Saturday, April 4, 2026

യൂത്ത്

  



പുതിയതലമുറയ്ക്ക് വേണ്ടത് ഉത്സവ പ്രതീതി ഉള്ള ജീവിതമാണ്..ഒരുപാട് ടെൻഷൻ ഒന്നും തലയിൽ കയറ്റാതെ അടിച്ചു പൊളിച്ചു പോകുന്ന ജീവിതം..


അതിൽ സുഹൃത്ത്ക്കൾക്കു ആയിരിക്കുംവീട്ടുകാരെക്കാൾ പ്രാധാന്യം.. അവരിടൊന്നിച്ചു ആട്ടവും പാട്ടവും ഒക്കെയായി പോകുന്ന ജീവിതത്തിൽ ചിലർ പലപ്പോഴും വിദ്യാഭാസത്തിനു അതിനു പിന്നിൽ മാത്രം പ്രാധാന്യം കൊടുക്കുന്നു..


പ്രവീൺ അങ്ങിനെ ആയിരുന്നു.. തന്നെ തിരസ്കരിച്ച പെൺകുട്ടികളുടെ എണ്ണം കൂടിയപ്പോൾ തന്നോട് ഇഷ്ട്ടം തോന്നിയവരെ ഒക്കെ ചേർത്തു പിടിക്കുവാൻ തീരുമാനിച്ചു.. പഠിത്തം ഒക്കെ സൈഡ് ആക്കി അവരുടെയൊക്കെ പിന്നാലെ പോയപ്പോൾ അവനുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.


അടുത്തകാലത്തു ബോക് സ്ഓഫീസിൽ വലിയ ദുരന്തങ്ങൾ സംഭവിച്ച തമിഴ് സിനിമയെ താങ്ങി നിർത്തിയത് യുത്ത് ഉത്സവങ്ങൾ നിറഞ്ഞ ഇത്തരം ചിത്രങ്ങൾ ആയിരുന്നു..


ഡ്യുട്, വിത്ത്‌ ലവ് തുടങ്ങി യുവാക്കൾ എടുത്ത ചിത്രങ്ങൾക്കു പുറകെ തന്നെയാണ് കരുണാസ് എന്ന നടന്റെ പുത്രൻ കെൻ കരുനാസിന്റെ ചിത്രവും..


പുതുതായി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്നാണ് ഉത്തരം എങ്കിലും തിയേറ്ററിൽ ഉള്ള അത്ര സമയവും ഉത്സവ പ്രതീതിക്കു പുറമെ കുടുംബ ബന്ധത്തിലേ ചില  കാര്യങ്ങൾ കൂടി പറഞ്ഞു കാണികൾക്ക്  നൊമ്പരം കൂടി ഉണ്ടാക്കുവാൻ അദ്ദേഹത്തിന് കഴ്ഞ്ഞിട്ടുണ്ട്.. കൂട്ടത്തിൽ ജീവി പ്രകാശ് കുമാറിന്റെ നല്ല പാട്ടുകളും കേൾക്കാം 


പ്ര.മോ.ദി.സം 

No comments:

Post a Comment