ചില സിനിമകൾ മനുഷ്യനെ രസിപ്പിക്കാൻ വേണ്ടി അണിയറക്കാർ പലതരം "കൈക്രിയകൾ " ചെയ്യും.ചിലതൊക്കെ പണ്ടത്തെ പ്രിയദർശൻ സിനിമ പോലെ ജനങ്ങൾ ആർത്ത് ചിരിച്ചു രക്ഷപ്പെടുത്തി കൊടുക്കും..
നീതിമാനായ ജഡ്ജിയുടെയും അനീതിക്ക് കൂട്ട് നിൽക്കുന്ന വക്കീൽ ആയ മകൻ്റെയും കഥപറയുന്ന ഈ ഗോപിചന്ധ് ,സത്യരാജ് ചിത്രം അടിയും പാട്ടും കൊണ്ട് തട്ടിക്കൂട്ടിയ മസാല പടം ആണ്.
നമ്മുടെ കോടതിയെ അപമാനിക്കുന്ന തരത്തിൽ ഉള്ള കൊറേ രംഗങ്ങൾ ഇതിൽ ഉണ്ട്...ഒരു കോടതിയിൽ ഇതൊക്കെ നടക്കുമോ എന്നത് ചിന്താവിഷയം...കാണികളെ രസിപ്പിക്കാൻ വേണ്ടി എന്ത് വേണ്ടാതീനം ചെയ്തു കളയാം എന്ത് ചിന്തിക്കുന്നവർ ആയിരിക്കും സിനിമ എടുത്തത്.
പ്ര .മോ.ദി.സം








No comments:
Post a Comment