Tuesday, February 7, 2023

അഖണ്ഡ


 


ദൃശ്യവിസ്മയം കൊണ്ട് തെലുങ്ക് സിനിമകൾ പണ്ടെ സമ്പന്നമാണ്.. വള്ളി ട്രൗസർ ഇട്ടു നടക്കുന്ന കാലത്ത് ചിരഞ്ജീവി എന്ന ഡാൻസർ ഒരു അൽഭുതം തന്നെയായിരുന്നു.സിനിമകൾ ഒക്കെ ഒരേ തൂവൽ പക്ഷികൾ ആണെങ്കിൽ പോലും ഡാൻസ് സ്റ്റണ്ട്,പാട്ടുകൾ ഒക്കെ എല്ലാവരെയും ആകർഷിക്കുന്ന ഒന്നായിരുന്നു.



തമിഴിലേക്ക് മൊഴിമാറ്റി വന്നിരുന്ന ചിരഞ്ജീവി ആക്ഷൻ  ചിത്രങ്ങൾ വിജയിച്ചു കൊണ്ടിരുന്നു. മലയാളത്തിൽ അത്തരം ചിത്രങ്ങൾ ഉണ്ടായപ്പോൾ  അവരൊക്കെ പിന്നോട്ട് പോയി..രാജാവായി വാണിരുന്ന ചിരഞ്ജീവിയും നാഗാർജുന,ബാലകൃഷ്ണ എന്നീ  മറ്റു നടന്മാർ വന്നപ്പോൾ പിന്നിലായി പോയി എന്നും പറയാം..


പിന്നീട് മരുമോൻ അല്ലു അർജുൻ വീണ്ടും തരംഗം സൃഷ്ടിച്ചപ്പോൾ   തെലുങ്ക് ചിത്രങ്ങൾ നേരിട്ട് അതേ സമയത്ത് തന്നെ മലയാളത്തിൽ തന്നെ ഡബ്ബ് ചെയ്തു ഇറങ്ങി..മൊഴിമാറ്റം ചിരി പടർത്തുന്നത് ആണ് എങ്കിൽ പോലും ഇവിടെ ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കാർഡ് സൃഷ്ടിച്ചു. അഭിനയം അറിയില്ല എന്നു കുട്ടികൾക്ക് പോലും തോന്നുന്നവർ പോലും ഇവിടെ ഹിറ്റുകൾ ഉണ്ടാക്കി..സിനിമ എൻ്റർ ടൈന് വേണ്ടി മാത്രം എന്ന് വിശ്വസിക്കുന്നവരെ അവർ ലക്ഷ്യം വെച്ചു.



പിന്നെ പതിയെ പതിയെ പഴയ നടന്മാർ ഹിറ്റുകൾ സൃഷ്ടിച്ചു തുടങ്ങിയപ്പോൾ വീണ്ടും ചിരഞ്ജീവി,ബാലകൃഷ്ണ,നാഗാർജുന സിനിമകളും മലയാളികൾക്ക് ഹരമായി.അങ്ങിനെ കഴിഞ്ഞ വർഷം വന്നതാണ് ഈ സിനിമ.കാണണം എന്ന് പല തവണ വിചാരിച്ചു എങ്കിലും ബാലകൃഷ്ണയോടുള്ള താല്പര്യ കുറവ് നീട്ടി നീട്ടി കൊണ്ടുപോയി.


മുഖത്ത് അധികം വികാരം വരുവാൻ അനുവദിക്കാത്ത ഫാൻ ഉള്ളത് കൊണ്ട് മാത്രം സിനിമകൾ വിജയിക്കുന്ന ബാലേട്ടൻ ഈ സിനിമയും  കൊണ്ട് കോടികൾ വാരിയിട്ടുണ്ട്..പതിവ് ഇരട്ടകളുടെ കഥയിൽ അല്പം ദൈവിക സ്പർശങ്ങൾ ഒക്കെ ചേർത്ത് ശിവൻ്റെ ആരാധന മൂർത്തികളെ ആകർഷിക്കുന്ന ചിത്രം ആക്ഷൻ പാക് ആണ്..


പാട്ടും ഡാൻസും ഒന്നൊന്നര സ്റ്റണ്ട് സീനുകളും ,മറ്റു സെറ്റിംഗ്സ് ഒക്കെ കൊണ്ട് "വിസ്മയിപ്പിക്കുന്ന" ചിത്രം കാണുമ്പോൾ തിന്മയെ നശിപ്പിക്കുന്ന നന്മയുടെ പുതിയ വീഞ്ഞ് കണ്ടു രസിക്കാൻ പറ്റും.


പ്ര.മോ.ദി.സം

No comments:

Post a Comment