ബംഗാളി സീരിയൽ തെലുങ്കിൽ റീമേയ്ക്ക് ചെയ്ത വധു കണ്ട് തുടങ്ങുമ്പോൾ ഒരു ത്രില്ലർ ആണെന്ന് തോന്നുമെങ്കിലും പിന്നെ പിന്നെ പാതി വെന്ത സൃഷ്ട്ടി മാത്രമാണെന്ന് മനസ്സിലാകും.
അതുവരെ നല്ല രീതിയിൽ പോയ സീരീസ് ക്ലൈമാക്സിൽ പൂർത്തിയാക്കാതെ നിർത്തി എന്ന് മാത്രമല്ല കാതലായ സംഗതി നമ്മുടെ ഊഹത്തിന് വിട്ടു നൽകാനുള്ള ബുദ്ധിയാണ് കാണിച്ചത്.
വധു എന്നും തുടക്കം ഒക്കെ കാണുമ്പോൾ സിനിമ ഒരു ഉത്സവം പോലെ നമുക്ക് തോന്നുമെങ്കിലും വെറും പത്തുമിനിട്ടിനുള്ളിൽ തകിടം മറിയുകയും കഥ ഉത്സവമില്ലാത്ത അന്തരീക്ഷത്തിലേക്ക് പോകുകയും ചെയ്യുന്നു.
കല്യാണ തലേന്ന് പ്രതിശ്രുത വരൻ അനിയത്തിയൊടൊപ്പം ഒളിച്ചോടുന്നത്കൊണ്ട് കല്യാണം മുടങ്ങിയ ഇന്ദു ഒരു വർഷത്തിന് ശേഷം മറ്റൊരാളെ വിവാഹം ചെയ്തു പുതിയ അന്തരീക്ഷത്തിലേക്ക് കടക്കുന്നു.
തുടക്കം മുതൽ ദുരൂഹതകൾ നിറഞ്ഞ വീട്ടിൽ ഓരോ സംഭവങ്ങൾ അവളുടെ ഉറക്കം കെടുത്തുന്നു..ഓരോന്ന് കണ്ടുപിടിക്കുവാൻ അവള് ഇറങ്ങി തിരിക്കുന്നത് അവിടെ ഉള്ളവർക്ക് പ്രശ്നം ഉണ്ടാക്കുന്നു എങ്കിലും അവള് മുന്നോട്ടേക്ക് പോകുന്നു.
അനിയൻ്റെ ഭാര്യയെ വീട്ടിൽ നിന്ന് പുറത്താക്കുന്നത് , അനിയൻ്റെതല്ലാത്ത ഗർഭം പേറേണ്ടി വരുന്നത്,
അവർ ദുരൂഹമായി മരണപ്പെടുന്നത്,വല്യമ്മയുടെ മകൾക്ക് മാനസിക നില തകരാറിൽ ആകുന്നത് ,ഭർത്താവിൻ്റെയും അനിയൻ്റെയും നിഗൂഢതകൾ അങ്ങിനെ പലതും തേടിയുള്ള അവളുടെ യാത്രയുടെ കഥയാണിത്..
നല്ല രീതിയിൽ അവതരിപ്പിക്കാൻ നല്ലൊരു കഥയും കുറെ അഭിനേതാക്കളെ കിട്ടിയിട്ടും അതൊന്നും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുവാൻ പറ്റാത്ത നനഞ്ഞ പടക്കമായി നമുക്ക് അനുഭവപ്പെടും.
പ്ര.മോ.ദി.സം






























No comments:
Post a Comment