ഒരു സിനിമ തിയേറ്റർ വിട്ടതിനു ശേഷവും നിങ്ങളെ പിന്തുടരുന്നു എങ്കിൽ അതിന്റെ അണിയറയിൽ പ്രവർത്തിച്ച ആൾക്കാർ വിജയിച്ചു എന്നു പറയാം.
സിനിമ മുഴുവൻ പറയാതെ കുറേ നമുക്ക് പൂർത്തിയാക്കുവാൻ ദിൽജിത്തും ബാഹുല് രമേഷും ഇത് ആദ്യമായിട്ടല്ല ശ്രമിക്കുന്നത്. കഴിഞ്ഞ അവരുടെ കൂട്ടുകെട്ട് ഇതുപോലെ നമുക്ക് ചിന്തിച്ചു നോക്കുവാൻ അവസരം തന്നതാണ്.അതിൽ ഒരു രസമുണ്ട്... കാണികൾ കൂടി സിനിമയുടെ ഭാഗമാകുന്ന പ്രേത്യേക അനുഭവം.
ഒരു സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളും മിസ്റ്ററി ആയിരിക്കുന്നത് അത്ര നല്ല അനുഭവം അല്ലെങ്കിൽ കൂടി അതു അവസാനം വരെ പിന്തുടർന്ന് നമ്മളെ വല്ലാത്തരാവസ്ഥയിൽ എത്തിക്കുന്നത് കൊണ്ട് വല്ലാത്ത ഒരു ഫീൽ നൽകുന്നു..
അടുത്ത കാലത്ത് വന്ന മനോഹരമായ ഒരു സിനിമ അനുഭവം തരുവാൻ ദിൽജിത്ത് ബാഹുൽ ടീമിന് കഴ്ഞ്ഞിട്ടുണ്ടെങ്കിൽ ഓർത്തുവെച്ചോളൂ അവർ ഇവിടെ തന്നെ കാണും വ്യത്യസ്ത സിനിമകൾ തന്നു നമ്മളെ മോഹിപ്പിക്കുവാൻ..
ജെൻസി താരങ്ങൾ തൊട്ട് വെറററൻ താരങ്ങൾ, വിദേശ താരങ്ങൾ വരെ മികച്ച അഭിനയം കാഴ്ചവെച്ച സിനിമ ഒപ്പിയെടുത്ത പ്രകൃതിയുടെ മനോഹാരിത കൊണ്ടും അതിനനുസരിച്ചു കൊണ്ടുള്ള സംഗീതം കൊണ്ടും വിസ്മയിപ്പിക്കുന്നു.
ഇന്റർനാഷണൽ ലെവലിൽ നമ്മുടെ ഭാഷയിൽ ഉള്ള ഒരു ക്‌ളാസിക്ക് ചിത്രം എന്നു പറഞ്ഞാൽ പോലും അധികമാവില്ല..പ്രകാശ് രാജിന്റെ പോലത്തെ "നാറിയ " ജൂറികൾ മുഖം തിരിച്ചില്ല എങ്കിൽ അംഗീകാരങ്ങളിൽ ഈ ചിത്രം മുൻപന്തിയിൽ ഉണ്ടാകും.
പ്ര.മോ.ദി.സം

No comments:
Post a Comment