ഇന്നൊരു വാർത്ത കണ്ടു അതും സിപിഐ നേതാവ് ദിവാകരൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായിയെ കുറിച്ച് പറഞ്ഞത്..
ഏതോ ഒരു സഖ്യ കക്ഷി മീറ്റിംഗ് സമയത്തു പിണറായി" നല്ല" മീൻ കറി ഇല്ലാത്തതു കൊണ്ട് ഭക്ഷണം കഴിക്കാതെ എഴുനേറ്റു പോയി എന്നത്..
പിന്നെ അതിനെ കുറച്ചു അദ്ദേഹം വിശദമായി പറയുന്നുണ്ട്.. "മീൻ കൊണ്ട് വെച്ചപ്പോൾ ഏതു മീൻ ആണെന്ന് ചോദിച്ചു പോലും.. അതു ചൂര ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എഴുനേറ്റു പോയി എന്നും.. ഇതിൽ വിഷമിച്ച സംഘടകർ പിറ്റേന്ന് നെയ്മീൻ സംഘടിപ്പിച്ചു പിണറായിയെ ഊട്ടി എന്നും...
പിന്നെയും അദ്ദേഹം വാചാല ൻ ആകുന്നുണ്ട്.. പിണറായി എ ക്ലാസ് മീൻ മാത്രമേ കഴിക്കൂ എന്നും..."
പിണറായിയെ കുറച്ചു ആകുമ്പോൾ ആളുകൾ വിശ്വസിക്കും കാരണം അങ്ങിനെ ഒരു ക്യാറക്ടർ ആണ് പുള്ളിയുടേത്...പക്ഷെ ഇത് സത്യമാണോ എന്നറിയില്ല..
എന്നാലും തലശ്ശേരിക്കാരൻ എന്ന നിലയിൽ ചില കാര്യങ്ങൾ പറയാം... മീൻ എന്നത് തലശ്ശേരികാരന്റെ "വികാ രമാണ് " മീൻകറി ഇല്ലാതെ തൊണ്ണൂറ് ശതമാനം തലശേരിക്കാരനും ചോറ് ഇ റങ്ങാറില്ല... അതു സാധാരണ ദിവസം ആയാലും ഓണം ആയാലും വിഷു, ക്രിസ്തുമസ്സ് ആയാലും... നോൺ കഴിക്കാൻ പറ്റുന്ന ഇടമാണെങ്കിൽ അവൻ മീൻ കൂട്ടി കഴിച്ചിരിക്കും.. ചിലരുടെ ഇടങ്ങളിൽ സാഹചര്യങ്ങൾ അതിനു വഴങ്ങുന്നില്ലെങ്കിൽ മാത്രം അതുമായി പൊരുത്തപ്പെട്ടു പോകും.
സാധാരണ ചോറിനു എന്താണ് കറി എന്ന് മറ്റുള്ളവർ ചോദിക്കുമ്പോൾ തലശ്ശേരിക്കാർ എന്താണ് ഇന്ന് മീൻ എന്നാണ് ചോദിക്കുക. എന്നാൽ തലശ്ശേരിക്കാർക്ക് പലർക്കും ഇന്നും ദഹിക്കാത്ത മീൻ ആണ് ചൂര... പണ്ട് കാലങ്ങളിൽ തലശ്ശേരിയിൽ കാണാൻ പറ്റാത്ത മീൻ ആയിരുന്നു ചൂര.. ഇന്നത്തെ പോലെ നെറ്റവർക്ക് ക മ്മ്യൂണിക്കേഷൻ ഇല്ലാത്ത സമയത്തു മുക്കുവർക്ക് വലയിൽ കിട്ടിയാൽ തെങ്ങിന് വളമായ് ഇടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
ഇപ്പോൾ തലശ്ശേരിയിൽ കാണുന്നു എങ്കിലും നെയ്മീനിന്റെ ഡ്യുപ്ലികേറ്റു എന്ന് പറഞ്ഞു പലരും അകറ്റി നിർത്തിയ മീൻ തന്നെയാണ് ചൂര എന്നാണ് എന്റെ വിശ്വാസം. അതിനു പോഷക ഗുണം കൂടുതൽ ആണെങ്കിലും അതിന്റെ ഉള്ളിലെ കറുപ്പ് ഭാഗവും അതിന്റെ ചെറിയ കയ്പ്പുരുചിയും പലർക്കും അതിനെ ഇഷ്ടപ്പെടുത്തുന്നില്ല.
അതുകൊണ്ടായിരിക്കും പിണറായി ഈ മീനിനെ "ബഹിഷ്കരിചിരിക്കുക " അല്ലാതെ മീനിൽ എ ക്ലാസ് ബി ക്ലാസ് എന്നൊന്നും ഇല്ല എന്ന് ശിവൻകുട്ടി പറഞ്ഞതാണ് കറക്റ്റ്..
ചിലർക്ക് ഇഷ്ടം ഇല്ലാത്ത മീൻ കഴിക്കില്ല... അതു ക്ലാസ് തരം തിരിച്ചത് കൊണ്ടല്ല രുചി, ഇഷ്ട്ടം, അലർജി അങ്ങിനെ പലതരം കാരണങ്ങൾ കൊണ്ടാകും... വിലയുടെ കാര്യം ആണ് ദിവാകരൻ ഉദ്ദേശിച്ചത് എങ്കിൽ മത്തിയും ചാളയും റോക്കറ്റ് വേഗത്തിൽ വിലകയറി പോകുമ്പോൾ ആശങ്കയോടെ നോക്കി നിന്നവരാണ് നെയ്മീനും ആവോലിയും....
പ്ര.മോ.ദി. സം

No comments:
Post a Comment