Friday, August 18, 2023

കാദർ ഭാഷ എൻ്ററ മുത്തു മഹാലിംഗം

 



മുൻപ് പറഞ്ഞത് ആയിരിക്കും എന്നാലും  പറയാം..തമിഴ് സിനിമയിൽ ഇന്ന് സൂപ്പർ താരങ്ങളുടെക്കാൾ കഴിവുള്ള, സൗന്ദര്യമുള്ള,ആക്ഷൻ ചെയ്യുന്ന,ഡാൻസ് അറിയുന്ന നടനായിട്ടും വലിയ ഉയരങ്ങളിൽ എത്താൻ കഴിയാതെ പോയ നടനാണ് ആര്യ.







ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാവാം മുഖ്യകാരണം. എങ്കിലും ബോക്സ് ഓഫീസ് കളക്ഷനിൽ ആര്യക്ക് മികച്ച പ്രകടനം കിട്ടുനുണ്ടാവും.







പിന്നെ വലിയൊരു ഫാൻസ് ബയിസ് ഇല്ലാതെ തന്നെ ഇത്രയുംകാലം ഒരേ മീറ്ററിൽ തമിഴ് സിനിമ ലോകത്ത് നിലനിൽക്കുക എന്നത് തന്നെ വലിയൊരു കാര്യമാണ്.






ഈ അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട "ഗുസ്തി "ചിത്രം  ചെയ്തു നിരൂപക പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി എങ്കിലും കരിയറിൽ വലിയ ഗുണം കിട്ടി കാണുന്നില്ല.







അത് കൊണ്ട് തന്നെയാണ് തമിഴ് സിനിമയിൽ പത്തിൽ മൂന്ന് പേരെങ്കിലും പറയുന്ന രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കഥ അല്പം  "മത ചുറ്റുപാടുകൾ" ഉണ്ടാക്കി ഈ സിനിമ ഉണ്ടാക്കാൻ ശ്രമിച്ചതും.എളുപ്പത്തിൽ തമിഴ് പ്രേക്ഷകരെ പറഞ്ഞുമനസ്സിലാക്കുന്ന ഇതിവൃത്തം ആണ് താനും.






സിനിമയിൽ അഞ്ച് പത്ത് കിടിലൻ സ്റ്റണ്ട് എങ്കിലും ഉണ്ട്..കാൽ മണിക്കൂറിന് ഉള്ളിൽ തന്നെ അടുപ്പിച്ച് മൂന്നാല് എണ്ണം...എല്ലാം തട്ട് പോളിപ്പൻ തന്നെ...അതുപോലെ പാട്ടുകളും ഇടക്കിടക്ക് കയറി വരുന്നുണ്ട്.






മണ്ണിന് വേണ്ടിയുള്ള യുദ്ധമാണ് മഹാഭാരതം എങ്കിൽ പെണ്ണിന് വേണ്ടിയുള്ള യുദ്ധമാണ് രാമായണം..ഇത് രണ്ടിന് വേണ്ടിയും ഉള്ള യുദ്ധമാണ് ഈ സിനിമ എന്ന് തുടക്കത്തിൽ പറഞ്ഞപ്പോൾ ഇത്രയും സംഘട നം പ്രതീക്ഷിച്ചില്ല.


പ്ര.മോ.ദി.സം

No comments:

Post a Comment