Thursday, January 6, 2022

പ്രേമതീരം

 



തെലുങ്ക് സിനിമ മലയാളത്തിൽ ഡബ്ബ് ചെയ്തത് കാണുവാൻ നല്ല "രസമാണ്".പല വാക്കുകളും മലയാളത്തിൽ മൊഴി മാറ്റുമ്പോൾ കോമഡി ആയിരിക്കും.പ്രത്യേകിച്ച് പാട്ടുകൾ..എന്നാലും രസമാണ് കൂടുതൽ ലോജിക്ക് നോക്കുന്നില്ല എങ്കിൽ...


മലയാളത്തിൻ്റെ മറ്റൊരു "പതിപ്പാണ്"  ഇത്തരം സിനിമകളിൽ ഡബ്ബിങ് ചെയ്യുവാൻ ഉപയോഗിക്കുക...അത് വളരെ സോഫ്റ്റ് മലയാളം ആയിരിക്കും. ദ്വയാർത്വങ്ങളെ കൊണ്ട് വീർപ്പു മുട്ടുന്ന മലയാള സിനിമക്ക് വേണ്ടത് ഇത് തന്നെ ആണ്.അത് കൊണ്ട് തന്നെ എത്ര തല്ലിപ്പൊളി ചിത്രമായാലും മൊഴിമാറ്റ രീതി നമ്മളെ സിനിമ  കാണുവാൻ പ്രേരിപ്പിക്കും.








നാഗചൈതന്യ, സായി പല്ലവി ചിത്രവും മലയാളികരിക്കുവാൻ നടത്തിയ ശ്രമത്തിൽ ചെറിയ ഒരു പോരായ്മ ഉണ്ട്..മലയാളികൾ എന്ന് വിശ്വസിപ്പിക്കാൻ അവർ രണ്ടു "കണ്ണൂർ കാരുടെ പ്രേമം ആണ് പറയുന്നത്.അതായത് കഥ മൊത്തം ഇങ്ങോട്ടേക്കു പറിച്ചു നട്ടു.


ജാതിക്കും മതത്തിനും വലിയ പ്രാധാന്യം കൊടുക്കാത്ത കണ്ണൂരിൽ തൊട്ടു കൂടായ്മയുടെ ജന്മിത്തത്തിൻ്റെ കഥ പറിച്ചു നട്ടത് പോരായ്മ ആയിപ്പോയി.ജാതിയുടെ പേരിൽ കണ്ണൂരിൽ "ചേരിതിരിവ്" കാണുവാൻ കഴിയില്ല..രാഷ്ട്രീയത്തിൻ്റെ പേരിൽ ആണെങ്കിൽ സത്യമാണ്.ചിത്രത്തിൽ നടന്ന പോലത്തെ സംഭവങ്ങൾ എന്തായാലും കണ്ണൂരിൽ നടക്കാൻ സാധ്യത ഇല്ല..







നമ്മുടെ പെണ്കുട്ടികൾ പറയുന്നത് അമ്മമാർ ശ്രദ്ധിച്ചു കേൾക്കണം.അവർ അവരുടെ ഉള്ളിൽ അടക്കിപിടിച്ചു വെച്ച പ്രശ്നങ്ങൾ ആരോടും പറയുവാൻ ആകാതെ വീർപ്പുമുട്ടുമ്പോൾ സമയമില്ല എന്ന് പറഞ്ഞു അമ്മമാർ മാറി കളയരുത്.അത് ജീവിതത്തിൽ ഉടനീളം അവരെ മനസംഘർഷത്തിൽ നയിക്കും..അവർ പറയുന്ന ചെറിയ കാര്യം പോലും നല്ലത് പോലെ ശ്രവിക്കണം.






അപരിചിതരെ ഇടപഴകുവാൻ അനുവദിക്കുമ്പോൾ എന്തിന് സ്വന്തം വീട്ടിൽ ഉളളവർ സ്പർശിക്കുമ്പോൾ പോലും ടച്ചിംഗ് പാർട്സ് ഏതാണ് നോൺ ടച്ചിംഗ് പാർട്സ് ഏതാണ് എന്ന് കുട്ടികൾക്ക് ഒരു ബോധം നമ്മൾ മാതാപിതാക്കൾ പ്രത്യേകിച്ച് അമ്മമാർ  സൃഷ്ടിച്ചു കൊടുക്കണം..അല്ലെങ്കിൽ ചില സംഭവങ്ങളുടെ  പിരിമുറുക്കം കൊണ്ടവരുടെ ഭാവി പോലും അവതാളത്തിൽ ആകും.


പ്ര .മോ .ദി .സം

Tuesday, January 4, 2022

ഉടുമ്പ്

 



വളരെയേറെ പ്രതീക്ഷയാണ് ഉടുമ്പ് ട്രെയിലർ നൽകിയത്.കലാഭവൻ മണിയുടെ വില്ലൻ വേഷം  പോലും ചില സമയത്ത്  മനസ്സിൽ വന്നു  .പക്ഷേ സിനിമയിൽ എത്തിയപ്പോൾ ട്രെയ്‌ലർ അല്ല സിനിമ എന്ന് മനസ്സിലായി..എന്നാലും താരതമെന്യ പുതുമുഖങ്ങൾ ആയ അണിയറക്കാർ ഒരുക്കിയ കണ്ണൻ താമരക്കുളം ചിത്രം വലിയ കുഴപ്പം ഇല്ല ...മുൻപ് പറഞ്ഞു പഴകിയ കാര്യങ്ങളിൽ കൂടി ആണെങ്കിൽ പോലും..







സെന്തിൽ കൃഷണ മുൻപ് മണിയായി അഭിനയിച്ചത് കൊണ്ട് തന്നെ പൂർണമായും മണി അദ്ദേഹത്തിൽ നിന്നും ഒഴിഞ്ഞു പോയിട്ടില്ല.പല രംഗങ്ങളും മണിയുടെ നിഴൽ കൂടെ കൊണ്ട് നടക്കുന്നുണ്ട്.അത് തന്നെയാണ് ട്രെയിലർ കണ്ടപ്പോൾ തോന്നുന്നതും.






ഗുണ്ടയാണ് എന്ന് അറിയാതെ അവള് അവനെ  പ്രേമിച്ചു കല്യാണം കഴിച്ചു. , നേരറിയുമ്പോൾ ദാമ്പത്യത്തിൽ ഉണ്ടാകുന്ന  അവരുടെ താളപ്പിഴകൾ വളരെ വേഗം വളർന്നു വലുതാകുന്നു. ചോരയുടെ മണം മാറ്റുവാൻ വേണ്ടിമാത്രം അവളെ പ്രാപിക്കുമ്പോൾ ഏതൊരു പെണ്ണിനും ഉണ്ടാകുന്ന നീരസം വെറുപ്പായി പടർന്നു പന്തലിക്കുന്ന സമയത്ത് ഒരു കൊലകേസിൽ പെട്ട് അവൻ ജയിൽ ശിക്ഷ അനുഭവിക്കുന്നു. ആ സമയത്ത് അടുക്കുന്ന കളികൂട്ടുകാരനെ ഉപേക്ഷിക്കാൻ പറ്റാത്ത വിധം വളർന്ന ബന്ധം അവൻ്റെ ജയിൽ മോചനത്തോടെ പല സത്യങ്ങളും അവൾക്ക് മനസ്സിലാക്കുവാൻ പ്രേരിതമാക്ന്നു...പിന്നീട് ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ഉടുമ്പ് പറയുന്നത്.





പാശ്ചാത്തല സംഗീതം അരോചകം സൃഷ്ടിക്കുംമെങ്കിലും  ഫോട്ടോഗ്രഫി നന്നായി ചെയ്തിരിക്കുന്നു.സീരിയൽ നിലവാരത്തിൽ നിന്നും സംവിധായകൻ കുറച്ചു കൂടി ഉയർന്നുവന്നു എങ്കിൽ പടത്തിനു കുറച്ചു കൂടി സ്വീകാര്യത ലഭിച്ചേനെ.. അലൻസിയറ്, ഹരീഷ് പേരടി എന്നിവർ സൂപ്പർ..നല്ലൊരു അവസരം ഉണ്ടായിട്ടും നായികക്ക് ഗ്ലാമർ ഉണ്ടാക്കാൻ അല്ലാതെ അഭിനയിക്കാൻ പറ്റിയില്ല.


പ്ര .മോ .ദി .സം

Monday, January 3, 2022

ക്യാബ് സ്റ്റോറിസ്

 





ചിത്രത്തിൻ്റെ പേര് പോലെ തന്നെ ഒരു ടാക്സിയും അതുമായി ബന്ധപ്പെടുന്ന കുറെയേറെ പേരുടെയും കഥയാണ്.തെലുങ്കിൽ നിന്നും മൊഴിമാററം നടത്തി വന്ന സിനിമയായി ആണ് തോന്നിയതും..ചെന്നൈ എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ഹൈദരബാദിൽ ആണ് കഥ നടക്കുന്നത് എന്ന് ചാർമിനാരും മറ്റും കാണുമ്പോൾ മനസ്സിലാകും.


മയക്കുമരുന്ന് കൊണ്ട് വരുന്ന ആൾക്ക് അത് ടാക്സിയിൽ വെച്ച് നഷ്ടപ്പെടുന്നത് അയാളെ വലിയ പ്രതിസന്ധിയിൽ എത്തിക്കുന്നു.അത് വീണ്ടെടുക്കുവാൻ വേണ്ടി അയാള് ശ്രമിക്കുന്നു എങ്കിലും ടാക്സി ഡ്രൈവറുടെ അത്യാർത്തിയും പ്രാരാബ്ധം ഒക്കെ കൊണ്ട് അബദ്ധവശാൽ കൈമറിഞ്ഞ് കൈമറിഞ്ഞ് പോകുന്നു.







അത് വീണ്ടെടുക്കുവാനായി ഉള്ള കുറെപേരുടെ സാഹസങ്ങൾ ആണ് ചിത്രം പറയുന്നത്.അതിനിടയിൽ കോഴി പ്രേമം,മുതലെടുപ്പ്,പോലീസുകാരൻ്റെ ആർത്തി,ചില ജീവിതങ്ങളുടെ നിസ്സഹായാവസ്ഥ,കോപ്പറേറ്റ് കമ്പനിയിൽ ജീവനക്കാർ നേരിടുന്ന മുതലെടുപ്പ് ഒക്കെ പറഞ്ഞു പോകുന്നുണ്ട്.






എന്ത് തന്നെയായാലും കാചികുറുക്കി ഒന്നേകാൽ മണിക്കൂർ കൊണ്ട് പറയാനുള്ളത് വൃത്തിയായി പറഞ്ഞിട്ടുണ്ട്..നമ്മുടെ ചില സിനിമ പ്രവര്ത്തകര് കണ്ടു പഠിക്കേണ്ട ഒരു കാര്യമാണ് അത്.





വോളിയം ഒന്ന് എന്ന് കാണിക്കുന്നത് കൊണ്ട് തന്നെ അടുത്ത ഭാഗവും അടുത്ത്  തന്നെ പ്രതീക്ഷിക്കാം..


പ്ര .മോ. ദി .സം

Sunday, January 2, 2022

മ്യാവൂ

 



ലാൽജോസ് ഒരു മികച്ച സംവിധായകൻ ആയിരുന്നു..."പ്രാസം "ശ്രദ്ധിക്കണം ആയിരുന്നു.. മികച്ച കുറെ സിനിമകൾ ചെയ്ത് കഴിവ് തെളിയിച്ച ആൾ.മുൻപ് പ്രേക്ഷകർ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരുന്നു. പക്ഷേ ഇപ്പൊൾ കുറച്ചായി ആ ഗണത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത വിധം ആയിപ്പോയി.അടുത്തടുത്ത് ഇറങ്ങിയ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ശ്രദ്ധിച്ചാൽ മതി.


ഇക്ബാൽ കുറ്റിപ്പുറം മികച്ച തിരകഥാകാരൻ ആണ്.പക്ഷേ ഇത്തവണ പാളിപോയി.ശക്തമായ ഒരു തിരക്കഥ തന്നെയാണ് ഒരു ചിത്രത്തിന് വേണ്ടത്.ഇക്ബാൽ ഈ ചിത്രം അലസത കൊണ്ട് എഴുതിയത് പോലെ ഉണ്ട്.



സൗബിൻ നല്ല നടനൊക്കെ തന്നെയാണ്. പക്ഷേ കഥാപാത്രങ്ങൾ തിഞ്ഞെടുക്കുമ്പോൾ കയ്യിൽ ഒതുങ്ങുന്നത് മാത്രമേ കൊത്താവൂ..ദുർബലമായ തിരക്കഥകൾ ചിലപ്പോൾ നായകൻ്റെ പ്രകടനങ്ങൾ കൊണ്ട് മറികടക്കാൻ ആയേക്കും.. അനുഗ്രഹീത കലാകാരന്മാർക്ക് അത് നിസ്സാരമാണ്..സൗബിൻ ഇവിടെ പരാജയപ്പെടുന്നത് താരമായി അഭിനയിക്കുന്നത് കൊണ്ടാണ്...പല രംഗങ്ങളും കഥാപാത്രമായി മാറാൻ സൗബിൻ ശ്രമിക്കുന്നില്ല.



വസ്ത്രധാരണം കൊണ്ട് ആളുകളെ അളക്കുവാൻ നമ്മുടെ  സമൂഹം തുടങ്ങിയിട്ട് നാളുകളേറെയായി.അത് കൃത്യമായി പരാമർശിക്കുന്ന ഈ ചിത്രം മതത്തിന് അടിമപ്പെട്ടു അന്ധരായവരെ തുറന്നു കാട്ടുന്നുണ്ട് .


മൊത്തത്തിൽ കാച്ചികുറിക്കിയ തിരക്കഥ ഉണ്ടാക്കി കഥാപാത്രങ്ങൾക്ക് പറ്റിയവർ അഭിനയിച്ചാൽ ശ്രദ്ധിക്കപ്പെടേണ്ട ചിത്രം പലരുടെയും അലസത കൊണ്ട് എങ്ങുമെത്താതെ പോയി എന്ന് പറയാം.


പ്ര .മോ. ദി .സം

Saturday, January 1, 2022

ഹാപ്പി ന്യൂ ഇയർ

 



ഇന്ന് രാവിലെ സുഹൃത്തിൻ്റെ ആശംസ ഫോൺ കോൾ എത്തി


" എടാ കഴിഞ്ഞ വർഷം എല്ലാം കൊണ്ടും  നിനക്ക് ഭയങ്കര മോശം ആണെന്ന് അറിയാം.ഇനി  നീ അതിനെ കുറിച്ച് ചിന്തിച്ചു വിഷമിക്കരുത്..ജീവിതം അങ്ങിനെ ഒക്കെയാണ്..അത്  കൊണ്ട്  ആ വർഷത്തെ എല്ലാ കാര്യങ്ങളും അങ് മറന്ന് കളയുക..എന്നിട്ട് പുതിയ മനുഷ്യനായി പുതു വർഷത്തെ വരവേൽക്കുക..."


" അപ്പോ കഴിഞ്ഞ വർഷം നിൻറെ അടുക്കൽ നിന്നു കടം വാങ്ങിയ പൈസയും മറന്ന് കളയാം അല്ലെ..'


" നോ നോ നോ....അത് വേറെ...ന്യൂയർ വേറെ..."


ഓകെ ബ്രോ ...ഹാപ്പി ന്യൂ ഇയർ


പ്ര .മോ .ദി .സം

കേശു ഈ വീടിൻ്റെ നാഥൻ

 



ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ ഒരു സിനിമ ഇറങ്ങുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ആയിരിക്കും.. ആ പ്രതീക്ഷ നിലനിർത്താൻ നാദിർഷക്ക് പറ്റിയില്ല..


ദിലീപിൻ്റെ ഇൻ്ററോഡക്ഷൻ സീൻ അടിപൊളി..അത് തിരക്കഥയ്ക്ക് പുറത്ത് നാദിർഷയുടെ സംഭാവന ആയിരിക്കും എന്ന് കരുതുന്നു.അത് കഴിഞ്ഞ് നാദിർഷയുടെ ഒരു കയ്യൊപ്പ് പോലും ചിത്രത്തിൽ  കാണാനില്ല..







തൊണ്ടി മുതലും ദൃക്സാക്ഷി യുമോക്കെ എഴുതിയ തിരക്കഥ കൃത്തിൽ നിന്നും പലതും പ്രതീക്ഷിച്ചു. ഫലം സ്വാഹ


നാദിർഷയുടെ സിനിമയുടെ ബലം തിരക്കഥ ആണെന്ന് അവസാന രണ്ടു ചിത്രങ്ങൾ തെളിയിച്ചു..ആദ്യത്തെ രണ്ടെണ്ണം എഴുതിയ വിഷ്ണു ബിബിൻ കൂട്ടുകെട്ട് കൊണ്ടാണ് രണ്ടും ഹിറ്റ് ആയത് എന്ന് മനസ്സിലാക്കുന്നു.അവരെ വീണ്ടും കൂട്ടി ഹിറ്റിലേക്ക് മടങ്ങിൻവരണം.








ആദ്യപകുതി കഴിഞ്ഞു ചിത്രം എങ്ങോട്ട് പോകണം എന്നുള്ള കൺഫ്യൂഷൻ കാരണം ബോറടി ഉണ്ടാവും..ക്ലൈമാക്സിൽ എത്തിപെടാൻ  പെടാപാട് അനുഭവിക്കുന്നുണ്ട്.


പരകായപ്രവേശം നടത്താൻ തന്നെ വെല്ലാൻ ആരും ഇല്ല മലയാളത്തിൽ എന്ന് ദിലീപ് വീണ്ടും തെളിയിച്ചു "കേശൂ" അല്ലാതെ "ദിലീപ് "എന്നൊരു നടൻഒരു സീനിൽ പോലും ചിത്രത്തിൽ ഇല്ല.. മേക്കോവർ അത്രക്ക് മികച്ചതാണ്..


പതിവുപോലെ ഉർവശി അതി ഗംഭീരം.അളിയൻമാർ ഒക്കെ പണത്തിന് ആർത്തിപണ്ടാരങ്ങൾ ആണ് എന്ന "ക്ലിഷെ " മലയാള സിനിമ ഇന്നും തുടരുന്നു.







നാദിർഷാ സംഗീതവും ആവരേജിൽ ഒതുങ്ങി എങ്കിലും ദാസേട്ടൻ്റെ മധുര ശബ്ദത്തിന് ഒരിടിവും സംഭവിച്ചിട്ടില്ല എന്ന് തെളിയിച്ചത് കൊണ്ട് ബിഗ് സല്യൂട്ട്..


മൊത്തത്തിൽ കണ്ടങ്ങിനെ പോകാം...മറ്റു തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ...


പ്ര. മോ .ദി .സം