Monday, April 28, 2025

കള്ളം


അനുരാം സംവിധാനം ചെയ്ത ചിത്രം ഒരു പതിനാറ്കാരി പെൺകുട്ടിയുടെ മരണത്തിന് പിന്നാലെയുള്ള ചാനലുകാരുടെ സഞ്ചാരവും അവിടെ അവർ അതുമായി ബന്ധപെട്ടവരുമായി  ഇടപെടുമ്പോൾ ഉള്ള സംഭവങ്ങളും  അവിടെ നിന്ന് പലരെയും അഭിമുഖീകരിക്കുന്ന അവസരത്തിൽ പല കാര്യങ്ങളും കണ്ടുപിടിക്കുന്നതുമാണ് ഒന്നെ മുക്കാൽ മണിക്കൂറിൽ പറയുന്നത്.


ഒരു ക്രൈം സിനിമ ആകുമ്പോൾ  പ്രേക്ഷകനെ ആകർഷിക്കുന്ന ഒരു ഘടകവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇല്ല എന്ന് മാത്രമല്ല ,മുൻപ് മറ്റുള്ളവർ പിന്തുടർന്ന പാതയിൽ കൂടി പോകുന്ന ചിത്രം കൊലപാതകത്തിൻ്റെ  കാരണമായി പറയുന്നത് പോലും വിശ്വാസത്തിൽ എടുക്കാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടായിരിക്കും.



കുറെയേറെ പേരെ വിസ് തരിക്കുക ,എന്നിട്ട് പ്രേക്ഷകനിൽ ചില കൺഫ്യൂഷൻ ഉണ്ടാക്കുക ,ഇന്നെ ആൾ ആണ് കൊന്നത് എന്ന് പലതരത്തിൽ ഉള്ള സംഭവങ്ങൾ കാട്ടി നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുക തുടങ്ങി സിനിമ ഉണ്ടായ കാലം തൊട്ട് അനുവർത്തിക്കുന്ന രീതിയിൽ തന്നെയാണ് ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതിയിരിക്കുന്നത്.




പ്രേക്ഷകരെ ത്രിൽ അടിപ്പിക്കുന്ന സംഭവങ്ങളോ പിടിച്ചിരുത്തുന്ന രംഗങ്ങളോ സിനിമക്ക് ഊർജം നൽകുന്ന സംഗീതമോ നടീനടന്മാരുടെ മികച്ച പ്രകടനമോ ഒന്നും ഇല്ലാതെ മുന്നോട്ട് പോകുന്നുണ്ട് ചിത്രം.



ചിലവഴിക്കാൻ ഒന്നര രണ്ടു മണിക്കൂർ ഉണ്ടെങ്കിൽ കാണുന്നതിൽ തെറ്റില്ല..അഭിനയിക്കുന്നത് തരതമേന്യ പുതിയ മുഖങ്ങൾ ആയതുകൊണ്ട് തന്നെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറക്കുമ്പോൾ അവർക്കെങ്കിലും ഉപകരപ്പെടണമായിരുന്നു.


പ്ര.മോ.ദി.സം


കുമ്മാട്ടിക്കളി

 

സുരേഷ്ഗോപിയുടെ പുത്രൻ മാധവ് സുരേഷ്ഗോപി,സൗത്ത് ഇന്ത്യയിലെ മികച്ചതും നല്ലസിനിമകൾ നിർമ്മിക്കുന്ന സൂപ്പർ ഗുഡ് ഫിലിംസ്,കുറെ പുതുമുഖങ്ങൾ ഒക്കെ ചേർന്ന് അണിയിച്ചൊരുക്കിയ ഒരു ചെറിയ ചിത്രമാണ് കുമ്മാട്ടിക്കളി.





ഒരു കുമ്മാട്ടിക്കളി ദിവസം അവിടുത്തെ അരയത്തിക്ക് കിട്ടുന്ന അനാഥരായ അഞ്ചുപേരെ അവർ നല്ലപോലെ വളർത്തുന്നു.കടലിലും പുറത്തും ജോലി ചെയ്തും മറ്റും അവർ സന്തോഷത്തോടെ കടപ്പുറത്ത് ജീവിക്കുന്നു.





കടലും കടപ്പുറവും അടക്കിവാഴുന്ന് മുതലാളിയിൽ നിന്ന് കടം വാങ്ങി കടപ്പുറത്ത് റെസ്റ്റോറൻ്റ് തുടന്നുന്ന അവർക്ക് അയാളുടെ അനിയനും കൂട്ടരും വന്നു മദ്യപിച്ചും പെണ്ണുപിടിച്ചും അലോരസം സൃഷ്ടിച്ചപ്പോൾ പ്രതികരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.




അതു അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. സന്തോഷമായി കഴിഞ്ഞിരുന്ന അവരിൽ സംഘർഷം ഉണ്ടാക്കുന്നു.പിന്നീട് അങ്ങോട്ട് അവരുടെ നിലനിൽപ്പിൻ്റെ ചെറുത്തുനിൽപ്പിൻ്റെ കഥയാണ് കുമ്മാട്ടികളി.


അതിനിടയിൽ ചില പ്രേമങ്ങളും സംഭവങ്ങളും പാട്ടുകളും കൊണ്ട് സിനിമ പതിവ് രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. നമ്മൾ പ്രതീക്ഷിക്കുന്ന ചില സംഭവങ്ങളിൽ നിന്നും വഴിമാറി മറ്റിടത്തേക്ക് പോകുമ്പോൾ തന്നെയാണ് സിനിമയുടെ ഗതിയും മാറുന്നത്.



വലിയ പുതുമ ഒന്നും ചിത്രത്തിൽ ഇല്ല എങ്കിലും  ഉള്ള കഥാപാത്രങ്ങളെ അതും പുതുമുഖങ്ങളെ  ഒക്കെ കറക്ടായി പ്ലേസ് ചെയ്തു കൊണ്ട് നല്ല രസകരമായി കഥ പറഞ്ഞു പോകുന്നുണ്ട്.








ഇൻ്റർവെൽ കഴിഞ്ഞാൽ കാണിക്കുന്ന ഫ്‌ളാഷ്ബാക്ക് അരയത്തിയായ സ്തീയുടെ ഭൂതകാലം കാണിക്കുന്നുണ്ട്.ഒറ്റയ്ക്ക് അവർ എങ്ങിനെ ആ കരയിൽ ജീവിക്കുന്നു എന്നതും അവർക്ക് ഇവരെയൊക്കെ വളർത്തി വലുതാക്കാൻ ഉള്ള പ്രാപ്തിയും ധൈരൃവും എങ്ങിനെ കൈവന്നു എന്നതിനുള്ള പ്രേക്ഷകൻ്റെ സംശയം അത് മാറ്റിക്കൊടുക്കുന്നുണ്ട്.


പ്ര.മോ.ദി.സം

Sunday, April 27, 2025

നന്പൻ ഒരുവൻ വന്ത പിരാഗൂ

 

ഒരു സുഹൃത്ത് വന്നതിനു ശേഷം എന്ന് അർഥം വരുന്ന സിനിമ കൂട്ടുകാരുടെ കഥയാണ് പറയുന്നത്.ഒരു കോളനിയിൽ ചെറുപ്പം മുതൽ ഒന്നിച്ചു വളർന്ന കൂട്ടുകാർ പഠിപ്പിനുശേഷം ഒരു "കമ്പനിആപ്പ്" തുടങ്ങുവാൻ ശ്രമിച്ചു എങ്കിലും ഓരോരോ കാരണങ്ങൾ കൊണ്ട് അത് നടക്കുന്നില്ല.





ആനന്ദ ഒഴിച്ച് മറ്റുള്ളവർ ഒക്കെ ജോലിക്ക് കയറിയപ്പോൾ ആനന്ദിന് ഒരിക്കലും മനസ്സിൽ പിടിച്ച ജോലി കിട്ടുന്നില്ല കിട്ടുന്ന ജോലി ആണെങ്കിൽ അവൻ്റെ കഴിവില്ലായ്മ കാരണം പറഞ്ഞു  ഒഴിവാക്കുന്നു. അവൻ്റെ സ്വപ്നം മറ്റൊന്നായിരുന്നത് കൊണ്ട് തന്നെ ജോലി അവനു ഭാരമാകുകയായിരുന്നു.





ജോലി ഇല്ലാത്തത് കൊണ്ട് തന്നെ കൂട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട് പോകുന്ന ആനന്ദിന് വീട്ടിലും പ്രശ്നം ഉണ്ടാകുമ്പോൾ അയാളെ അച്ഛൻ പുറത്തേക്ക് വിട്ടു പഠിപ്പിക്കുകയാണ്..പഠനത്തോടൊപ്പം ജോലിയും ചെയ്തു നാട്ടിലെ കടങ്ങൾ ഒക്കെ വീട്ടിയപ്പോൾ  അവന് പണ്ടത്തെ "ആപ്പ് "മോഹം വീണ്ടും വരികയാണ്.





അയാള് ഇടപഴകുന്ന നാട്ടിലെയും വിദേശത്തെയും പലരുടെയും ജീവിതവും കൂടി കാണിക്കുന്ന സിനിമ പലപ്പോഴും പറയുന്നത് ഇന്നിൻ്റെ യാഥാർത്ഥ്യങ്ങൾ തന്നെയാണ്.





കൂട്ടുകാർ എന്നത് അമൂല്യമായ നിധിയാണ്.അവർ എല്ലാ കാര്യത്തിനും നല്ല സമയത്തും മോശം സമയത്തും കൂടെ നിൽകുന്നവർ ആയിരിക്കുമെങ്കിൽ എന്ന സന്ദേശമാണ് ഈ സിനിമ പറയാൻ ശ്രമിക്കുന്നത്.





നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിച്ച പലകാര്യങ്ങളും അവിടവിടെയായി നായകനും സംവിധായകനുമായ ആനന്ദ് കാട്ടിതരുന്നുണ്ട്....നമ്മൾ തകർന്നു തളർന്നു പോയാലും നമ്മളുടെ പഠിപ്പ് അതിനു താങ്ങാവും എന്നതും സ്വന്തം അഭിലാഷങ്ങളും ആഗ്രഹങ്ങളും ജീവിതത്തിൻ്റെ നല്ല നിലയിൽ ഉള്ള മുന്നോട്ടു പോകലിന് പലരും ഉപേക്ഷിക്കുന്നതും സിനിമ കാണിക്കുന്നുണ്ട്.


പ്ര.മോ.ദി.സം.