങി.പലപ്പോഴും നീണ്ട യാത്രകള്‍ ഏകാന്തത പിടികൂടി വട്ട് പിടിക്കും എന്ന് കൂടിയായപ്പോള്‍ ഒന്ന് കൂടി ഗ്രാമത്തില്‍ വരണം എന്നൊരു ഉള്‍വിളി.പക്ഷെ അന്ന് വരുവാന്‍ പറ്റിയില്ല .പിന്നെ വരുന്നത് ഇപ്പോഴാണ് .ഇപ്പോള്‍ ഏകാന്തത എന്ന ശാപം എന്നോടോപ്പമില്ല..അതെന്നെ വിട്ടൊഴിഞ്ഞു പോയി.പക്ഷെ ഇത് ഇന്ന് ഒരു ഗ്രാമം അല്ല ചെറു പട്ടണം തന്നെ ആണ്.എങ്കിലും മഹാനഗരത്തില്‍ കിട്ടാത്ത എന്തോ ഒന്ന് ഇവിടെ കിട്ടുന്നത് പോലെ തോന്നുന്നു.


നടന്നു നടന്നു വാസുവിന്റെ അരികില്‍ എത്തി.എന്നെ കണ്ട അവനും അന്ധാളിപ്പായിരുന്നു.ഇനി നാട്ടിലേക്ക് ഇല്ല എന്ന് കഴിഞ്ഞ തവണ അവന്‍ വന്നപ്പോള്‍ പറഞ്ഞതാണ്.രണ്ടു വര്ഷം ആയി കാണും കണ്ടിട്ട്.
"നീ എപ്പോള്‍ വന്നു ?"
"രാവിലെ "
"ആരും പറഞ്ഞില്ല ..."
"ആരെയും അറിയിച്ചില്ല .പോരണം എന്ന് തോന്നിയപ്പോള്‍  ഇങ്ങു പോന്നതാണ്.ഇനി ഇവിടെ തന്നെ നില്‍ക്കണം എന്ന് കരുതുന്നു.."

"അതിനു നിനക്ക് ഇവിടെ ആരുണ്ട് ?എല്ലാവരെയും അകറ്റി നീ ജീവിക്കുകയായിരുനില്ലേ ?എല്ലാ കൂട്ട്കാരെയും വെറുപ്പിച്ചു കൊണ്ടും..ആകെ അടുപ്പം ഉണ്ടായിരുന്നതും ബന്ധപെട്ടതും എന്നോട് മാത്രം.അതും ഞാന്‍ നിന്റെ അടുക്കല്‍ വരുന്നത് കൊണ്ട് മാത്രം.ഇനി നീ ഇങ്ങോട്ടേക്ക് ഇല്ല എന്ന് പറഞ്ഞിട്ട് ... "

"നീയും എന്നെ മനസ്സിലാക്കിയില്ലേ വാസു ,,?"

"എനിക്കറിയാം മാധവ ,ഓരോ ആള്‍ക്കും ചെയ്ത തെറ്റിന് പറയാന്‍ പല ന്യായങ്ങളും ഉണ്ടാകും.നിന്റെ അച്ഛന്റെയും കൂട്ടുകാരന്റെയും ചതിയില്‍ നീ പെട്ടതാവാം.പക്ഷെ നമ്മുടെ കൂട്ടുകാര്‍ക്ക് മുന്‍പില്‍ നീ ഇന്നും മീനുവിനെ വഞ്ചിച്ചവന്‍ തന്നെ ..നിന്റെ ഭാര്യ നിന്റെ ചെറുപ്പകാലത്ത് തന്നെ മരിച്ചപ്പോള്‍ പലരും പറഞ്ഞു അവളുടെ ശാപം കാരണം ആണെന്ന് ...പണം കണ്ടപ്പോള്‍ നിന്റെ മനസ്സ് മാറിയെന്നു അവര്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല ..അത് തന്നെ അല്ലെ ഉണ്ടായതും..സ്വന്തമായി വരുമാനം ഉള്ള ആണ്‍ എന്ന നിലയില്‍ നിനക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാമായിരുന്നു. പക്ഷെ അവള്‍ക്കു നീ നല്‍കിയത് കുറെ സ്വപ്‌നങ്ങള്‍ മാത്രം അല്ലെ ..നിന്നെ വിശ്വസിച്ചു അവള്‍ കാത്തിരുന്നു ..പക്ഷെ നീ അവിടെ കല്യാണം കഴിച്ചു സുഖിക്കുക ആണെന്ന് ഞാനും പറഞ്ഞില്ല .കാരണം അങ്ങിനെ സൂചിപ്പിച്ച ബാബുവിന്റെ മുഖത്ത് അവള്‍ അടിച്ചു ..അത് കേള്‍ക്കുന്നതുപോലും ഇഷ്ട പെടാത്ത അവളോട്‌ ഞാന്‍ എങ്ങിനെ സത്യം  പറയും ?..കാത്തിരുന്നു കാത്തിരുന്നു കാലം തെറ്റി .അവള്‍ ഒറ്റയ്ക്കായി പോയി..എപ്പോഴോ അവള്‍ ഇവിടം വിട്ടുപോയി .എവിടേക്ക് എന്ന് ആര്‍ക്കും അറിയില്ല .ഞാന്‍ പലതവണ പറഞ്ഞത് തന്നെ നീ പറയിപ്പിക്കുന്നു.നിനക്ക് ഈ നാട്ടില്‍ സമാധാനത്തോടെ ജീവിക്കുവാന്‍ പറ്റില്ല ..അത് കൊണ്ടാണ് ഞാന്‍ ആവര്‍ത്തിക്കുന്നത്.നീ ഇവിടെ നിന്നും പോകണം ...അല്ലെങ്കില്‍ കൂടുകാര്‍ ആയിരുന്നവര്‍ നിന്നെ വെറുക്കും ..നിന്നെ ശപിക്കും .


"ഞാന്‍ പോകാം ..പക്ഷെ നീ എന്റെ കൂടെ ഒരിടം വരെ വരണം  "ഞാന്‍ അവനെയും കൂട്ടി നടന്നു.ടൌണില്‍ എത്തുമ്പോള്‍ ഉച്ച ആയിരുന്നു.ഹോട്ടലിലെ മുറിക്കു മുന്നില്‍ നിന്നും കോളിംഗ് ബെല്‍ അടിക്കുമ്പോള്‍ വാസു ഒന്നും മനസ്സിലാവാതെ നില്‍ക്കുകയാണ്.വാതില്‍ തുറന്ന സ്ത്രീ രൂപത്തെ കണ്ടു വാസു ഞെട്ടി.
"മീനു .."അവന്റെ അധരങ്ങള്‍ ചലിച്ചു.

"അതെ മീനു തന്നെ ...ഇവള്‍ കുറച്ചായി എന്നോടൊപ്പം ഉണ്ട് ..ഒരു യാത്രക്കിടയില്‍ നമ്മള്‍ വീണ്ടും കണ്ടു മുട്ടി ..കാര്യങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞപ്പോള്‍ സ്ത്രീ എന്ന സര്‍വം സഹയായ  ജന്മം ഒക്കെ സഹിച്ചു.പക്ഷെ ദൈവം നമ്മളെ വീണ്ടും അകറ്റുന്നു.അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഇവള്‍ക്ക് ഭര്‍ത്ത്യമതിയായി സ്വന്തം ഗ്രാമത്തില്‍ ജീവിക്കണം.അതിനാണ് ഞങ്ങള്‍ വന്നത്.ഇനി നീ പറ എനിക്ക്  നമ്മളുടെ നാട്ടില്‍ ജീവിക്കുവാന്‍ പറ്റുമോ ?അതും മനസമാധാനം ആയി ...?"

വാസുവിന്  ഒന്നും പറയാന്‍ കഴിയാതെയായി.അവന്‍ ഞങ്ങളുടെ രണ്ടുപേരുടെയും കൈകള്‍ കൂട്ടി പിടുവിച്ചു.അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകി ഇറങ്ങി.

'വാസു അങ്കിള്‍ നമ്മളും ഉണ്ടേ ?"
അകത്തു നിന്നും വന്ന മാധവന്റെ മക്കളെ കണ്ടു വാസു അന്തംവിട്ടു.സജിനും സായുജ്യയും ...
"വാസു അങ്കിള്‍ ..അച്ഛന്റെ ഏകാന്തത കുറെയായി നമ്മള്‍ കാണുന്നു ..പക്ഷെ നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല ,അത് കൊണ്ട് തന്നെ അച്ഛന്‍ പലപ്പോഴും യാത്ര പോകും ..ഒരിക്കല്‍ തിരിച്ചു വരുമ്പോള്‍ ഈ അമ്മയെയും കൊണ്ട് വന്നു .ഞങ്ങള്‍ക്ക് ഇഷ്ട്ടപെട്ടു.അച്ഛന്‍ പിന്നെ യാത്ര എന്ന് പറഞ്ഞു ഞങ്ങളെ വിട്ടു പോയില്ല..അച്ഛന്‍ പഴയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ ഞങ്ങളുടെ അമ്മക്ക് എത്രമാത്ര  ശാപം കിട്ടിയിട്ടുണ്ടാകും എന്ന് ഓര്‍ത്തു പോയി...അവള്‍ഏങ്ങി പോയി.സജിന്‍ അവളുടെ പുറത്തു തട്ടി.

'പക്ഷെ വീണ്ടും ദൈവം നമ്മള്‍ക്ക് അമ്മയെ ഇല്ലാതാക്കുവാന്‍ പോകുന്നു .അത് കൊണ്ട് ഈ അമ്മക്ക് നല്ല സന്തോഷം കൊടുക്കണം.അമ്മയുടെ ആഗ്രഹം ഈ നാട്ടില്‍ തന്നെ ഇനി ജീവിക്കണം എന്നാണ് ...അത് നമ്മള്‍ അല്ലെ നടത്തി കൊടുക്കേണ്ടത് ..സഹായത്തിനു വാസു അങ്കിള്‍ ഉണ്ടാവണം .."

വാസു എന്റെ മക്കളെ ചേര്‍ത്ത് പിടിച്ചു കൊണ്ട്  പറഞ്ഞു 'നിങ്ങളുടെ അച്ഛന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ദൈവം ക്ഷമിചിരിക്കും ഈ മക്കളെ ഓര്‍ത്തു ......".   ചെറിയൊരു എങ്ങലോടെ അവര്‍ വാസുവിന്റെ ചുമലിലേക്ക് ചാഞ്ഞു.എനിക്കും മീനുവിനും കണ്ണുനീരിനെ പിടിച്ചുനിര്‍ത്തുവാന്‍ കഴിഞ്ഞില്ല.

കഥ:പ്രമോദ്‌ കുമാര്‍.കെ.പി





10 comments:

  1. പക്ഷെ ഗ്രമാങ്ങള്ളും ഇപ്പോൾ മരിച്ചു കൊണ്ടിരിക്കുകയാണ് ചങ്ങാതീ..

    ആ കന്നുപൂട്ടുന്ന ചിത്രം ഒരുപാട് ഒര്മകളെ തിരിച്ചു വിളിച്ചു

    ReplyDelete
    Replies
    1. നമ്മുടെ ഗ്രാമങ്ങള്‍ നശിക്കുന്നു ...എന്നെനെക്കുമായി ...ഇപ്പോള്‍ കുറച്ചു ഗ്രാമങ്ങളും കൃഷികാരും ഉണ്ട് ..അവരുടെ കാലവും കഴിയാന്‍ പോകുന്നു .കേരളം മൊത്തം ഒരു പട്ടണം ആകുകയല്ലേ .ഞാനും കഥയില്‍ അയാള്‍ക്ക് നഷ്ട്ടപെട്ട ഗ്രാമത്തെ കുറിച്ച് പറയുന്നുണ്ട്.നന്ദി ഇവിടെ എത്തിയതിനു

      Delete
  2. പഴയ ഓര്‍മ്മയിലേക്ക് കൊണ്ട് പോകുന്നു...

    ReplyDelete
    Replies
    1. ഇനി നമുക്ക് ഓര്‍മ്മകള്‍ മാത്രം ..ഗ്രാമം നമ്മുടെ നാട്ടില്‍ നിന്നും മരിക്കുന്നു

      Delete
  3. എന്നാല്‍ ഇപ്പോള്‍ എന്തൊരു വ്യത്യാസം

    ReplyDelete
    Replies
    1. അജിത്‌ ചേട്ടാ നന്ദി ഇവിടെ വന്നതില്‍ ...കുറച്ചായി കാണാറില്ല .വീട് മാറ്റവും മറ്റും കൊണ്ട് ബിസി ആണെന്ന് മുഖപുസ്തകത്തില്‍ നിന്നും അറിഞ്ഞു

      Delete
  4. സ്വന്തം ജീവൻ അത് നാം ജനിച്ച മണ്ണിനോട് എത്ര കടപ്പെട്ടിരിക്കുന്നു, ഓർമകളിൽ പോലും ആ മണ്ണിന്റെ മണം തന്നെ ആയിരിക്കും,
    എന്റെ വീട്ടിൽ ഇപ്പോഴും ക്രിഷിയുണ്ട് വാപ്പാ ഒരു തനി ക്രിഷിക്കാരനും, നെല്ല് കൊയ്യുന്ന സമയം വല്ലാതെ മിസ്സ് ആകുന്നുണ്ട് ഇപ്പോ,എന്റെ ഗ്രാമം എന്റെ ജീവൻ..........

    ReplyDelete
  5. ജീവിതത്തിലെ ഓട്ടത്തിനിടയില്‍ നമുക്ക് നഷ്ട്ടമാകുന്ന നമ്മുടെ നാടും ഗ്രാമീണരും പ്രകൃതിയും ...

    ReplyDelete
  6. നന്ദി ചില നാട്ടുമണങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോയതിനു ,
    ആശംസകൾ

    ReplyDelete
  7. sir,its touching..waiting more from you

    ReplyDelete