നമ്മൾക്കു ഒരാളെ പെട്ടെന്ന് മനസ്സിലാക്കുവാൻ പറ്റിയെന്ന് വരില്ല..അതിനു ചിലപ്പോൾ കാലങ്ങൾ എടുക്കും അല്ലെങ്കിൽ എന്തെങ്കിലും അയാളുമായി ബന്ധപ്പെട്ട് നമ്മുടെ ജീവിതത്തിൽ സംഭവിച്ചാൽ മാത്രമായിരിക്കും അയാളുടെ വില മനസ്സിലാകുക.
സിനിമകൾ കണ്ടു അതിലെ ഓരോ സംഭവങ്ങളും ജീവിതത്തിൽ പകർത്തി അതുപോലെ ജീവിക്കുന്ന ആൾക്ക് സംഭവങ്ങൾ,മുന്നോട്ടുള്ള ജീവിതം ഒക്കെ സ്വപ്നാടനം പോലെ ആയിരിക്കും.
പ്രേമിക്കാൻ പോലും സിനിമയിലെ സംഭവങ്ങൾ എഴുതിവെച്ചു കടം എടുത്ത് മുന്നോട്ട് പോയി പരാജയം സംഭവിച്ചവന് മുന്നിൽ സുന്ദരിയായ പെണ്ണ് വന്നു വിവാഹ അഭ്യർഥന നടത്തൂ മ്പോൾ അവനു മറ്റൊന്നും ചിന്തിക്കുവാൻ ഉണ്ടായിരുന്നില്ല.
വിവാവ ശേഷവും സിനിമയിലെ സംഭവങ്ങൾ തന്നെ ജീവിതത്തിലേക്ക് പകർത്തുവാൻ ശ്രമിച്ചു പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന ദാമ്പത്യ പ്രശ്നങ്ങൾ ആണ് സിനിമ.
പറഞ്ഞു പഴകിയ കഥ യാണെങ്കിൽ പോലും സംവിധായകൻ്റെ മയികിങ് കഴിവ്കൊണ്ട് അതിൻ്റെ കുറവ് നികത്തി നമ്മുക്ക് ആസ്വദ്യിക്കുവാൻ പറ്റുന്നുണ്ട്..ഫ്രഷ് മുഖങ്ങൾ ആയത് കൊണ്ട് തന്നെ പരമാവധി തങ്ങളുടെ പ്രകടനം കൊണ്ട് സിനിമക്ക് മുതൽക്കൂട്ട് ആകുന്നുണ്ട്
പ്ര .മോ. ദി .സം
No comments:
Post a Comment