Thursday, April 13, 2023

അയോധി

 



ഭൂരിഭാഗം അച്ഛന്മാർ പൊതുവേ കർക്കശകാർ ആയിരിക്കും..ഭാര്യയും മക്കളും തന്നെ ഏതു സന്ദർഭത്തിൽ പോലും തെറ്റായാലും ശരി ആയാലും അനുസരിക്കണം എന്നും അവർ എന്തെങ്കിലും അനുസരണക്കേട് കാണിച്ചാൽ ക്രൂരമായി മർദ്ദിച്ച് പെരുമാറുന്ന കുറെയേറെ പേരുണ്ട്..ഭാര്യ വീട്ടു ജോലി ചെയ്യാനും മറ്റും മാത്രമെന്ന് കരുതുന്ന നിരവധിപേർ നമ്മുടെ നാടുകളിൽ ഉണ്ട്.ഒരു തരം അടിമ കൺസെപ്റ്റ്.അവർ നമ്മുടെ കാലിനടിയിൽ ജീവിക്കണം എന്ന ചിന്ത.




അയോധ്യയിലെ ഇത്തരം  രണ്ടു കുട്ടികൾ അടങ്ങിയ ഒരു കുടുംബം ദീപാവലി നാളിൽ രാമേശ്വരം സന്ദർശിക്കുവാൻ തമിഴു നാട്ടിൽ എത്തുകയാണ്.തൻ്റെ പ്രവൃത്തി മൂലം ഉണ്ടാകുന്ന ഒരു ദുരന്തത്തിന് അയാൾക്ക് ഭാര്യയെ നഷ്ടപ്പെടുന്നു.




ആചാരങ്ങളും വിശ്വാസങ്ങളും മുറുക്കെ പിടിക്കുന്ന അയാള് ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അവധി ദിവസം പെടാപാട് പെടുന്ന അവസരത്തിൽ കൂട്ടിനെത്തി രണ്ടു നാട്ടുകാർ സഹായിക്കുന്നു എങ്കിലും  അയാളുടെ കർശന നിലപാടുകൾ പല വഴികളും അടക്കുന്നു.




എങ്കിലും ഓരോ ഘട്ടത്തിലും പലരുടെയും സഹായം കൊണ്ട് ചില സ്ഥലത്ത് കരുണ കൊണ്ട് അവരുടെ കാര്യം നടക്കുമ്പോൾ അയാള് ആകെ മാറി പോകുകയാണ്.




യസ്പാൽ ശർമ എന്ന തിയേറ്റർ ആർട്ടിസ്റ്റ് തകർത്തു അഭിനയിച്ച ചിത്രത്തിൽ കൂട്ടിന് ശശികുമാർ കൂടിയുണ്ട്.അമ്മയും മക്കളും കഥാപാത്രത്തെ ശരിയായി ഉൾകൊണ്ട് അഭിനയിച്ചു.




സിനിമ ആശയവും ഒക്കെ കൊള്ളാം എങ്കിലും പ്രേക്ഷകരുമായി സംവദിക്കുന്നത് കുറെ കല്ല് കടിയിൽ കൂടിയാണ്..ചില സമയത്തെ ബാക് ഗ്രൗണ്ട് സ്കോർ ഒക്കെ അരോചകം ആയി അനുഭവപ്പെടും.



മതമൈത്രി ലേബൽ കൂടി  ക്ലൈമാക്സിൽ സൃഷ്ടിച്ചു സംവിധായകൻ മന്തിര മൂർത്തി ഒരു ചുവടു മുന്നോട്ട് നടക്കുന്നുണ്ട്.


പ്ര .മോ .ദി .സം

Wednesday, April 12, 2023

ആനന്ദം പരമാനന്ദം

 



കേരളത്തെ ലഹരി വിമുക്തമാക്കും എന്ന് പ്രതിജ്ഞ എടുപ്പിക്കുന്ന സര്ക്കാര് തന്നെ നാട് മുഴുവൻ മദ്യഷാപ്പുകൾ തുറക്കുവാൻ അനുവദിക്കുന്ന നാടാണ് നമ്മുടേത്..




ഒരിക്കൽ ലഹരിക്ക് അടിമപ്പെട്ടു പോയാൽ പലർക്കും അതിൽ നിന്ന് കരകയറാൻ പറ്റിയെന്ന് വരില്ല.ചുരുക്കം ചിലർ പതിയെ പതിയെ ലഹരിയിൽ നിന്നും മുക്തരാകും എങ്കിലും അത് എത്ര കാലം തുടരുവാൻ പറ്റും എന്നത് ചോദ്യ ചിഹ്നം തന്നെയാണ്.




മദ്യത്തിന് അടിമപ്പെട്ടു പോയ ഒരു റിട്ടയേർഡ് പോസ്റ്റ് ജീവനക്കാരൻ തൻ്റെ  മകളെ  ലഹരിക്ക് അടിമപ്പെട്ടു ജീവിക്കാത്ത ഒരാളെ കൊണ്ട് കെട്ടിക്കണം എന്ന് ആഗ്രഹിച്ചു എങ്കിലും അയാളുടെ തന്നെ പിഴവ് കൊണ്ട് മുഴുകുടിയനേ കല്യാണം കഴിപ്പിക്കേണ്ടി വരുന്നു.




മനംനൊന്ത് ജീവിതം അവസാനിക്കും മുൻപ് അയാള് ചെയ്തു വെച്ച കാര്യങ്ങൽ ആ കുടുംബത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രശ്നങ്ങളും മറ്റുമാണ് സിന്ധുരാജ് എഴുതി ഷാഫി സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


മഹാമാരിക്ക് ശേഷം ദിനംപ്രതി സിനിമകളുടെ കുത്തൊഴുക്ക് ആണ്.. തിയേറ്ററിൽ ഒരു ചലനവും സൃഷ്ടിക്കാതെ ഭൂരിഭാഗവും തകർന്നു അടിയുമ്പോഴും വീണ്ടും വീണ്ടും ഒരു കാമ്പും ഇല്ലാത്ത സിനിമകൾ ഇറങ്ങുന്നുണ്ട്.



ഇതിനൊക്കെ 

എങ്ങിനെയാണ് ഫണ്ട് എന്നത് ആരും അന്വേഷിക്കുന്നില്ല എങ്കിലും മഹാമാരി പോലെ ഇനിയും ഉണ്ടായാൽ കൂട്ടിവച്ച പണം കൊണ്ട് എന്ത് ഉപകാരം എന്ന ചിന്ത കൊണ്ട് സമ്പാദ്യങ്ങൾ ആഗ്രഹങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നത് ആകാനും വഴിയുണ്ട്.


പ്ര .മോ .ദി .സം

Tuesday, April 11, 2023

ഖാലി പേഴ്സ് ഓഫ് ബില്ലയനേഴ്സ്

 



മാന്യമായ ഒരു ജോലിയും സ്റ്റാർട്ട് അപ്പ് കമ്പനിയും സ്വന്തമായി ഉണ്ടെങ്കിലും രണ്ടു സ്ഥലത്ത് നിന്നും ശമ്പളവും വരുമാനവും ഒന്നും ഇല്ലെങ്കിൽ ഉള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ..




സഹപാഠികളും ആത്മ സുഹൃത്തുക്കളും ആയ ദാസനും വിജയനും സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങി എങ്കിലും ഒന്നിലും പച്ച പിടിക്കുന്നില്ല..ആശയങ്ങൾ നല്ലതെന്ന് സമ്മതിക്കുന്നു എങ്കിലും കസ്റ്റമർക്കു എന്തോ പണം ഇട്ടു റിസ്ക് എടുക്കുവാൻ പേടി ആയത് കൊണ്ട് അവരുടെ പ്രതീക്ഷകൾക്ക് വിഘാതം ഉണ്ടെങ്കിലും തോറ്റ് കൊടുക്കുവാൻ അവർ തയ്യാറാകുന്നില്ല.




ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ആറേഴു മാസമായി ശമ്പളം കിട്ടാത്തത് കൊണ്ട് തന്നെ കിട്ടാവുന്ന ചങ്ങാതി കളിൽ  നിന്നും  കടമൊക്കെ വാങ്ങി ദാസനും വിജയനും മുന്നോട്ട് പോകുകയാണ് .




ഇനി മുന്നോട്ട് പോകുക അസാധ്യം എന്ന് തോന്നിയ സമയത്ത് പണക്കാരനായ ഗൾഫ് കാരൻ്റെ മോളെ പലതരം ഉടായിപ്പ് പറഞ്ഞു വിജയൻ കല്യാണം കഴിക്കുന്നു. 




പിന്നീട് അവളുടെ പണം കൊണ്ട് ജീവിക്കാനും കമ്പനി വികസിപ്പിക്കുവാൻ ശ്രമിക്കുന്ന ദാസനും വിജയനും നേരിടുന്ന പ്രശ്നങ്ങൾ ആണ് സിനിമ.


ചിരിയുടെ രാജാക്കന്മാർ പലരും  ഉണ്ടെങ്കിൽ പോലും ഈ സിനിമയിൽ ചിരി നിറക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് പോരായ്മയായി  തോന്നി. 



ഇത്രയും ഗൗരവമായി കഥ പറയാതെ അൽപ സ്വല്പം ഹാസ്യം ഒക്കെ ചേർത്ത് പറഞ്ഞിരുന്നു എങ്കിൽ രസമായെനെ..


പ്ര .മോ .ദി .സം

Tuesday, April 4, 2023

അറിയാവൻ

 



സ്ത്രീകൾ ഇന്ന് സമൂഹത്തിൽ പലർക്കും വിൽപനചരക്കാണ്.സ്ത്രീയെ അമ്മയും പെങ്ങളും ഭാര്യയും ചങ്ങാതിയുമായി കാണുന്നതിന് അപ്പുറത്ത് ചിലർ അവരെ കാണുന്നത് കച്ചവട കണ്ണിൽ കൂടിയാണ്.




പ്രേമം നടിച്ചു അവരെ കീഴ്പ്പെടുത്തി സകലതും അപഹരിച്ചു നഗ്ന ചിത്രങ്ങൾ പകർത്തി അവരുടെ കാൽക്കീഴിൽ ആക്കി ഉപഭോഗത്തിന് ഉപയോഗിക്കുന്ന ഒരു ഗ്യാ ങ്ങിൻ്റെയും അതിനെ നേരിടാൻ തയ്യാറാകുന്ന ഒരു കൂട്ടം ചതിക്കപെട്ട പെണ്കുട്ടികളുടെ കൂടി കഥയാണിത്.




കാമുകിയുടെ സുഹൃത്ത് പോൺ ഗ്യാങ്ങിൻ്റെ പിടിയിൽ പെട്ട് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞപ്പോൾ അവളെ രക്ഷപ്പെടുത്തുകയും അതുപോലെ ബാധിക്കപെട്ട അനേകം പെൺകുട്ടികളെ രക്ഷപ്പെടുത്തി കൊണ്ടുവരുവാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളുമായി അയാളുടെ കുടുംബം കൂടി കൂട്ടി കുഴയുന്നത് ആണ് ജവഹർ മിത്രൻ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.




പുതുമുഖങ്ങൾ നായികാ നായകന്മാരായി വരുന്ന ചിത്രത്തിൽ കുറച്ചുകൂടി അഭിനയം അറിയുന്ന നായകനെ പരിഗണിക്കാൻ ശ്രമിക്കണമായിരുന്നു.


പ്ര  മോ .ദി. സം

Monday, April 3, 2023

അനേൽമേലെ പനിതുളി

 



സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ മാനേജർ ആയ മതിക്ക് അവിടെ ജോലി ചെയ്യുന്ന കുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്ന ആളോട് പരുഷമായി ഇടപെടേണ്ടി വരുന്നു.അതിൻ്റെ പക മനസ്സിൽ സൂക്ഷിച്ച അയാള് മതി കൊടൈക്കനാലിൽ ഈ കുട്ടിയുടെ കല്യാണത്തിൽ പങ്കെടുക്കുവാൻ പോകുമ്പോൾ പിന്തുടരുന്നു 




കൂട്ടുകാരനൂമായി ചേർന്ന് കടയിലെ ടീ ഷർട്ട്  കടത്താൻ ശ്രമിച്ചതിന് അവിടെ ജോലി ചെയ്യുന്ന പയ്യനെ മതി ജോലിയിൽ നിന്നും പുറത്താക്കുന്നു. അയാളും കല്യാണ ആവശ്യത്തിന്  കൊടൈക്കനാലിൽ എത്തുന്നു.




കൊടൈക്കനാൽ സൗന്ദര്യം ആസ്വദിക്കുന്ന തിനിടയിൽ മതിയെ അജ്ഞാതരായ ആളുകൾ തട്ടി കൊണ്ടുപോയി പീഡിപ്പിക്കുന്നു.




പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അവളെ പിന്തുടർന്ന് വന്ന ആളുകളെ പോലീസ് ചോദ്യം ചെയ്തു എങ്കിലും കുറ്റവാളികൾ അവർ അല്ലെന്ന് മതി മനസ്സിലാക്കുന്നു..


പിന്നീട് അവളുടെ അന്വേഷണത്തിൽ അവൾക്ക് കുറ്റവാളികളെ കണ്ടെത്തുവാൻ കഴിഞ്ഞു എങ്കിലും കുറ്റം അവരിലേക്ക് എത്തുവാൻ നീതി അവൾക്ക് കിട്ടുവാൻ പലതരം തടസ്സങ്ങൾ ഉണ്ടാകുന്നു.




എല്ലാമറിയുന്ന വുഡ്ബി യുടെ സഹായത്തോടെ അവളുടെ നിയമ പോരാട്ട ത്ത്ൻ്റെ കഥയാണ് ഇത്.


പ്ര .മോ.ദി .സം

Sunday, April 2, 2023

അഖിലൻ

 



ഇന്ത്യൻ മഹാസമുദ്രത്തിലെ രാജാവ്..അതാണ് അഖിലൻ..ഇന്ത്യൻ സമുദ്രത്തിൽ കൂടി എന്ത് ഇല്ലിഗൽ ചരക്ക് നീക്ക വും നടക്കണം എങ്കിൽ അത്  അഖിലൻ മാത്രം വിചാരിച്ചാൽ നടക്കും.അത്കൊണ്ട് തന്നെ എല്ലാ കടൽ കൊള്ളകാർക്കും അഖിലൻ വേണമായിരുന്നു .



അഖിലൻ അങ്ങിനെ എല്ലാത്തരം പ്രവർത്തികളും കണ്ണിൽ ചോരയില്ലാത്ത അവസ്ഥയിൽ ചെയ്യുന്നതിന് എന്തായാലും കാരണം ഉണ്ടാകുമല്ലോ..



അങ്ങിനെ രണ്ടാം പകുതിയിൽ അഖിലൻ അങ്ങിനെ ആയി തീർന്നത് പറയുകയാണ്.അതിൽ അനാഥനായ അഖിലൻ എങ്ങിനെ അനാഥനായി എന്നും എന്ത് കൊണ്ട് അഖിലൻ ഇങ്ങിനെ ആയി എന്നൊക്കെ കാണിക്കുന്നു.


കടൽ കൊള്ളക്കാരുടെ നിയന്ത്രണവും അവർ തമ്മിലുള്ള മത്സരവും കുടിപകയും ഒക്കെ വീണ്ടും കാണുവാൻ അവസരം കിട്ടുന്നുണ്ട്.



പൊന്നിയൻ ശെൽവൻ നല്ല പേര് വാങ്ങിക്കൊടുത്ത അവസരത്തിൽ ജയം രവി എന്തിന് ഇത്തരം ഒരു ചിത്രത്തിൽ സഹകരിച്ച് എന്നത് ഫാൻസിന് വേണ്ടി ആയിരിക്കാം.



പതിവ്  തമിഴു മസാല ചട്ട കൂട്ടിൽ നിന്നും നിന്നും ഇനിയും പുറത്തു വരാത്ത ആൾകാർ ഇപ്പോഴും അവിടെ ഉണ്ടെന്ന് വിളിച്ചു പറയുന്ന ഒരു ചിത്രം


പ്ര .മോ. ദി .സം