Sunday, March 24, 2024

സമകാലികം -19

 


രവിയുടെ തൊട്ടടുത്ത വീട്ടിലെ മെമ്പർ അരവിന്ദ്   കുറഞ്ഞ പൈസക്ക്   വീട്ടുസാധനങ്ങൾ വാങ്ങി കൊടുക്കാം എന്നു പറഞ്ഞു 

 20000 രൂപ വാങ്ങി പറ്റിച്ചു എന്നും ചോദിക്കുമ്പോൾ പൈസ പോലും തിരിച്ചു കൊടുക്കുന്നില്ല എന്നും പറഞ്ഞു രവി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.പോലീസ് സ്റ്റേഷനിലേക്ക് ഒൻപത് തവണ വിളിപ്പിച്ചിട്ടും അരവിന്ദ് പോയില്ല..



ഒരു ദിവസം പോലീസുകാർ വന്നു അരവിന്ദിനേ തൂക്കിയെടുത്ത് കൊണ്ട് പോയി..പരാതി കിട്ടിയാൽ പോലീസ് അത് അന്വേഷിക്കും. അതിനു ചിലപ്പോൾ സ്റ്റേഷനിൽ വിളിപ്പിക്കും. അന്നേരം പോയി കാര്യം പറയണം..ചിലപ്പോൾ രവിയുടെ പരാതി വ്യാജമായി രിക്കും. ചിലപ്പോൾ മെംബറെ കരിവാരി തേക്കാൻ വേണ്ടി ചെയ്തത് ആയിരിക്കും.



എന്നാലും  പോലീസ് വിളിപ്പിച്ചാൽ അവിടെ പോകേണ്ട ബാധ്യത നമുക്കുണ്ട്. താൻ മെമ്പർ ആണ് പോലീസ് വിളിച്ചാൽ പോകേണ്ട ബാധ്യത തനിക്കില്ല എന്ന് അഹങ്കരിച്ചാൽ ഇതായിരിക്കും ഫലം.



ഡൽഹിയിലും സംഭവിച്ചത് ഇതാണ്..താൻ മുഖ്യമന്ത്രിയാണ് പോരെങ്കിൽ അഴിമതി നടത്തിയിട്ടില്ല ,അത് കൊണ്ട് ഇത്തരംകാര്യങ്ങൾക്ക് വിളിപ്പിച്ചാൽ പോകേണ്ട കാര്യം തനിക്കില്ല എന്ന് കെജരിവാൾ സ്വയം അങ്ങ് തീരുമാനിച്ചു..ഇപ്പൊൾ അതാ കിടക്കുന്നു ജയിലിൽ..



രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നത് ആയിരിക്കും..എങ്കിലും താൻ നിരപരാധി ആണെങ്കിൽ   പോയി അറിയിക്കേണ്ട ബാധ്യത കേജരിവാളിന് ഉണ്ടായിരുന്നു.ഇതിലെ വലിയ ഒരു തമാശ എന്താണെന്ന് വെച്ചാൽ കെജരിവാൾ ഉൾപെട്ട അഴിമതിക്ക് കേസ് കൊടുത്തവർ തന്നെയാണ് ഇപ്പൊൾ രക്ഷകവേഷത്തിൽ രക്ഷിക്കാൻ അവതരിപ്പിച്ചിരിക്കുന്നത്.

പക്ഷേ എൻ്റെ ഒരു സംശയം ഈ ഇലക്ഷൻ സമയത്ത് മോദി എന്ത് കണ്ടിട്ടാണ് ഈ ഡീ യ്യെ കൊണ്ട് അറസ്റ്റു ചെയ്യിച്ചത് എന്നാണ്..ചിലപ്പോൾ നമ്മുടെ ലാലേട്ടൻ പറയാറില്ലേ...എതിരാളി ശക്തൻ ആയാൽ മാത്രമേ കളിക്കാൻ ഒരു ഇൻ്റെരസ്റ്റ് വരികയുള്ളൂ എന്ന്...പലയിടങ്ങളിൽ വിഭജിച്ച് നിന്ന ഇന്ത്യാ മുന്നണി തൽക്കാലത്തേക്ക് എങ്കിലും കൂട്ടായി പ്രതിക്ഷേധിക്കുന്നുണ്ട് മോദിക്ക് എതിരെ സമരം ചെയ്യുന്നുണ്ട്. അത് നല്ലൊരു ലക്ഷണം ആണ്..ഒരു പ്രതിപക്ഷം ഇന്ത്യയിൽ ഉണ്ടെന്നു തെളിയിക്കുന്നു.

കെജരിവാളിൻ്റെ അറസ്റ്റ് ജർമനിക്ക് അത്ര പിടിച്ചിട്ടില്ല..വെറും കുത്തിതിരുപ്പിന് ശ്രമിച്ചതാണ്..അല്ലാതെ കേജരിവാളിന് വേണ്ടി ശ്രമിച്ചത് ഒന്നുമല്ല.

ഇതിനെതിരെ ജർമ്മനി വലിയ വായിൽ പ്രസ്താവന ഇറക്കിയപ്പോൾ തങ്ങളുടെ അഭ്യന്തര കാര്യത്തിൽ ഇടപെടേണ്ട എന്ന് വാണിങ് കൊടുത്ത് വിട്ടിട്ടുണ്ട്.

****രാമകൃഷ്ണൻ എന്ന നർത്തകനെ നിറത്തിൻ്റെ പേരിൽ ഒരു സത്യഭാമ അപമാനിച്ചിരിക്കുന്നൂ. നമ്മുടെ മല്ലൂസിൻ്റെ  ഉള്ളിൻ്റെ ഉള്ളിൽ ഉള്ള സ്വഭാവം അവരിലൂടെ പുറത്ത് വന്നു എന്ന് മാത്രം.സിനിമയിൽ,കല്യാണ "കമ്പോളങ്ങളിൽ " ഫ്രണ്ട് ഡോർ ബിസിനസിൽ  എന്തിന് ചില സൗഹൃദങ്ങളിൽ  പോലും നിറം വലിയൊരു ഘടകം തന്നെയാണ്..മാന്യന്മാർ അത് പുറത്തു കാണിക്കുന്നില്ല സത്യഭാമ പോലെ  ഉളളവർ മാന്യത വിട്ടു അത് പരസ്യമായി പറയുന്നു.



ഇതിന് ശേഷം നടന്ന ചില കാര്യങ്ങളിൽ ഇത് ഒരു  രാഷ്ട്രീയ അജണ്ട ആയിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ചു ചിലർ രംഗത്ത് വന്നിരുന്നു.ചുളുവിൽ രണ്ടു പേര് പ്രശസ്തിക്ക് വേണ്ടി കളിച്ച കളിയാവാനും സാധ്യത ഇല്ലാതില്ല. പെട്ടെന്ന് ഇലക്ഷൻ കാമ്പയിന് ഒക്കെ "ഇര "എത്തിപ്പെടുന്നു..നാടകമേ ഉലകം..ഇപ്പൊ സപ്പോർട്ട് കൊടുത്തവൻ ശശി അല്ല രാമകൃഷ്ണൻ ആയി.



****ശോഭ കരന്തലഞ്ഞെ എന്ന ബിജെപി നേതാവ് കേരളത്തെയും തമിഴ്നാട് നെയും അപമാനിച്ചു എന്നത് വലിയ വാർത്തയായി. തമിഴ്ർ ബോംബ് കൊണ്ട് വന്നു കർണാടകയിൽ പൊട്ടിക്കും എന്നും മല്ലൂസ് ആസിഡ് കൊണ്ട് വന്നു ഒഴിക്കും എന്നും..ഇതിനെതിരെ തമിഴു നാട് പരാതി കൊടുത്തപ്പോൾ അവർ മാപ്പ് പറഞ്ഞു രക്ഷപെട്ടു എന്നാല് നമ്മുടെ ഭാഗത്ത് നിന്ന് ഒരു പരാതി പോലും ഉണ്ടായില്ല.കേരളം ആരെയാണ് പേടിക്കുന്നത്? നമ്മൾ ഇങ്ങിനെയൊക്കെ ആനെന്നല്ലെ നമ്മൾ സമ്മതിച്ചു കൊടുക്കുന്നത്.





*****റഷ്യയിൽ ഭീകരാക്രമണത്തിൽ നൂറിൽ പരം ജനങ്ങൾ കൊല്ലപ്പെട്ടു.അതിലധികം പേര് പരിക്കേറ്റു ആശുപത്രിയിൽ ആയി..ഇവിടെ ഒരു റാലി നടത്തിയില്ല ,മുൻപ് പലസ്തീനിൽ ,ഉക്രയിനിൽ ഒക്കെ മരണം നടന്നപ്പോൾ വലിയ വായിൽ 

ഓരിയിട്ടവർ മൗനം പാലിച്ചു.ഒരു സംഘടന പോലും ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത ആക്രമണത്തെ അപലപിച്ചു പ്രസ്താവന പോലും നടത്തിയില്ല.ഇത് പോലെ സീസൺ പ്രതികരണം എന്ത് കൊണ്ടാണ് എന്ന് നമ്മൾ മനസ്സിലാക്കുന്നത് നല്ലതാണ്. ജീവൻ ലോകത്ത് എല്ലായിടത്തും ഒരു പോലെയാണ്..അതിൽ മതം കലർത്തുന്നത് ഭൂഷണമല്ല..അതിനു ഒത്താശ ചെയ്യുന്ന രാഷ്ട്രീയവും ഭീകരവാദികൾ തന്നെയാണ്



***** ഇതേ റഷ്യയിൽ വലിയ സാലറി തരാം എന്ന് പറഞ്ഞു സെക്യുരിറ്റി ജോലിക്ക്  കുറെ പേരെ ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്തിട്ട് ഇപ്പൊൾ അവരെ ഉപയോഗിക്കുന്നത് യുദ്ധത്തിന് അയക്കുന്ന അവിടുത്തെ കൂലി പട്ടാളം ആയിട്ടാണ്..കുറച്ചു മലയാളികളും പെട്ടിട്ടുണ്ട്..ഇപ്പൊൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എങ്കിലും ഓരോ നിമിഷവും അവരുടെ ജീവൻ അപകടത്തില് ആയതുകൊണ്ട് എത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനം ഉണ്ടാകുവാൻ നമ്മുടെ ഭരണകർത്താക്കൾ ശ്രദ്ധ ചെലുത്തേണ്ടതാണ്.




******കഴിഞ്ഞ ദിവസമാണ് ടിപ്പർ ലോറിയിടിച്ച് ഒരു അധ്യാപകൻ തലസ്ഥാനത്ത് മരണപ്പെട്ടത്..അതിനു കുറച്ചു ദിവസം മുൻപ് ഒരു മെഡിക്കൽ വിദ്യാർത്ഥിയും ടിപ്പരിൽ നിന്ന് കല്ല് തെറിച്ചു വീണു മരിച്ചിരുന്നു.ഇപ്പൊൾ ഒരാളെ ഇടിച്ചതിന് ശേഷം നൂറു മീറ്റർ വലിച്ചു കൊണ്ട് പോയി എന്നും വാർത്ത കേൾക്കുന്നു..പതിവായി കാല ൻ ആയിരുന്ന ടിപ്പർ വെള്ളപൊക്കം കഴിഞ്ഞതിനു ശേഷം "നന്മ മരമായി " മാറിയത് ആയിരുന്നു വീണ്ടും അത് കാലൻ്റെ പണി തുടങ്ങിയിരിക്കുന്നു.


പ്ര.മോ.ദി.സം


No comments:

Post a Comment