ഒരു ഇന്ത്യൻ ഏജന്റ് ശത്രു രാജ്യത്ത് പോയി അവിടുത്തെ ഒരാളായി മാറി അവിടെയുള്ള ആളുകളുടെ മനം കയ്യടക്കി അവരുടെ നേതാവായി അവർക്കു തന്നെ "പാര " പണിയുന്ന കാഴ്ച കാട്ടി തന്ന ധുരന്ദർ എന്ന സൂപ്പർ മെഗാ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗവും പറയുന്നത് അതെ ഏജന്റ് കഥ ആണെങ്കിലും ഇതിൽ അയാൾ എങ്ങിനെ ഏജന്റ് ആയതു എന്നത് വ്യക്തമാക്കുന്നു.
കൃത്യമായി രാഷ്ട്രീയ ലക്ഷ്യത്തിൽ ദേശ സ്നേഹം പറയുന്ന ചിത്രം കയ്യടിക്കേണ്ട വർക്ക് കയ്യടിക്കാം വെറുക്കേണ്ട ആൾക്കാർക്ക് വെറുക്കാൻ പറ്റും സിനിമയായി കാണുന്നവർക്ക് ആ രീതിയിൽ ആസ്വദിച്ചു കാണാം
[നോട്ടു നിരോധനം ഇന്നും വിഡ്ഢിത്തം ആയി കൊണ്ടാടുന്ന കുറെയേറെ പേര് നമ്മുടെ രാജ്യത്ത് ഉണ്ട്.. അവർക്കു നഷ്ട്ടം വന്നത് കൊണ്ടായിരിക്കും അങ്ങിനെ കരുതുന്നത്.. ലാഭം കിട്ടിയവർ ആണ് കയ്യടിക്കുന്നത്.. എന്തിനു നോട്ടു നിരോധിച്ചു അതു കൊണ്ട് രാജ്യത്തിന് എന്ത് നേട്ടം ഉണ്ടായി എന്ന് ചിത്രം കാണിക്കുന്നുണ്ട്
നടക്കാത്ത ഒന്നും ഈ സിനിമയിൽ കാണിച്ചിട്ടില്ല..നടക്കാൻ പോകുന്നതും പറഞ്ഞിട്ടില്ല.. എന്നാൽ സംഭവിച്ചത് ഒക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്.. അതു കൊണ്ട് തന്നെയാണ് നോട്ടു നിരോധനവും, കേരളത്തിൽ അടക്കം ഉള്ള ഉള്ള തീവ്രവാദി ഗ്രൂപ്പും, നക്സലും, യുപി ഗുണ്ടകളും, ബാബരി മസ്ജിദും, ദാവൂദും ഒക്കെ ചിത്രത്തിലേക്ക് വരുന്നത്... ഇതൊക്കെ ചിലരെ ലക്ഷ്യ മിട്ടു തന്നെയാണ് ആദിത്യ ധർ ചിത്രം ഒരുക്കിയത് എന്ന് വ്യക്തം.
[നമ്മുടെ രാജ്യത്തിന്റെ ശത്രുരാജ്യത്തിന് പുറത്തല്ല അകത്തു തന്നെ ആണെന്ന് പറയാൻ കാരണവും ഇതൊക്കെ തന്നെ ആയിരിക്കും.. മൂന്ന് മണിക്കൂർ നാല്പത്തി അഞ്ചു മിനിട്ടോളം ഉള്ള സിനിമ ഹിന്ദി അറിയാമെങ്കിൽ നല്ല രീതിയിൽ കണക്ട് ആവും അല്ലെങ്കിൽ സബ് ടൈറ്റിൽ ഒക്കെ വായിച്ചു വരുമ്പോഴേക്കും സിനിമ അതിന്റെ വഴിക്കു പോകും..
രൺവീർ സിംഗിന്റെ ഒറ്റയാൻ പ്രകടനം തന്നെയാണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതും ആകര്ഷനീയം ആകുന്നതും... കഴിഞ്ഞ പടത്തിൽ ഉള്ളത് പോലെ കട്ടക്കു നിൽക്കുന്ന ഒരു വില്ലൻ ഈ ചിത്രത്തിൽ ഇല്ലാതെ പോയി.. എങ്കിലും അർജുൻ റാം പാൽ പറ്റാവുന്നത് പോലെ ചെയ്തിട്ടുണ്ട്..
രാഷ്ട്രീയം, ജാതി, മതം, എന്നിവ ഗൗനിക്കാത്ത സിനിമ പ്രേമികൾക്ക് മയ്കിങ് മികവ് കൊണ്ട് മാത്രം ഇഷ്ട്ടപെടുന്ന ചിത്രം ആയിരിക്കും ഇത്...
പ്ര.മോ.ദി.സം

No comments:
Post a Comment