മനുഷ്യന് നിലനിൽപ്പിനു വേണ്ടി പലതരം മുഖംമൂടികൾ അണി യേണ്ടതായി വരും.നമ്മൾ അറിയുന്ന രാഷ്ട്രീയക്കാരൻ ആവട്ടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന ആൾ ആവട്ടെ പലരുടെയും മുഖംമൂടികൾ അഴിഞ്ഞു വീണാൽ നമ്മൾ ഞെട്ടും.
ഭൂമി എന്ന ചാരിറ്റി നടത്തുന്ന സ്ത്രീക്ക് പിന്നിൽ പലതരം അധോലോക പ്രവർത്തനങ്ങൾ ഉണ്ടായിട്ടും അവർ ലോകത്തിനുമുന്നിൽ നല്ലൊരു പ്രവർത്തക ആയിരുന്നു.. അവർക്കു പിന്നിലെ രാഷ്ട്രീയ കാരനും നല്ല ഇമേജ് ഉണ്ടായിരുന്നു എങ്കിലും അവരുടെ പ്രവർത്തനങ്ങളും വളഞ്ഞ വഴിയിൽ കൂടിയായിരിന്നു.
ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന നാനൂറ്റി നാൽപതു കോടി അപഹരിക്കപ്പെടുമ്പോൾ അവരുടെ യഥാർത്ഥ മുഖം പുറത്തേക്കു വരികയാണ്..
അതു കണ്ടു പിടിക്കാൻ അവർ ഏൽപ്പിക്കുന്നത് ഫ്രോഡ് ബിസിനെസ്സ് നടത്തുന്ന വേലു എന്ന ചെറുപ്പക്കാരനെയാണ്..അവൻ നടത്തുന്ന അന്വേഷണവും അതുമായി അവനുള്ള ബന്ധവും എങ്ങിനെ ഇത്രയും പണം അവരുടെ കയ്യിൽ വന്നു എന്നൊക്കെയാണ് സിനിമയുടെ കഥ.
ഫീൽഡിൽ നിന്നും ഔട്ട് ആവുമ്പോൾ ചിലർ ചെയ്യുന്ന അവസാനത്തെ മാർഗം ആണ് സിനിമ നിർമിച്ചു അഭിനയ്ക്കുക എന്നത്.. കുറച്ചു കാലം കൂടി ലൈം ലൈറ്റിൽ പുടിച്ചു നിൽക്കാൻ ഉള്ള ഒരു വഴി.. ഇതൊക്കെ അനുഭവിക്കേണ്ടത് പ്രേക്ഷകർ ആയിരിക്കും എന്ന് മാത്രം.
പ്ര.മോ.ദി.സം

No comments:
Post a Comment