ചില അഭിനേതാക്കളെ മലയാളസിനിമ എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും കുറച്ചൊന്നു അകറ്റി നിർത്തും.. പിന്നെ മനസ്സിൽ "കുറ്റബോധം"
തോന്നി തുടങ്ങുമ്പോൾ തിരിച്ചു കൊണ്ട് വരും.
കുറെയേറെ ഹിറ്റുകൾ നൽകിയ നടൻ, വലിയ വലിയ സംവിധായകർക്കു ഒപ്പം അനുഭവം ഉള്ള ആൾ, അഭിനയത്തിൽ,നൃത്തത്തിൽ പ്രാവീണ്യം ഉള്ള കലാകാരൻ.. എന്നിട്ടും പലപ്പോഴും പല കാര്യകാരണങ്ങൾ കൊണ്ട് നമ്മൾ മുഖം തിരിച്ചു നിന്നു.
ഏറെ വൈകി ആണെങ്കിലും ഇപ്പോൾ വിനീത് എന്ന നടന് തുടർച്ചയായി അവസരങ്ങൾ കൊടുക്കുന്നതും ബ്രില്ലിയന്റ് പെർഫോമൻസ് കൊണ്ട് നമ്മളെ ഞെട്ടിക്കുന്നതു ഇപ്പോൾ സാധാരണമായി.
റോസ്‌ലിൻ എന്ന ചിത്രത്തിൽ അതു തുടർച്ചയാവുന്നു. ഒരു ടീനേജ് കാരിയെ എപ്പോഴും സ്വപ്നത്തിൽ വന്നു പേടിപ്പിക്കുന്ന പൂച്ച കണ്ണുള്ള ആൾ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും പിന്നീടുള്ള സംഭവവികാസങ്ങൾ ആണ് ആറു എപ്പിസോഡ് ഉള്ള വെബ് സീരിസ് പറയുന്നത്.
ഒന്നാമത്തെയും ആറാമത്തെ എപ്പിസോഡിൽ ആണ് നമ്മളെ പിടിച്ചിരുത്തുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ ഉള്ളത് എങ്കിലും മറ്റു എപ്പിസോഡുകൾ കഥ പറയുവാൻ ശ്രമിക്കുന്ന രീതിയിൽ ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ട്.
ഷോ റണ്ണർ ജീത്തു ജോസഫ് എന്ന് കാണിക്കുന്നുണ്ട് എങ്കിലും അതു എന്തെന്ന് മനസ്സിലായില്ല.കാരണം രചനക്കും സംവിധാനത്തിനു ഒക്കെ വേറെ വേറെ ആളുകൾ ഉണ്ട്..വിനായക് ശശികുമാറും വിവേക് നന്ദകുമാറും.
പ്ര.മോ.ദി.സം

No comments:
Post a Comment